എട്ടാം സെമസ്റ്റർ വൈവക്ക് ഊഴം കാത്തിരിക്കുമ്പോഴാണ് കൂട്ടുകാരൻ ഫൈസലിന് ഉൾവിളിയുണ്ടാവുന്നത്.അക്ഷരാർത്ഥത്തിലുള്ള ഉൾവിളി.
കക്കൂസിൽ പോണം.
ആൽഫബെറ്റിക്കൽ ഓർഡറിൽ ആദ്യപേരുകാരനായിരുന്നതു കൊണ്ട് വൈവാ പരിപാടികളൊക്കെ ആദ്യമേ കെട്ടിപ്പൂട്ടി കോനയടിച്ചു നടന്നിരുന്ന എന്നെ ഫൈസൽ തോണ്ടി വിളിക്കുന്നു.
മണിച്ചിത്രത്താഴിലെ ഇന്നസന്റ് സ്റ്റൈലിൽ..
“കക്കൂസിൽ പോണമെടാ”
“നീ ധൈര്യമായി പൊയ്ക്കോ.. ഞാൻ മോറൽ സപ്പോർട്ട് തരം ”
“അല്ലെടാ....നിന്റെ ഹോസ്റ്റലിൽ പോണം..”
“ങേ..കോളേജിലെ കക്കൂസൊക്കെ ഫുള്ളാണോ ? ”
“അതല്ല..ഇവിടെ ഒന്നും നീറ്റല്ല..പോരാത്തതിന് ഒരോരുത്തനൊക്കെ വേണ്ടാത്തത് കുത്തി വരച്ചു വച്ചിരിക്കുവല്ലേ..കോൺസന്റ്രേഷൻ പോകും”
കോൺസ്റ്റിപേഷന്‍ കോൺസണ്ട്രേഷൻ നിർബന്ധം !!
അവനെ തൂക്കിയെടുത്ത് ബൈക്കിലിരുത്തി, ഹോസ്റ്റലിലേക്ക്.
കലാപരിപാടികളെല്ലാം കഴിഞ്ഞ് ടവ്വലുമുടുത്തിറങ്ങിയപ്പോഴാണ് അവന് സ്വന്തം ലൂക്ക് ആന്റ് അപ്പിയറെൻസിനെപ്പറ്റി ബോധമുണ്ടാകുന്നത്.
റൂമിൽ കണ്ട ഒരു പെർഫ്യൂം എടുത്ത് ഒരു വീശ്...ദേഹത്തും പിന്നെ ഹാങ്ങറിൽ തൂക്കിയിട്ടിരിക്കുന്ന ഷർട്ടിലും ..
ക്ലാ..ക്ലൂ...ക്ലസ് ..ക്ലാാാൻ
പരിചയമില്ലാത്ത രൂക്ഷഗന്ധം പെർഫ്യൂമിന്..
കുപ്പി പരിശോധിച്ചു.. മണ്ണെണ്ണ !!!
റൂമിലൊരിടത്ത് “കൊളോണിയലിസത്തിന്റെ” ആദ്യമുന്നേറ്റങ്ങൾ നടത്തിയിരുന്ന ഉറുമ്പിൻ പറ്റത്തെ സ്പ്രേ ചെയ്ത് തുരത്താൻ സഹമുറിയൻ ബെന്നി പെർഫ്യൂം കുപ്പിയിലടച്ച് സൂക്ഷിച്ചിരുന്ന കരിനീലനിറത്തിലുള്ള നല്ല ഒന്നാം തരം റേഷൻ മണ്ണെണ്ണ.
“അളിയാ..കലിപ്പായെന്നാ തോന്നുന്നേ, വൈവ ഇപ്പം തുടങ്ങും..എനിക്കാണെങ്കിൽ വേറെ ഉടുപ്പൊന്നുമില്ല.”
“നീയായി നിന്റെ പാടായി, ...ഈ രക്തത്തിൽ എനിക്കു പങ്കില്ല”
“നാറിയവനെ ചാരിയാൽ ചാരിയവനും നാറും” എന്ന ഐൻസ്റ്റീൻ തത്ത്വം അറിയാവുന്ന ഞാൻ ഓൺ ദി സ്പോട്ടിൽ അവനെ കൈയ്യൊഴിഞ്ഞു.
എന്നാലും നിക്കറിൽ മുള്ളിയ നഴ്സറിക്കുട്ടി ടീച്ചറിനെ നോക്കുന്നതു പോലെയുള്ള അവന്റെ അതിദയനീയമായ നോട്ടം കണ്ട് ആർദ്രഹൃദയനും വിശാലമനസ്കനുമായ എന്റെ മനസ്സ് അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി.
മുറി മൊത്തം തപ്പി എന്റെ ഇരട്ടി വലിപ്പമുള്ള അവനാകെ പാകമാകുന്ന ഒരു ജുബ്ബയും സംഘടിപ്പിച്ച് ടച്ചിങ്ങ്സ് ഒട്ടും പാടില്ല എന്ന കണ്ടീഷനിൽ അവനെ തൂക്കിയെടുത്ത് ബൈക്കിന്റെ പിന്നിലിരുത്തി വൈവാ ഹാളിൽ ഡൗൺലോഡ് ചെയ്തു.
ഫൈനൽ ഇയർ വൈവക്ക്, ജുബ്ബയുമിട്ട് കമ്പ്ലീറ്റ് കണ്ട്രി ലുക്കിൽ മുന്നിൽ വന്നു ചാടിയ ഫൈസലിനെ കീരി ഗോപാലൻ സർ കടിച്ചുകുടഞ്ഞു.
“What are the advantages and disadvantages of FIR filters compared to IIR counterparts ? ”
കക്കൂസിൽ പോണം.
ആൽഫബെറ്റിക്കൽ ഓർഡറിൽ ആദ്യപേരുകാരനായിരുന്നതു കൊണ്ട് വൈവാ പരിപാടികളൊക്കെ ആദ്യമേ കെട്ടിപ്പൂട്ടി കോനയടിച്ചു നടന്നിരുന്ന എന്നെ ഫൈസൽ തോണ്ടി വിളിക്കുന്നു.
മണിച്ചിത്രത്താഴിലെ ഇന്നസന്റ് സ്റ്റൈലിൽ..
“കക്കൂസിൽ പോണമെടാ”
“നീ ധൈര്യമായി പൊയ്ക്കോ.. ഞാൻ മോറൽ സപ്പോർട്ട് തരം ”
“അല്ലെടാ....നിന്റെ ഹോസ്റ്റലിൽ പോണം..”
“ങേ..കോളേജിലെ കക്കൂസൊക്കെ ഫുള്ളാണോ ? ”
“അതല്ല..ഇവിടെ ഒന്നും നീറ്റല്ല..പോരാത്തതിന് ഒരോരുത്തനൊക്കെ വേണ്ടാത്തത് കുത്തി വരച്ചു വച്ചിരിക്കുവല്ലേ..കോൺസന്റ്രേഷൻ പോകും”
കോൺസ്റ്റിപേഷന്‍ കോൺസണ്ട്രേഷൻ നിർബന്ധം !!
അവനെ തൂക്കിയെടുത്ത് ബൈക്കിലിരുത്തി, ഹോസ്റ്റലിലേക്ക്.
കലാപരിപാടികളെല്ലാം കഴിഞ്ഞ് ടവ്വലുമുടുത്തിറങ്ങിയപ്പോഴാണ് അവന് സ്വന്തം ലൂക്ക് ആന്റ് അപ്പിയറെൻസിനെപ്പറ്റി ബോധമുണ്ടാകുന്നത്.
റൂമിൽ കണ്ട ഒരു പെർഫ്യൂം എടുത്ത് ഒരു വീശ്...ദേഹത്തും പിന്നെ ഹാങ്ങറിൽ തൂക്കിയിട്ടിരിക്കുന്ന ഷർട്ടിലും ..
ക്ലാ..ക്ലൂ...ക്ലസ് ..ക്ലാാാൻ
പരിചയമില്ലാത്ത രൂക്ഷഗന്ധം പെർഫ്യൂമിന്..
കുപ്പി പരിശോധിച്ചു.. മണ്ണെണ്ണ !!!
റൂമിലൊരിടത്ത് “കൊളോണിയലിസത്തിന്റെ” ആദ്യമുന്നേറ്റങ്ങൾ നടത്തിയിരുന്ന ഉറുമ്പിൻ പറ്റത്തെ സ്പ്രേ ചെയ്ത് തുരത്താൻ സഹമുറിയൻ ബെന്നി പെർഫ്യൂം കുപ്പിയിലടച്ച് സൂക്ഷിച്ചിരുന്ന കരിനീലനിറത്തിലുള്ള നല്ല ഒന്നാം തരം റേഷൻ മണ്ണെണ്ണ.
“അളിയാ..കലിപ്പായെന്നാ തോന്നുന്നേ, വൈവ ഇപ്പം തുടങ്ങും..എനിക്കാണെങ്കിൽ വേറെ ഉടുപ്പൊന്നുമില്ല.”
“നീയായി നിന്റെ പാടായി, ...ഈ രക്തത്തിൽ എനിക്കു പങ്കില്ല”
“നാറിയവനെ ചാരിയാൽ ചാരിയവനും നാറും” എന്ന ഐൻസ്റ്റീൻ തത്ത്വം അറിയാവുന്ന ഞാൻ ഓൺ ദി സ്പോട്ടിൽ അവനെ കൈയ്യൊഴിഞ്ഞു.
എന്നാലും നിക്കറിൽ മുള്ളിയ നഴ്സറിക്കുട്ടി ടീച്ചറിനെ നോക്കുന്നതു പോലെയുള്ള അവന്റെ അതിദയനീയമായ നോട്ടം കണ്ട് ആർദ്രഹൃദയനും
മുറി മൊത്തം തപ്പി എന്റെ ഇരട്ടി വലിപ്പമുള്ള അവനാകെ പാകമാകുന്ന ഒരു ജുബ്ബയും സംഘടിപ്പിച്ച് ടച്ചിങ്ങ്സ് ഒട്ടും പാടില്ല എന്ന കണ്ടീഷനിൽ അവനെ തൂക്കിയെടുത്ത് ബൈക്കിന്റെ പിന്നിലിരുത്തി വൈവാ ഹാളിൽ ഡൗൺലോഡ് ചെയ്തു.
ഫൈനൽ ഇയർ വൈവക്ക്, ജുബ്ബയുമിട്ട് കമ്പ്ലീറ്റ് കണ്ട്രി ലുക്കിൽ മുന്നിൽ വന്നു ചാടിയ ഫൈസലിനെ കീരി ഗോപാലൻ സർ കടിച്ചുകുടഞ്ഞു.
“What are the advantages and disadvantages of FIR filters compared to IIR counterparts ? ”
"How is a floating point number stored in computer memory ?"
കീരി ഗോപാലൻ സാറിന്റെ ബൗൺസറുകൾ ചുടുനെടുവീർപ്പുകളായി അവന്റെ അന്തരാളങ്ങളിൽ ആഴ്ന്നിറങ്ങി, വിയർപ്പുകണങ്ങളായി ബഹിർഗമിച്ചു...
മുഖത്ത് ഉരുണ്ടു കൂടിയ വിയർപ്പ് തുള്ളികളെ അവൻ പോക്കറ്റിൽ നിന്നെടുത്ത തൂവാലകൊണ്ട് തുടച്ചു കളഞ്ഞു.
ആ തൂവാലയിൽ നിന്ന് അപ്രതീക്ഷിതമായ വേറൊരു രൂക്ഷഗന്ധമടിച്ച ഫൈസലും ഫൈസലിന്റെ കയ്യിലേക്ക് നോക്കി ഗോപാലൻ സാറും ഒരുപോലെ ഞെട്ടി.
വൈവാ ഹാളിന്റെ കണ്ണാടിക്കൂടിലൂടെ പുറത്തു കാത്തു നില്ക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ആ ഞെട്ടൽ ഒരു മെക്സിക്കൻ വേവ് പോലെ പടർന്നു.
ഫൈസൽ സ്വന്തം കയ്യിലേക്ക് സൂക്ഷിച്ചു നോക്കി ആ നഗ്ന സത്യം ഉറപ്പു വരുത്തി...തൂവാലക്കു പകരം കയ്യിലുണ്ടായിരുന്നത് ഹോസ്റ്റലിൽ കോർ ഡമ്പ് ചെയ്യുന്ന സമയത്ത് ഊരി പോക്കറ്റിൽ തിരുകി വച്ച, തുടർന്നുള്ള കോലാഹലത്തിനിടയിൽ എടുത്തണിയാൻ വിട്ടു പോയ പുണ്യപുരാതനമായ കുന്നത്തിന്റെ ചുവന്ന ഷഡ്ഡി !

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഈ പോസ്റ്റോടു കൂടി, തൽക്കാലത്തേക്ക് പെട്ടിയും കിടക്കയുമായി നാട്ടിലേക്ക് പാക്ക് ചെയ്യുന്ന കാര്യം അറിയിച്ചു കൊള്ളുന്നു..ഇനി മൂന്നാഴ്ച്ച പെരിയാറിന്റെ തീരത്തുള്ള വീട്ടിൽ അണപൊട്ടുന്നതും കാത്ത്:)
ഡാം പോട്ടുമ്പോൾ മലയാറ്റൂർ മലയിലേക്ക് ഓടികയറാനാണ് പരിപാടി...വേറെ ആർക്കെങ്കിലും ഇതേ പരിപാടി ഉണ്ടെങ്കിൽ അറിയിക്കുക..മലയാറ്റൂരിൽ ഒരു ബ്ലോഗ് മീറ്റ് നടത്താം. :)
എല്ലാവർക്കും ക്രിസ്മസ് , നവവത്സര ആശംസകൾ
ഓർമ്മയുടെ വാരിക്കുഴിയിൽ നിന്ന് തോണ്ടിയെടുത്ത ഒരു കഥ..ഒരു നാറ്റക്കേസ് :)
ReplyDeleteപഥികാ കൂള്‍ :-)
ReplyDeleteആർദ്രഹൃദയനും വിശാലഹൃദയനും എന്നത് ആർദ്ര മാനസനും വിശാലഹൃദയനും എന്നാക്കിയാലോ എന്നൊരു എച്മുക്കുട്ടിയൾ ചിന്ത..
ReplyDeleteപിന്നെ ആ ഫൈസലിന്റെ മുഖഭാവങ്ങൾ സങ്കൽപ്പിച്ച് ചിരിയ്ക്കാൻ ഒരു അവസരം തന്നതിൽ വലിയ സന്തോഷം....
ആങ്ഹാ! ആലുവായിലാണല്ലേ? അപ്പോ നമുക്ക് മലയാറ്റൂരിൽ ബ്ലോഗ് മീറ്റ് നടത്താൻ വഴിയുണ്ടാവുമോ എന്നും നോക്കാം...
എഴുത്ത് ഉഷാറായി. അഭിനന്ദനങ്ങൾ.
ഹാ...ഹാ...ഹാ....
ReplyDeleteവൈവ കലക്കി.
ഇത്തരത്തില്‍ ഒരുപാടു അനുഭവം ഉള്ളതുകൊണ്ട് നന്നായി ചിരിച്ചു.
നാട്ടില്‍ പോയി ഒരുപാട് പുതിയ കഥകളും യാത്രകളും എല്ലാം ആയി തിരിച്ചു വരൂ .അവിടെ എല്ലാവര്ക്കും ക്രിസ്മസ് ആശംസകളും നേരുന്നു ..പിന്നെ പെരിയാറിന്റെ ചുറ്റു വട്ടത്തില്‍ ഒക്കെ ആണ് എന്റെ നാടും കേട്ടോ ..
ReplyDeleteഒരുഅടിപൊളി അവധിക്കാലം ആശംസിക്കുന്നു .
വൈവ കലക്കി മാഷേ.... "കുന്നത്തിന്റെ ചുവന്ന ഷഡ്ഡി"
ReplyDeleteഅടിപൊളി യാത്രയും അടിപൊളി അവധിക്കാലവും ആശംസിക്കുന്നു
പഥികാ...നർമ്മം നിറഞ്ഞുനിൽക്കുന്ന രചന..നന്നായി രസിപ്പിച്ചതോടൊപ്പം കോളേജ് ജീവിതത്തിന്റെ ചില ഓർമ്മകൾ, ഞാനും തോണ്ടിയെടുത്തു..
ReplyDeleteഅപ്പോൾ നാട്ടിലേയ്ക്കാണല്ലേ. എങ്ങോട്ടൊക്കെയാണ് യാത്ര..?.ജനുവരിയിൽ ഞാനും എത്തുന്നുണ്ട്.കുറെ യാത്രകളും മനസ്സിൽ വച്ച്...എല്ലാവിധ യാത്രാമംഗളങ്ങളും നേരുന്നു..ഒപ്പം ക്രിസ്തുമസ്സ് ആശംസകളും..
സ്നേഹപൂർവ്വം ഷിബു തോവാള.
അടിപൊളി ..എന്ന് പറഞ്ഞാല്‍ അടിപൊളി തന്നെ...നല്ല വൈവാ..നല്ല എഴുത്ത്..ആശമസകള്‍..
ReplyDeleteഹ ഹ...ക്ലൈമാക്സ് കലക്കി.
ReplyDeleteനാട്ടിലേക്കുള്ള യാത്രയുടെ ഒരു യാത്രാവിവരണം പ്രതീക്ഷിക്കാമോ? :)
ഹാപ്പി ജേര്‍ണി പഥികാ..
സന്തോഷത്തോടെയുള്ള നാട്ടില്‍ പോക്കാനാണെന്ന് ഇത്തവണത്തെ എഴുത്ത് സൂചിപ്പിക്കുന്നു. സംഭവം രസമായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteപോയി വരൂ.
കൊള്ളാം... എന്റെ വൈവ ഓര്‍ത്തു പോയി.. ബന്ധമില്ലാതെ ഞാന്‍ എന്തൊകെയോ പറഞ്ഞതും ബോധമില്ലാതെ എച്.ഓ.ഡി എന്തൊകെയോ ചോദിച്ചതും.. അങ്ങേര്‍ക്കു മനസിലാവാത്ത ഉത്തരം പറഞ്ഞു കൊടുത്തപ്പോ അങ്ങേര്‍ക്കും സന്തോഷം എനിക്കും സന്തോഷം
ReplyDeleteറിസള്‍ട്ടിനെക്കുറിച്ച് ചോദിക്കുന്നില്ല. ഊഹിക്കാനാവുമല്ലോ.
ReplyDeleteനാറ്റക്കേസു തന്നെ :-)
ReplyDeleteഞാനും ഉണ്ട് കേട്ടോ പത്തൊന്‍പതാം തീയതി. മുല്ലപ്പെരിയാറില്‍ കാണാം .
നര്‍മ്മരസത്തോടെ അവതരിപ്പിച്ചു.
ReplyDeleteആശംസകളോടെ,
സിവി.തങ്കപ്പന്
അപ്പോൾ പോയി വരൂ മഹനേ... ട്രെയിൻ യാത്ര വല്ലതുമുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക... വന്നിട്ട് കാണാം...
ReplyDeleteഎഴുത്ത് ഉഷാറായി. അടിച്ചുപൊളിക്കൂ അവധിക്കാലം. മലയാറ്റൂർ മലയിലും ബ്ലോഗ് മീറ്റോ!
ReplyDeleteവൈവ നന്നായിട്ടുണ്ട് ട്ടാ....
ReplyDeleteനല്ലൊരു അവധി ആഖൊഷിച്ചു വരൂ... കൂടെ ഒത്തിരി നല്ല രചനകളും...
ആശംസകള്‍...
നല്ലൊരു അവധി ആശംസിക്കുന്നു....
ReplyDeleteസന്തോഷ യാത്ര ആശംസിയ്ക്കുന്നൂ...
ReplyDeleteനല്ല ചിത്രങ്ങളും, യാത്രാ വിവരണങ്ങളും പ്രതീക്ഷിയ്ക്കുന്നു...ആശംസകള്‍...!
നർമ്മത്തിലും അതുല്ല്യനാണെന്ന് ഈ പേരുകാരൻ തെളിയിച്ചിരിക്കുന്നൂ...1
ReplyDeleteനാട്ടിൽ നല്ലൊരു പുതുവർഷമാഘോഷിച്ച് തിരിച്ചുവരൂ മകനേ...
സൂപ്പർ.. വൈവയുടെ ക്ലൈമാക്സിൽ ചുവപ്പണിഞ്ഞ കുന്നത്തിന്റെ ഈ രംഗപ്രവേശം ഒരികലും പ്രതീക്ഷിച്ചില്ല:)
ReplyDeleteനല്ലൊരു അവധിക്കാലം ആശംസിക്കുന്നു.
കലക്കി അടിപൊളി കഥ....നല്ലോണം ചിരിച്ചു...
ReplyDeleteഹുഹുഹു...ചിരിച്ച് ചിരിച്ച് വായിച്ചു നാട്ടാരാ...അപ്പോ നാട്ടിലേക്കാണല്ലേ...ഈശ്വരാ ന്റെ നാടിനെ കാത്തോണേ... :)
ReplyDeleteഹഹഹ് ചിരിച്ചു വായിച്ചു എല്ലാ ആശംസകളും
ReplyDeletenjaanita comment kanunnilla. anyaayam!
ReplyDeletenalla narmamaanu,keto.
ഹെഹെ കിരൺ..ഇതു കൂൾ ആണോ... :)
ReplyDeleteഎച്മൂ..ആലുവയിലല്ല..കാലടിയിൽ താൽകാലികവസതി....നിർദ്ദേശത്തിനു നന്ദി....തിരുത്തിയിട്ടുണ്ട്..
പൊട്ടൻ..ഇത്തരത്തിൽ ഒരുപാടനുഭവം ഉണ്ടോ ? ഓരോന്നായി പോരട്ടേ...
സിയാ..സിയയുടെ കഴിഞ്ഞ യാത്രയുടെ വിശേഷങ്ങൾ വായിച്ചതായി ഓർമ്മയുണ്ട്.....ആശംസകൾക്കു നന്ദി...
ഷിബൂ...നാട്ടിൽ ഇത്തവണ അധികം യാത്ര പ്ലാൻ ചെയ്തിട്ടില്ല..മൂന്നാഴ്ച പെട്ടെന്നു കടാന്നു പോകും..
ഷാനവാസിക്കാ..നല്ല വാക്കുകൾക്കു നന്ദി ;)
ശ്രീജിത്ത്..ഒരു തിരുവനന്തപുരം യാത്രാവിവരണം ആണ് എപ്പോഴും മനസ്സിൽ, ഉടനേ അതുണ്ടാവും..
വെക്കേഷനു പോകുമ്പോൾ എപ്പോഴും സന്തോഷമല്ലേ പട്ടേപ്പാടം റാംജി ? ആശംസകൾക്കു നന്ദി..
വൈവാ കോമെഡികൾ ഒത്തിരി ഉണ്ട് പറയാൻ തുടങ്ങിയാൽ അനാമിക..
റിസൽട്ട് ഊഹിക്കാവുന്നതേ ഉള്ളൂ..കേരളദസനുണ്ണീ.. :)
കുറേ ചിരിപ്പിച്ചുട്ടോ... നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു
ReplyDeleteഹ ..ഹ .സുഗന്ധം പരത്തിയ,കൂടെ
ReplyDeleteഇപ്പൊ നര്‍മം പരത്തിയ വൈ വാ..
ബ്ലോഗ് മീറ്റ് മലയാറ്റൂരില്‍ ആണെങ്കിലും കുഴപ്പം
ഇല്ല..മുല്ലപ്പെരിയാരില്‍ ആവാതിരിക്കട്ടെ
ഞാന്‍ എന്റെ പി.ജി ഫൈനല്‍ ഇയറിലേക്ക് പോയി...ഇതുപോലെ സംഭവബഹുലമായ ഒരുപാട് കഥകളുണ്ട്. നര്‍മ്മം കലക്കി.
ReplyDeleteവാല്‍കഷ്ണം കലക്കി :-)
നന്നായി രെസിച്ചു ആശംസകള്‍ .
ReplyDeleteകലക്കന്‍ വൈവ.. സാറിനു അന്നു ബോധം കെട്ടോ ? ഫൈസല്‍ എന്ന് പറയുന്ന ആള് നിങ്ങള്‍ തന്നെയാവും അല്ലേ.. കൂട്ടുകാരന്റെ വൈവക്കിട്ട് താങ്ങരുത് :)
ReplyDeleteഅതെ ഹാഷിക്..മുല്ലപ്പെരിയാറിൽ കാണാം..
ReplyDeleteസി.വി.തങ്കപ്പൻ മാഷേ...നല്ല അഭിപ്രായത്തിനു നന്ദി
വിനുവേട്ടാ...അതു മാത്രം പറയരുത്..ടിടിയെ കണ്ടാൽ ഞാനും എന്നെ കണ്ടാൽ ടിടിയും വിടില്ല..ഞങ്ങളുടെ പോളിസി ആണ് :)
എഴുത്തുകാരി ചേച്ചീ..ബ്ലോഗ് മീറ്റ് എവിടെയും നടത്താം...വരവിനും വായനക്കും നന്ദി..
ഖാദൂ...ആശംസകൾക്കു നന്ദി..പിന്നെ ഞാൻ ഇവിടെയൊക്കെ തന്നെ കാണും..
വി.കെ. നന്ദി.. തിരക്കഥ തുടരട്ടെ...
വർഷിണീ.....ആശംസകൾക്കു നന്ദി...ഞാൻ ശക്തമായൈ മടങ്ങി വരും
മുരളിയേട്ടാ...അതുലൻ എന്ന പേരിൽ ഒരു നർമ്മകവി ഉണ്ടാായിരുന്നതായി ഐതിഹ്യമാലയിൽ വായിച്ചിട്ടുണ്ട്...:)
ജെഫൂ....ക്ലൈമാക്സിലല്ലേ കളി :)
സംഗീത....അത്യന്താധുനിക കവിതകളെഴുതുന്ന സംഗീത വളരെ സീരിയസ് ആണെന്നാ കരുതിയത് :)
സീതേ..നാടിനെ കത്തോളാനല്ലേ ഞാനീപ്പോണേ.....എല്ലാം ഏറ്റു....ഇനി നാട്ടിൽ വരുമ്പൊ ഇതേതാ സ്ഥലം എന്നു ചോദിക്കും. :).
വമ്പനായ കൊമ്പാ വരവിനും വായനക്കും വളരെ നന്ദി :)
മുകിലേ...കമന്റു ഞാൻ മുക്കാറില്ലേ..തന്നെ ഡിലീറ്റ് ആകുന്നതാണേ...ഒരു ദിവസം 100-1500 കമന്റ് വരെ ഡിലീറ്റ് ആയിപോകുന്നെന്നാ എന്റെ ഒരു കണക്കു കൂട്ടൽ ;)
നന്ദി..ഷബീർ....ഇന്നാണ് ഷബീറിന്റെ ക്ലാസ്സിക് ആദ്യരാത്രി വായിക്കുന്നത് :)
വിൻസന്റ്...കാണാൻ ഇല്ലായിരുന്നല്ലോ ? തിരക്കായിരിക്കും അല്ലേ...
സിബൂ...ആദ്യ വരവിനു നന്ദി....മറക്കാത്ത ഓർമ്മകൾ എത്രയെത്ര..
വിനയൻ....നന്ദി സുഹൃത്തേ..
നോ കമന്റ്സ് ബഷീറേ :)...സ്വന്തം അനുഭവമാണെകിൽ കൂടി ഇങ്ങനെ ഒരു കഥ ആരെങ്കിലും എടുത്തു തലയിലേക്ക് വയ്ക്കുമോ....പിടിച്ചു നിൽക്കണ്ടേ...
ഹ്ഹൊ..! ശരിക്കും ചിരിപ്പിച്ചു..ഇങ്ങിനൊക്കെ ഉണ്ടായതാണോ? യ്യൊ..! മാഷിന്റെ മുന്നിലിരിക്കുന്ന ആളെ മനസ്സില്‍ സങ്കല്‍പ്പിച്ച് നോക്കുവാണ്...!! വല്ലാത്ത ഇരുപ്പാണേ....!!
ReplyDeleteKollam Padhikaaa...Super...
ReplyDeleteനന്നായി ഈ വൈവ, ചിരിച്ചു കുറേ..പിന്നെ പഴയ ആ കാലവും ഓര്‍ത്തുപോയി..
ReplyDeleteനല്ല യാത്ര ആശംസിക്കുന്നു.ഒപ്പം കൃസ്തുമസ് പുതുവത്സരാശംസകളും..
നന്നായി ചിരിപ്പിച്ചു ..ആശംസകള്‍ ..
ReplyDeleteരസകരം :)
ReplyDeleteഹഹഹ്.. ചിരിപ്പിച്ചു.
ReplyDeleteനാറ്റക്കേസാണെങ്കിലും നല്ല സുഗന്ധമുണ്ട്. യാത്രാവിവരണം പ്രതീക്ഷിക്കുന്നു. ആശംസകള്‍
ReplyDeletehttp://surumah.blogspot.com
ഹഹഹ...അതുലെ ഇത്തിരി കടന്ന കയ്യായി പോയി ..സത്യത്തിനു അതുലിന് പറ്റിയ അക്കിടി അല്ലേ അത് ..എന്നിട്ട് പാവം ഫൈസലിന് ഇട്ടു വചൂല്ലേ ..നന്നായി ചിരിപ്പിച്ചു ട്ടോ ...
ReplyDeleteപുതുവത്സരാശംസകള്‍ ..
അതുല്‍
ReplyDeleteരാവിലെ തന്നെ ഈ മനുഷ്യന് ചിരിപ്പിച്ചു കൊല്ലും
ആശംസകള്‍
സജീവ്
നര്‍മ്മരസത്തോടെ അവതരിപ്പിച്ചു.
ReplyDeleteആശംസകള്‍
കലക്കി. ശരിക്കും ചിരിപ്പിച്ചു. നാട്ടില്‍ ആണല്ലേ.. മലക്ക് മുകളില്‍ തന്നെ ഇരുന്നാല്‍ മതി. ഇപ്പോള്‍ പൊട്ടും.
ReplyDeleteകൊള്ളാമല്ലോ...നന്നയി രസിച്ചു..
ReplyDeleteതിരിച്ചെത്തിയോ?
ReplyDeleteനല്ലൊരു അവധിക്കാലം ആശംസിക്കുന്നു .
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDelete