മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ മനുഷ്യചങ്ങല തീർത്ത് തടഞ്ഞു നിർത്തുമെന്ന് സിപിഐ.എം നേതാക്കളായ പിണറായി വിജയനും ജയരാജനും അറിയിച്ചു. ഇതിനായി അടുത്ത ഒരു മാസം ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും ക്യാമ്പ് ചെയ്യാൻ ഇരുവരും തീരുമാനിച്ചു. തൽക്കാലം തങ്ങൾ മാത്രമേ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി ഉണ്ടാകുകയുള്ളൂ എന്നും ആവശ്യമെങ്കിൽ മാത്രം കൂടുതൽ ആളുകളെ അണിചേർക്കുമെന്നും ഇവർ ഒരു പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിക്കഴിഞ്ഞ് ചതുപ്പുനിലങ്ങളായി മാറുന്ന പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും റബ്ബർ തോട്ടങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ ചെമ്മീൻ കൃഷി നടത്താൻ കേരളാ മന്ത്രി സഭായോഗം തീരുമാനിച്ചു.എന്നാൽ നാടൻ കൊഞ്ചാണോ മലേഷ്യൻ ലോബ്സ്റ്ററാണോ കൃഷിക്കുപയോഗിക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ മന്ത്രിസഭക്കു കഴിഞ്ഞിട്ടില്ല. രണ്ടുല്പന്നങ്ങളുടെയും വാണിജ്യസാധ്യത പരിശോധിക്കുന്നതിനായി പാപ്പുവാ ന്യൂ ഗിനിയ, ഡിജിബൂട്ടി, ബുർക്കിനാ ഫാസോ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തുമെന്ന് മന്ത്രിമാരായ ഗണേഷ് കുമാറും ജയലക്ഷ്മിയും അറിയിച്ചു. അതേസമയം അണപൊട്ടിയതിനു ശേഷം കുട്ടനാട്ടിലും കൊച്ചിയിലും ആഴക്കടൽ മൽസ്യബന്ധനത്തിന് അനുമതി നല്കണമെന്ന് കേരള ഫിഷറീസ് കോർപറേഷൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊച്ചിയിലെ ഷോപ്പിങ്ങ് മാളുകളും ഫ്ലാറ്റുകളും ഇടിച്ചു നിരത്തി ഇപ്പോഴേ കണ്ടൽകാടുകൾ വച്ചു പിടിപ്പിക്കുന്നത് ചാകരക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഫിഷറീസ് കോർപ്പറേഷൻ ഓർമ്മിപ്പിച്ചു.
അഭിഷേക് ബച്ചന്റെയും ഐശ്വര്യാറായിയുടെയും പെൺകുഞ്ഞിന് ‘മുല്ല‘ എന്നു പേരിടാൻ തീരുമാനമായി. കുഞ്ഞു ജനിച്ചതോടെ ‘അണപൊട്ടി ഒഴുകുന്ന’ തങ്ങളുടെ സന്തോഷത്തെ പ്രതീകാത്മകമായി സൂചിപ്പിക്കാനാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് അമിതാഭ് ബച്ചൻ ട്വീറ്ററിലൂടെ അറിയിച്ചു. അച്ഛനമ്മമാരുടെയും മുത്തശ്ശന്റെയും പേരുകൾ ചേർത്തുള്ള അമിതാഭിലാഷ എന്ന പേരാണ് ഇതു വരെ സ്വീകാര്യമായി കരുതിയിരുന്നത്. സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് തന്റെ പുതിയ ചിത്രത്തിന്റെ പേര് ‘പെരിയാർ‘ എന്നായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.തന്റെ മുഖം കാണാൻ തീയേറ്ററിലേക്ക് ആർത്തലച്ചു കയറുന്ന ജനപ്രളയത്തോടുള്ള നന്ദിപ്രകടനമാണ് ഈ പേരെന്ന് സന്തോഷ് പണ്ഡിറ്റ് ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി.
KCTCA (Kerala Coconut Tree Climbers Association) ആഭിമുഖ്യത്തിലുള്ള തെങ്ങുകയറ്റപരിശീലന കോളേജിലേക്കുള്ള അഡ്മിഷനുകൾ ഇനിയൊരറിയിപ്പിണ്ടാകുന്നതു വരെ നിർത്തിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. അണക്കെട്ടു ദുരന്ത ഭീഷണിയെ തുടർന്ന് തെങ്ങിൽ കയറി രക്ഷപ്പെടാനായി പരിശീലനത്തിനെത്തുന്നവരുടെ ക്രമാതീതമായ വർദ്ധനയാണ് അഡ്മിഷൻ നിർത്തിവക്കാൻ കാരണം. അതേസമയം സ്വന്തമായി തെങ്ങില്ലാത്തവർക്ക് കയറി രക്ഷപ്പെടാൻ പുറമ്പോക്കിലെ തെങ്ങുകൾ സംവരണാടിസ്ഥാനത്തിൽ വീതിച്ചു നല്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചു.
അണക്കെട്ടു ദുരന്തത്തിന്റെ വിഹഗവീക്ഷണത്തിനും തൽസമയ സംപ്രേഷണത്തിനും വേണ്ടി മൂന്ന് പോളാർ ഉപഗ്രഹങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വിക്ഷേപിക്കാൻ National Disaster Management Cell (NDMC) സർക്കാരിനോട് ആവശ്യപ്പെട്ടു.ദുരന്തപ്രദേശങ്ങളിൽ ടെലിവിഷൻ ക്യാമറകളും OB വാനുകളും വിന്യസിക്കാൻ ബുദ്ധിമുട്ടാണെന്ന മാധ്യമപ്രവർത്തകരുടെ പരാതിയെത്തുടർന്നാണിത്. HD ക്വാളിറ്റിയുള്ള ചിത്രങ്ങൾക്കായി ക്യാമറകൾ പിടിപ്പിച്ച അവാക്സ്(AWACS) വിമാനങ്ങൾ തയ്യാറാക്കി നിർത്തണമെന്ന് ദക്ഷിണമേഖലാ എയർ കമാന്റിനോട് നിർദ്ദേശിക്കാനും NDMC പ്രതിരോധമന്ത്രി എ.കെ.ആന്റണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാലിപ്പോഴും ദുരന്തത്തിന്റെ തൽസമയസംപ്രേഷണാവകാശത്തെ പറ്റി സോണി എന്റെർറ്റെയ്ന്മെന്റ് ടെലിവിഷനും ഏഷ്യാനെറ്റും തമ്മിലുള്ള തർക്കം തുടരുകയാണ്. ഈ പ്രശ്നത്തിനു കൂടി പരിഹാരമുണ്ടാക്കിയാൽ അണക്കെട്ട് ദുരന്തം നേരിടാൻ നാം സർവ്വസജ്ജരാവുമെന്ന് NDMC പത്രക്കുറിപ്പിൽ വ്യക്തമാക്കി. ചുരുങ്ങിയ കാലയളവിൽ ഇത്രയും തയ്യാറെടുപ്പു നടത്തിയ NDMC യെ മുഖ്യമന്ത്രി ഹാർദ്ദമായി അഭിനന്ദിച്ചു.
അണക്കെട്ട് പൊട്ടിക്കഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ RAPT എന്ന വാട്ടർ ലാൻഡിങ്ങ് സംവിധാനം ഏർപ്പെടുത്തുമെന്ന് CIAL അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.ഇതു കൂടാതെ രണ്ട് ഫ്ലോട്ടിങ്ങ് ടെർമിനലുകളും നിർമ്മിക്കാൻ പദ്ധതിയുണ്ട്. RAPT സംവിധാനവും ഫ്ലോട്ടിങ്ങ് ടെർമിനലുകളുമുള്ള ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളമായി കൊച്ചി മാറുന്നതിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം എന്ന് CIAL കൂട്ടിച്ചേർത്തു. ഫ്ലോട്ടിങ്ങ് ടെർമിനലുകളിൽ നിന്ന് ഇരുകരയിലേക്കും സ്ലീപ്പർ സൌകര്യമുള്ള ക്രൂയിസ് കപ്പലുകൾ സർവീസ് നടത്തുമെന്നും CIAL പറഞ്ഞു.
അണക്കെട്ടു ദുരന്തത്തിന്റെ കാലികപ്രാധാന്യവും സാമൂഹികപ്രസക്തിയും കണക്കിലെടുത്ത് ഭാഷാപരിഷ്കരണം നടത്തണമെന്ന് സുകുമാർ അഴീക്കോട് ഭാഷാ ഇൻസ്റ്റിട്യൂട്ടിനോട് ആവശ്യപ്പട്ടു. “പുര കത്തുമ്പോൾ വാഴ വെട്ടുക” , “കത്തുന്ന മേൽക്കൂരയിൽ നിന്ന് കഴുക്കോൽ വലിച്ചൂരുക” തുടങ്ങിയ കാലഹരണപ്പെട്ട ചൊല്ലുകൾ മാറ്റി “ഡാം പൊട്ടുമ്പോൾ മീൻ പിടിക്കുക” , “പൊട്ടുന്ന ഡാമിൽ നിന്ന് മണലൂറ്റുക ” തുടങ്ങിയ പുത്തൻ പ്രയോഗങ്ങൾ കൊണ്ടു വരണമെന്നാണ് അഴീക്കോടിന്റെ നിർദ്ദേശം.
~~~~~~~~~~~~~~~~~~~~~~~~~~~~~~
ഏതു ദുരന്തസൂചനയെയും ശുഭാപ്തിവിശ്വാസത്തോടെ കാണുന്ന ഒരു ജനത. കാര്യക്ഷമതയില്ലാത്ത ഭരണസംവിധാനം. കുളം കലക്കി മീൻ പിടിക്കുന്ന മാധ്യമലോകം. ആസന്നമായ അപകടത്തെ തടഞ്ഞു നിർത്താൻ കഴിയില്ലെന്നുറപ്പായ സ്ഥിതിക്ക് അണക്കെട്ട് ദുരന്തത്തിനു ശേഷമുള്ള കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി. മേൽപ്പറഞ്ഞ പോലുള്ള വാർത്തകൾ നാളത്തെ പത്രങ്ങളിൽ വന്നാൽ അതിശയിക്കേണ്ടതില്ല.
ഒന്നും സംഭവിക്കാതിരിക്കട്ടെ....

ഇനി അണ എങ്ങാനം പൊട്ടിയാലോ ? ഇതിലൊക്കെ അപ്പുറം എന്തു ചെയ്യാനാകും നമ്മുടെ ഭരണസംവിധാനത്തിനും രാഷ്ട്രീയപ്പാർട്ടികൾക്കും ? നിരാശയുടെ പടുകുഴിയിൽ നിന്നുള്ള ചില കാടൻ ചിന്തകൾ...
ReplyDeleteതമാശയാണെങ്കിലും ചിരിക്കാൻ കഴിയുന്നില്ലെടോ....
ReplyDeleteഒരു വല്ലാത്ത ഭീതി മനസ്സിൽ കടന്നു കൂടിയിരിക്കുന്നു...
മുല്ലപ്പെരിയാർ ഡാമിനെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററി ഫിലിം നെറ്റിൽ ഇന്നലെ കണ്ടതിൽ പിന്നെയാ പേടി ഒന്നു കൂടി കൂടിയത്...
വിവരമില്ലാത്ത ഭരണകർത്താക്കൾ ചെയ്തു വച്ച മണ്ടത്തരത്തിന് നാലു ജില്ലകളിലെ ജനങ്ങൾ ഒന്നോടെ ഭീതിയിൽ കഴിയേണ്ട ഒരു ഗതികേട്..!??
ഒന്നും സംഭവിക്കാതിരിക്കട്ടെ... :(
ReplyDelete>>മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിക്കഴിഞ്ഞ് ചതുപ്പുനിലങ്ങളായി മാറുന്ന പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും റബ്ബർ തോട്ടങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ ചെമ്മീൻ കൃഷി നടത്താൻ കേരളാ മന്ത്രി സഭായോഗം തീരുമാനിച്ചു.<< പഥികാ, കരിനാക്ക് വളക്കല്ലേ.... ഡാം പൊട്ടിയാല്‍ ഒഴുകുന്ന വെള്ളത്തിന്റെ ഉയരവും,സീ ലെവലില്‍നിന്നും കാഞ്ഞിരപ്പള്ളിക്കുള്ള ഉയരവും കണക്കാക്കി സമാധാനത്തോടെ ഇരിക്കുകയായിരുന്നു. എല്ലാം പോയി.
ReplyDeleteഇനി പോസ്റ്റിനെക്കുറിച്ച്, പഥികന്‍ ആക്ഷേപഹാസ്യത്തില്‍കൂടി ചില കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. എന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന അധികാരികള്‍ എല്ലാം ഒരു ഹാസ്യമായി മാത്രം എടുക്കുന്നു. അത് പെരിയാറിന്റെ ഒഴുക്കുചാലില്‍ ജീവിക്കുന്നവരുടെ തലവിധി. ഒന്നും സംഭവിക്കാതിരിക്കട്ടെ !!!
ആക്ഷേപ ഹാസ്യം നന്നയിട്ടുണ്ട് എന്ന് പറയുമ്പോള്‍ തന്നെ ഒരു കാര്യം കൂടി....തമാശയാണെങ്കിലും ചിരിക്കാൻ കഴിയുന്നില്ല....
ReplyDeleteഒരു വല്ലാത്ത ഭീതി മനസ്സിൽ കടന്നു കൂടിയിരിക്കുന്നു...നാളെ എന്ത് സംഭവിക്കും എന്ന ഭീതി...
ഒന്നും സംഭവിക്കാതിരിക്കട്ടെ....
വിനോദ പത്ര പാരായണം..
ReplyDeleteപക്ഷെ കണ്ണ് തുറക്കാത്ത ഈ ജന്മങ്ങളെ
എന്ത് ചെയ്യും....ഇത്ര നിരുത്തരവാദ
പരമായി ഒരു വിഷയത്തെ സമീപിക്കുന്ന ജനത
ഇന്ത്യയില്‍ മാത്രമേ ഉള്ളോ?
അതോ ഇവിടുത്തെ ജന സംഘ്യ കൂടുന്നത് കൊണ്ട്
ഇത്ര ഒക്കെ മതിയെന്നോ? ദുഃഖം അല്ല പേടി
ആണ് തോന്നുനത്....
എന്റമ്മേ ആലോചിയ്‌ക്കാന്‍ വയ്യേ!
ReplyDeleteഇതില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് നടക്കാന്‍ പോകുന്നത്..അണ പോട്ടരുതേ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ..പിന്നെ പ്രസ്താവനകള്‍ ഇറക്കാന്‍ മന്ത്രിമാര്‍ ഉണ്ടല്ലോ..ആക്ഷേപഹാസ്യം നന്നായി ആസ്വദിച്ചു..
ReplyDeleteനൊമ്പരത്തിന്റെ തീയും,തീക്ഷ്ണതയുള്ള
ReplyDeleteആക്ഷേപഹാസ്യം!മര്‍മ്മത്തു് ചാട്ടുളിപോലെ
തുളഞ്ഞുകയറുന്ന പ്രതിപാദനം!!!
അധികാരികള്‍ അധരവ്യായാമം നിര്‍ത്തി
കര്‍മ്മരംഗത്തേയ്ക്കിറങ്ങുമോ???
എല്ലാം ശുഭമായി പര്യവസാനിക്കട്ടേ
എന്നുനമുക്കു് പ്രാര്‍ത്ഥക്കാം.
nallathu maathram sambhavikkatte..............
ReplyDeleteഒന്നും സംബവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ അല്ലാതെ നമുക്കൊന്നിനും ആവുന്നില്ലലോഎല്ലാം മനസ്സും പ്രാര്‍ത്തിക്കുക ദൈവത്തിന്റെ ദിവ്യ കരങ്ങളില്‍ തന്നെ ആണ് നമ്മുടെ രക്ഷ
ReplyDeleteആക്ഷേപത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിച്ചത് നന്നായിരിക്കുന്നു. ഇനിയെങ്കിലും അധികാര വര്‍ഗ്ഗത്തിന്റെ കണ്ണ് തുറക്കാന്‍ പ്രാര്‍ഥിക്കുന്നു ഒപ്പം ഒന്നും സംഭവിക്കല്ലേ എന്നും..
ReplyDeleteപഥികാ, കളിമണ്‍ ദൈവങ്ങളെ (പ്രതിമകളെ) പോലെ കണ്ണ് തുറക്കാത്ത അധികാര വര്‍ഗ്ഗവും, സ്വന്തം കാര്യ ലാഭം മാത്രം ലാക്കാകി ജീവിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഉള്ളപ്പോള്‍, ജനങ്ങള്‍ ഈ ഭീതിയില്‍ ഇങ്ങിനെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ തന്നെ.
ReplyDeleteപോസ്റ്റും അതിന്റെ അവതരണ രീതിയും ഒരുപാട് നന്നായിരുന്നു.
ഹാസ്യത്തിൽ പൊതിഞ്ഞ വിമർശനം..നന്നായിട്ടുണ്ട്..
ReplyDelete‘കൂടാതെ രണ്ട് ഫ്ലോട്ടിങ്ങ് ടെർമിനലുകളും നിർമ്മിക്കാൻ പദ്ധതിയുണ്ട്. RAPT സംവിധാനവും ഫ്ലോട്ടിങ്ങ് ടെർമിനലുകളുമുള്ള ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളമായി കൊച്ചി മാറുന്നതിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം എന്ന് CIAL കൂട്ടിച്ചേർത്തു. ഫ്ലോട്ടിങ്ങ് ടെർമിനലുകളിൽ നിന്ന് ഇരുകരയിലേക്കും സ്ലീപ്പർ സൌകര്യമുള്ള ക്രൂയിസ് കപ്പലുകൾ സർവീസ് നടത്തുമെന്നും CIAL പറഞ്ഞു.‘
ReplyDeleteഹൌ...എന്താ ഭാവന
ഭവാനെ നമിക്കുന്നു കേട്ടൊ ഗെഡി
ഉം..ഒന്നും സംഭവിയ്ക്കാതിരിയ്ക്കാന്‍ പ്രാര്‍ത്ഥനകള്‍....!
ReplyDeleteമുകളിലെ വിഷയങ്ങളെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനോ, അഭിപ്രായം പറയാനോ എനിയ്ക്ക് അറിഞ്ഞു കൂട, മനസ്സിലാക്കുമല്ലോ...!
ആശംസകള്‍ ട്ടൊ..!
periyrinte theeratthu orayiram hiroshimayum pratheekkhicchu kannumpooti irikkam.alle? pakkshe jayalalitha parayunnu,pedikkanta.kozhappamonnumillennu.
ReplyDeleteഈ തമിഴ്നാട്ടുകാർക്ക് എന്തിന്റെ കേടാണെന്ന് മനസ്സിലാവുന്നില്ല... പുതിയൊരു ഡാം നിർമ്മിച്ചത് കൊണ്ട് എന്ത് ദോഷമാണ് അവർക്ക് സംഭവിക്കാൻ പോകുന്നത്...? ബാലിശമായ ചാപല്യം... അല്ലെങ്കിൽ വിവരമില്ലായ്മ... എന്തായാലും യാഥാർത്ഥ്യത്തിന് നേരെ നിസ്സംഗതയോടെ നോക്കി നിൽക്കുന്ന ഭരണാധികാരികൾ... കഷ്ടം...
ReplyDeleteചിരിക്കാൻ കഴിയുന്നില്ല. മുല്ലപ്പെരിയാറൊഴുകി കടലിൽ ചേരുന്ന വഴിയിലാണെന്റെ നാഴിയിടങ്ങഴി മണ്ണും കൂരയും സ്വപ്നങ്ങളും...
ReplyDeleteനല്ലതല്ലാതെ ഒന്നും സംഭവിക്കാതിരിക്കട്ടെ.. എന്നാ പ്രാര്‍ത്ഥന മാത്രം
ReplyDelete@വി.കെ.ഞാനും കണ്ടു ആ വീഡിയോ....എന്തു പറയാൻ..
ReplyDelete@ലിപി...അത് ഒന്നും സംഭവിക്കാതിരിക്കട്ടെ..
@ഹാഷിക്...കേരളം മുഴുവൻ മുൾമുനയിലാണ് ജീവിക്കുന്നത്
@ഖാദു..പ്രതികരണബോധം നഷ്ടപ്പെട്ട ജനതക്കുള്ള ശിക്ഷ..അല്ലാതെതെന്തു പറയാൻ..
@വിൻസന്റ്..തമിഴന്റെ കൃഷിയാണോ മലയാളിയുടെ ജീവനാണോ വലുത്..ഉത്തരം കിട്ടിക്കഴിഞ്ഞു.
@കിരൺ..ആലോചിക്കേണ്ട കാര്യമില്ല...ലൈവ് കാണാം ഇങ്ങനെ പോയാൽ..
@ഷാനവാസിക്കാ....അതെ പ്രസ്താവനകളിറക്കാൻ എല്ലാവരും മുന്നിൽ കാണും.
@jayarajmurukkumpuzha നല്ലതു മാത്രം സംഭവിക്കട്ടെ..
@c.v.thankappan..നല്ല വാക്കുകൾക്കു ഒത്തിരി നന്ദി....
@കൊമ്പാ...അടുത്ത തവണ നാട്ടിൽ വരാൻ നെടുമ്പാശ്ശേരി കാണില്ല..
@ജെഫൂ...ഒന്നും വരില്ലായിരിക്കാം..
@ആസാദ്..സുരക്ഷ ഉറപ്പു തരാത്ത ഒരു സർക്കാറ് നമുക്കെന്തിനാണ് ?
@റിഷ്..ആദ്യമാണല്ലേ ഇവിടെ..പുതിയ ബ്ലോഗിനു ഭാവുകങ്ങൾ..
@മുരളിയേട്ടാ..നല്ല വാക്കുകൾക്കു നന്ദി..
@വർഷിണീ..ആശംസകൾക്കു നന്ദി..
എന്നാൽ മുല്ലപ്പെരിയാറ് ജയലളിത താങിനിർത്തട്ടെ..
@വിനുവേട്ടാ..ഡാം പണിനടക്കുന്ന 20 വർഷം അവർ വെള്ളത്തിനെന്തു ചെയ്യും..പരിഹാരം എളുപ്പമല്ല
@അലീ.. പെരിയാറിനോട് ചേർന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ വീടും
@ജിമ്മി ജോൺ - ഒന്നും സംഭവിക്കരുതെന്ന് നമുക്കാശിക്കാം..
പറഞ്ഞത്തിലും ഇരട്ടി ആയുസ്സ് പൂര്‍ത്തിയാക്കി ഇതു നിമിഷവും പൊട്ടാവുന്ന നിലയില്‍ നില കൊള്ളുന്ന നമ്മുടെ മുല്ലപ്പെരിയാര്‍ ഡാം! അതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അത് പൊട്ടുന്ന വരെ ഉണ്ടാവും. ഒന്ന് ചോദിക്കട്ടെ... മറ്റേതെങ്കിലും രാജ്യത്ത് നടക്കുമോ ഇത്? ഇന്ത്യയിലല്ലാതെ.
ReplyDeleteപഥികൻ...ഒരു ഭീകരമായ ദുരന്തത്തിന്റെ അനന്തരഫലങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു..ഇടുക്കിജില്ലക്കാരനായതുകൊണ്ടും,മുല്ലപ്പെരിയാറ്റിൽനിന്നും ജലം ഒഴുകിപ്പോകുന്ന ആറിന്റെ കരയിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് പലവട്ടം നടന്നിട്ടുള്ളതിനാലും, ഈ പ്രശ്നം എന്നും ഞങ്ങളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ഒന്നു തന്നെയാണ്..ഒന്നും സംഭവിക്കരുത് എന്ന് നമുക്ക് പ്രാർത്ഥിക്കാം..എല്ലാം ദൈവത്തിന്റെ കൈകളിൽ മാത്രം...സ്നേഹപൂർവ്വം ഷിബു തോവാള
ReplyDeleteഅടുത്ത പരീക്ഷക്കുള്ള ചോദ്യം:
ReplyDeleteമുല്ലപ്പെരിയാർ പൊട്ടുമ്പോൾ വീണ വായിക്കുന്നവർ ആരെല്ലാം?
ഒന്നും സംഭവിക്കാതിരിക്കട്ടേ എന്ന് നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം..
ReplyDeleteപ്രാര്‍ത്ഥിക്കാനല്ലാതെ മറ്റെന്തിനാണ് കഴിയുക...
കാലികമായി ചിന്തിച്ചതിന് അഭിനന്ദനങ്ങള്‍.
ഒന്നും സംഭവിക്കാതിരിക്കട്ടേ..............
രസകരമായി എഴുതി.
ReplyDeleteസംഭവിക്കാതിരിക്കട്ടെ ഒന്നും ...
ReplyDeleteഒന്നും സംഭവിക്കാതിരിക്കട്ടെ.. പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteഒന്നും സംഭവിയ്ക്കാതിരിയ്ക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം ...!
ReplyDeletesave mullaperiyar ..save kerala
ReplyDeleteപ്രാര്‍ത്ഥനകള്‍....!
പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteഅണ പൊട്ടിയൊഴുകുന്ന രോദനങ്ങള്‍ വനരോദനങ്ങള്‍ ആയി മാത്രം മാറുന്ന ഈ നാട്ടില്‍,
അണ പൊട്ടിയൊഴുകുന്ന കണ്ണുനീരില്‍ എങ്ങിനെ വഞ്ചിയിറക്കാം എന്ന് ചിന്തിക്കുന്ന മീഡിയയുടെ മുന്‍പില്‍,
അണ പൊട്ടിയാല്‍ മാത്രമേ,സഹതാപ തരംഗം ഉണര്‍ത്തി വോട്ടു പിടിക്കാന്‍ പറ്റു എന്ന് സ്വപ്നം കാണുന്ന രാഷ്ട്രീയക്കാരുടെ മുന്‍പില്‍,
അണപൊട്ടിയൊഴുകുന്ന രോഷം,അമര്‍ഷം,വേദന,മനസ്സിന്റെ വിങ്ങല്‍, വരികളിലൂടെ വരച്ചു കാട്ടിയ,പ്രിയ സഹയാത്രികാ,നമോവാകം!
സസ്നേഹം,
അനു
വരാൻ അല്പം വൈകി നാട്ടാരാ..വായിച്ചായിരുന്നു..കമെന്റാൻ പറ്റിയില്ലാ.... ഹാസ്യം നന്നായി..പക്ഷേ ആശങ്കയാണു മനസ്സിൽ...ഒന്നും സംഭവിക്കാതിരിക്കട്ടെയെന്നു പ്രാർത്ഥിക്കാനും ആശിക്കാനുമല്ലേ കഴിയൂ..
ReplyDeleteപൊട്ടുന്ന ഡാമിൽ നിന്ന് കല്ലുകൾ പെറുക്കുക എന്നതിന് പകരം പൊട്ടുന്ന ഡാമിൽ നിന്ന് മണലൂറ്റുക എന്നാക്കിയാല്‍ നന്നായിരിക്കും
ReplyDelete@മിനീ....മറ്റേതെങ്കിലും സംസ്ഥാനത്തു നടക്കുമോ എന്ന് ചോദിക്ക്..
ReplyDeleteനമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നില്ലെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ? പ്രണബ് മുഖര്‍ജിയുടെ ചോദ്യവും നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.എങ്ങോട്ടാണ് ഈ രാജ്യം പോകുന്നത് ? കേരളം അറബിക്കടിലോട്ടാണെന്ന് നമുക്ക് പറയാം എന്നാല്‍ മറ്റ് സ്റ്റേറ്റുകളുടെ കാര്യമോ ? (Thanks to Berly :) )
@ഷിബൂ...ഇതെഴുതുമ്പോൾ ഷിബുവിനോട് ചോദിക്കണം എന്നോർത്തതാണ് , തോവാള മുല്ലപ്പെരിയാറിനടുത്താണോ എന്ന്
@mini//മിനി ..ജനാധിപത്യരാജ്യത്ത് നമ്മൾ ഒരോരുത്തരും വീണ വായിക്കുന്നവർ തന്നെ.
@പ്രിയ ബഷീർ വള്ളിക്കുന്ന് .. താങ്കളുടെ ഒരു കമന്റ് ഇവിടെ കണ്ടതിൽ വളരെ വളരെ സന്തോഷം..
@ഷാജു, കൊച്ചുമോൾ, അർജുൻ, സീയെല്ലെക്സ് ബുക്സ്, മനോജ് കെ.ഭാസ്കര്‍ ... നാം പാതി ദൈവം പാതി എന്നല്ലേ ? കടമ ചെയ്യാതെയുള്ള പ്രാർത്ഥനകൾ ദൈവം കേൾക്കുമോ ?
@അനൂ കൃത്യമായി പറഞ്ഞു...അണ പൊട്ടിയൊഴുകുന്ന രോദനങ്ങള്‍ വനരോദനങ്ങള്‍ ആയി മാത്രം മാറുന്ന ഈ നാട്,
അണ പൊട്ടിയൊഴുകുന്ന കണ്ണുനീരില്‍ എങ്ങിനെ വഞ്ചിയിറക്കാം എന്ന് ചിന്തിക്കുന്ന മീഡിയ,
അണ പൊട്ടിയാല്‍ മാത്രമേ,സഹതാപ തരംഗം ഉണര്‍ത്തി വോട്ടു പിടിക്കാന്‍ പറ്റു എന്ന് സ്വപ്നം കാണുന്ന രാഷ്ട്രീയക്കാർ...
@സീത..ഒന്നും സംഭവിക്കില്ലായിരിക്കും...
@ഷജീർ...എനിക്കും അതിഷ്ടപ്പെട്ടില്ലായിരുന്നു..ഓൺ ദി സ്പോട്ടിൽ മാറ്റിയിട്ടുണ്ട്...നിർദ്ദേശത്തിനു നന്ദി..
ആക്ഷേപ ഹാസ്യമാണെങ്കിലും യാഥാര്‍ത്ഥ്യം പോള്ളിക്കുന്നതല്ലേ?
ReplyDeleteവളരെ മനോഹരമായ ഒരു ആക്ഷേപഹാസ്യം..ആരുടേയും കണ്ണൂതുറപ്പിക്കും.
ReplyDeleteതമിഴ്നാടിന് വെളിപാടുണ്ടായി ഡാം നിർമ്മിക്കാൻസമ്മതിച്ചാൽ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ എത്രയും വേഗം പണി തീർക്കേണ്ടി വരും. എന്തായാലും തമിഴ്നാടിന് അത്രയ്ക്ക് വെള്ളത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല കാരണം, ഉള്ള ഡാം പൊളിച്ചുകളഞ്ഞിട്ടല്ല പുതിയത് പണിയുകയല്ല, മറിച്ച് പഴയതിനോട് ചേർന്ന് ഒരു പുതിയ ഡാം പണിയുകയും പിന്നീട് പഴയത് പൊളിച്ചുമാറ്റുകയുമാണ് ചെയ്യുക എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
[ഇനിയവന്മാർക്ക് കൃഷിക്ക് വെള്ളം തികയില്ല എന്ന് തന്നെ വയ്ക്കുക, നമ്മുടെയൊക്കെ പ്രിയപ്പെട്ടവരുടെ ജീവനേക്കാൽ വലുതല്ല അത്. അതുകൊണ്ട് തമിഴനോട് ഇക്കാര്യത്തിൽ സഹതപിക്കണ്ട ഒരു കാര്യവും ഇല്ല.]
തമിഴ്നാട്ടിലെ ആനുകാലികങ്ങളും സോഷ്യൽ നെറ്റ്വർക്കിങ്ങുകളിലെ തമിഴ്ഗ്രൂപ്പുകളിലെ ചർച്ചകളും വായിച്ചാൽ, മലയാളികൾ ഒന്നടങ്കം 'തമിഴനെതിരെ മനപ്പൂർവ്വം' നടത്തുന്ന ഒരു ഗൂഡാലോചനയുടെ ഫലമാണ് ഈ വിവാദം എന്നൊക്കെ കാണാം. എന്തിനേയും പ്രാദേശികവാദത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്ന ഒരു ശരാശരി തമിഴന്റെ ചാപല്യങ്ങൾ. തമിഴ് പടങ്ങളേയും മറ്റും പ്രൊമോട്ട് ചെയ്യാൻ ഇന്നും ഇന്റർനെറ്റിൽ അഘോരാത്രം പണിയെടുക്കുന്ന മലയാളികളിൽ കുറേയെണ്ണം ഒലിച്ചുപോയാൽ അവർക്കൊന്നും സംഭവിക്കാൻ പോകുന്നില്ലത്രേ!..എന്തു സംഭവിച്ചാലും തമിഴ് മക്കൾക്ക് വെള്ളം കിട്ടുക എന്നതാൺ` ഏറ്റവും പ്രധാനം- അല്ലാതെ മറ്റുള്ളവർ വെള്ളം കുടിച്ച് മരിക്കുന്നതല്ല.
ReplyDelete------
ഇതൊക്കെ മലയാളിയുടെമേൽ മാത്രമേ നടക്കൂ...അതാണ് നമ്മുടെ ഒത്തൊരുമ!!!
നൌഷാദ് ഭായിയുടെ കാര്‍ട്ടൂണ്‍ പോലെ വളരെ നല്ല ആക്ഷേപഹാസ്യം. സംഭവം കേരളത്തില്‍ ആയതുകൊണ്ട് ഇതൊക്കെ തന്നെയാവും സംഭവിക്കുക. പഥികന് ആശംസകള്‍!!
ReplyDelete"ഒരാളൊരാളെ കൊല്ലുന്നതിനു അഥവാ കായികമായി പ്രതികരിക്കുന്നതിനു കാരണം ഭയമല്ലാതെ മറ്റൊന്നുമല്ല".
ReplyDeleteഅതിജീവനം അസാധ്യമാകുന്നൊരു ഘട്ടം അത് സ്വാഭാവികമായും സംഭവിക്കുന്നു. ഇവിടെ, ഒരു കൂട്ടമാളുകള്‍ ഭീതിതമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ഓരോ നിമിഷവും തള്ളിനീക്കിക്കൊണ്ടിരിക്കുന്നു.
അപ്പോഴും,സംരക്ഷണത്തിനെത്തുമെന്ന് വിശ്വസിക്കുന്ന {വിശ്വസിപ്പിക്കുന്ന }ഒരു സംവിധാനങ്ങളും അതാതിതിന്റെ ഉത്തരവാദിത്വം നേരാംവണ്ണം നിര്‍വ്വഹിക്കുന്നില്ലാ എങ്കില്‍, പിന്നീടുള്ള വഴിയും ഒരുപക്ഷെ മേല്പറഞ്ഞ കലാപം തന്നെയാണ്. ജീവിതത്തിന്റെ വരണ്ട വേനലുകളില്‍ വിണ്ട കാലുകള്‍ക്ക് രക്ഷയെന്നപോല്‍ ധരിക്കുന്ന 'ചെരുപ്പുകള്‍' ഇനിയും മിച്ചമുണ്ടെന്ന്, ചുവന്നു തുടുത്ത കവിളുകള്‍ക്ക് ഉടമകളായവര്‍ ഓര്‍ക്കുന്നത് എന്തുകൊണ്ടും നന്ന്. "ജനത തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല" എന്നീ വെള്ളാനകള്‍ മനസ്സിലാക്കുക. ഇക്കൂട്ടര്‍, സ്വന്തമെന്നഹങ്കരിച്ചു'വശായി വെച്ചനുഭവിക്കുന്ന ജനതിതിയുടെ 'ഔദാര്യ' സംരക്ഷണത്തിനും ഈയൊരോര്‍മ്മ ഉപകരിക്കും. ഇത്തരം പ്രതികരണങ്ങള്‍ അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിവുള്ള ഉത്തരവാദിത്തപ്പെട്ട ഭരണകൂട സ്ഥാപനങ്ങള്‍.. മതിയായ പരിഹാരം കാണാതിരിക്കെ..
അവരെ 'ബഹുമാന്യ ഘാതകരെ'ന്നു നാളെ ചരിത്രത്താല്‍ വായിക്കപ്പെടും. തീര്‍ച്ച..!!!
തൃശൂര്‍ സിറ്റിയില്‍ സി. അച്ചുതമേനോന്റെ പേരില്‍ ഒരു റോഡുണ്ട്. ഒരു പച്ച ബോര്‍ഡും കോര്‍പേറേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. ആ ബോര്‍ഡ് ഇടിച്ചു നിരത്തി ആ റോഡിനു കസബിന്റെ പേരിട്ടാലും ഇതിനെക്കാള്‍ നല്ലതാ. അവന്‍ കാരണം ഇത്രയും ആളുകള്‍ക്ക് പ്രശ്നമുണ്ടായില്ലല്ലോ.
ReplyDeleteവൈകി വായിക്കാന്‍ .
ReplyDeleteതമാശയല്ല , പ്രതിഷേധം തന്നെയാണിത്.
പ്രതിഷേധത്തിന്‍റെ ശക്തമായ ഭാഷ.
നന്നായി
ഒന്നാന്തരം ആക്ഷേപഹാസ്യം. ഡാം തകര്‍ന്നാല്‍ വേറൊന്ന് നിര്‍മ്മിക്കാന്‍ അനുവദിക്കരുതെന്നും വെള്ളം കിട്ടാതെ തമിഴര്‍
ReplyDeleteവലയട്ടെ എന്നും ബസ്സ് യാത്രയ്ക്കിടയില്‍ ഒരാള്‍ പറയുന്നത് കേട്ടു.
ഒരു സഹായത്തിനു വേണ്ടിയാണ്.
ReplyDeleteഇവിടെ എഴുതിയത് തെറ്റായാല്‍ ക്ഷമിക്കുക.
എന്റെ ഫോണ്ട് ഒന്ന് നോക്കി ശരിയാണോന്ന് പറയാമോ?
നല്ലതല്ലാത്ത ഒന്നും സംഭവിക്കാതിരിക്കട്ടെ.
ReplyDeleteആക്ഷേപഹാസ്യം നന്നായിരിക്കുന്നു, വായിച്ചു വന്നപ്പോള്‍ ചിരി പൊട്ടിയെങ്കിലും യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഉള്ളു തേങ്ങി.. നന്മ അല്ലാത്തത് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ. നല്ല വാര്‍ത്തകള്‍ ഉടനെ കേള്‍ക്കാന്‍ ഇടയാകട്ടെ..
ReplyDeleteഇവിടെ ഞാന്‍ കൊണ്ട് വച്ചിരുന്ന കമന്റ് ആരാ എടുത്തേ....??
ReplyDeletepriya suhruthe thankalude oru kayperiya sathyathilekku manushya manasisne aduppikkan ulla hasyathmakamaya reethi valare nannayirikkunnu, pakshe nammude eee rashtiriya nethakkanmarkku ethu oru tharam oru kali mathramanu.. suhruthe chinthikku nammukku sadharana janangalkku ethil enthu cheyyan sadhikkum nammude sahodarangalkkayi... onnum ellenkilum avanonu vendi polum athmarthmayi prathikhtha samoohame nee eppozhenkillum ninte lakshakanakkinulla sahodararkku vendi onnu athmarthmayi daivathe vilikku.. manushyar kannu thurannilenkilum daivum kannu thurakku athinayi prathikkam suhruthe
ReplyDeleteനാളെ മനുഷ്യമതില് അറബിക്കടല് വരെ .പ്റവചനം ഫലിച്ചു.നന്നായി.
ReplyDelete