ജപ്പാനിലേക്കുള്ള രണ്ടാമത്തെ യാത്രയായിരുന്നു അത്.ഇൻഡ്യൻ വിപണി കുത്തകയാക്കി വച്ചിരിക്കുന്ന ജാപ്പനീസ് ഓട്ടോമൊബൈൽ ഭീമനോട് അങ്കം വെട്ടാനുള്ള കളരി അടവുകൾ പഠിക്കാനായിരുന്നു ആദ്യത്തെ യാത്ര.എന്നാൽ ഇത്തവണ അങ്ങനെ കാര്യമായ പരിപാടികളൊന്നും പ്ലാനിലില്ലായിരുന്നു. ചില മീറ്റിങ്ങുകളിൽ മുഖം കാണിക്കുക അത്ര മാത്രം.യഥാർത്ഥത്തിൽ പോകാനിരുന്ന സുഹൃത്ത് ഫുകുഷിമയിലെ ന്യൂക്ലിയർ റേഡിയേഷൻ പേടിച്ച് യാത്ര ഒഴിവാക്കി.ജർമ്മനിയിലെ മനോഹരമായ വേനൽക്കാലത്ത് ആരാണ് റേഡിയേഷനടിക്കാൻ പോകുക എന്നാലോചിച്ച് തലപുകഞ്ഞിരുന്ന മാനേജറോട് “മേം ഹൂ നാ” എന്നു പറയാനുള്ള കാരണങ്ങൾ മൂന്നാണ്.
ഒന്ന്. ഫുകുഷിമയിൽ നിന്നുള്ള റേഡിയേഷന്റെ അളവ് ജർമ്മനിയിലേതിനെക്കാളും കേരളത്തിന്റെ തീരപ്രദേശങ്ങളെക്കാളും കുറവാണെന്നുള്ള നിസ റിപ്പോർട്ട് തന്ന ധൈര്യം.
രണ്ട്. ഏതായാലും ജോലി സംബന്ധമായി ആഴ്ചയിൽ അഞ്ചു ദിവസം വീട്ടിൽ (മ്യൂണിക്) നിന്നും മാറിനില്ക്കണം.അതു 200 KM അകലെയുള്ള സ്റ്റുട്ട്ഗാർട്ടാണെങ്കിലും 10,000 KM അകലെയുള്ള യോക്കോഹാമയാണെങ്കിലും വലിയ വ്യത്യാസമില്ലല്ലോ എന്ന സിംപിൾ ലോജിക്.
മൂന്ന്.ഷാങ്ങ്ഹായ് എന്ന പ്രലോഭനം. ചൈന കാണാത്തവൻ ലോകം കണ്ടിട്ടില്ല എന്നാണ് post cold war സമയത്തെ പൊതുവേയുള്ള ജനസംസാരം. എന്നാൽ പിന്നെ ജപ്പാനിലേക്കുള്ള വഴി ഒരു പകൽ ഷാങ്ങ്ഹായിലിറങ്ങി ചുറ്റിക്കറങ്ങിക്കളയാം എന്ന (ഗൂഢ)ഉദ്ദേശം.
അങ്ങെനെ വിസയും അപേക്ഷിച്ചു ചൈനയിൽ കാണാണുള്ള സ്ഥലങ്ങളുടെ ലിസ്റ്റും ഉണ്ടാക്കി ഹാപ്പി ആയി ഇരിക്കുമ്പോളാണ് ഫുകുഡ സാന്റെ (ജപ്പാനിലെ സഹപ്രവർത്തകൻ) ഇമെയിൽ ഇടിവാളു പോലെ വന്നു വീഴുന്നത്. ഭുകമ്പത്തിനു ശേഷമുള്ള വൈദ്യുതി പ്രതിസന്ധി കാരണം ജപ്പാനിലെ ഓട്ടോമൊബൈൽ കമ്പനികൾക്ക് ശനിയും ഞായറും പ്രവർത്തിദിവസമാണെന്ന്. വ്യാഴവും വെള്ളിയും അവധിയും . അതനുസരിച്ചു യാത്ര പ്ലാൻ ചെയ്യണമെന്ന്. ഒരു വീക്കെന്റ് കുളമായിക്കിട്ടി. കണക്ഷൻ ഫ്ലൈറ്റ് നോക്കിയപ്പോൾ വ്യാഴാഴ്ച ഷാങ്ങ്ഹായ് വഴി ഫ്ലൈറ്റുകൾ ഒന്നുമില്ല.
അവസാനം നേരേ വാ നേരേ പോ എന്ന മട്ടിലുള്ള നിപ്പോൺ എയർലൈൻസിന്റെ മ്യൂണിക്ക്-ടോക്കിയോ-മ്യൂണിക്ക് ഡയറക്ട് ഫ്ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തു.
ആകെ മൊത്തം എന്റെ ജപ്പാൻ യാത്ര കുട്ട്യാരു കൊല്ലത്തു പോയപോലെ ആയി. (കുട്ട്യാർക്ക് കൊല്ലത്ത് എന്താ പറ്റിയതെന്നെനിക്കറിയില്ല. അമ്മ എപ്പോഴും പറയുന്ന ഒരു പ്രയോഗം എടുത്തടിച്ചെന്നേ ഉള്ളൂ.)
അങ്ങെനെ വ്യാഴാഴ്ച രാത്രി മ്യൂണിക്കിലെ ഫ്രാൻസ് ജോസഫ് സ്ട്രൗസ് വിമാനത്താവളത്തിൽ നിന്ന് ടോക്യോയിലെ നരീറ്റ വിമാനത്താവളത്തിലോട്ട് ഞാൻ പറന്നുയർന്നു. വിമാനത്തിൽ മുഴുവൻ ജപ്പാൻകാർ. റേഡിയേഷൻ പേടിച്ച് വേറെ ആരും അങ്ങോട്ടു പോകുന്നില്ല എന്നു തോന്നുന്നു. ആകെ കറുമ്പനായി ഞാൻ മാത്രം. എന്നെ കണ്ടപാടെ എയർഹോസ്റ്റസ് ഓടി വന്ന് എനിക്ക് ഇൻഡ്യൻ സ്പെഷ്യൽ വെജിറ്റേറിയൻ ഭക്ഷണം വേണോ എന്നു ചോദിച്ചു.അമ്പിളി ഉണ്ടാക്കിത്തന്ന ചോറും സമ്പാറും തോരനും കുഴച്ചടിച്ചിട്ടാണ് ഞാൻ എയർപോർട്ടിലേക്ക് വന്നിരിക്കുന്നത്.വ്യത്യസ്ത ഭക്ഷണം വല്ലതും കഴിക്കാണാണ് യാത്ര പോകുന്നതു തന്നെ. അതുകൊണ്ട് എനിക്ക് ഇൻഡ്യനും വെസ്റ്റേണും ഒന്നും വേണ്ടെന്നും സാധാരണ ജപ്പാൻകാർ കഴിക്കുന്ന ഭക്ഷണം മാത്രം മതിയെന്നും പറഞ്ഞു.കണ്ടപ്പോളേ വന്നു ചോദിക്കാൻ കാണിച്ച ഔചിത്യത്തിനു പഠിച്ചു വച്ച ജാപ്പനീസിൽ നന്ദിയും പറഞ്ഞു.
അരിഗാത്തോ ഗൊസായ് മാസ് !
എന്റെ അടുത്ത സീറ്റിൽ ചെവിയിൽ ഇയർഫോണും കുത്തി ചരിഞ്ഞുകിടന്നുറങ്ങിയിരുന്ന ജപ്പാൻകാരി അതു കേട്ടതോടെ കറന്റടിച്ച പോലെ ചാടി എണീട്ടിട്ടൊരു ചോദ്യം ..Do you speak Japanese ?
എനിക്കറിയാവുന്ന ജാപ്പനീസ് മുഴുവൻ ഞാൻ അല്പം മുമ്പ് പറഞ്ഞു കഴിഞ്ഞുവെന്നു പറഞ്ഞപ്പോൾ അവളുടെ അടുത്ത ചോദ്യം ജപ്പാനിലോട്ടു വരാൻ പേടി ഇല്ലേ എന്ന്.
നേരത്തെ പറഞ്ഞ നിസയുടെയും ജർമ്മനിയിലെ റേഡിയേഷന്റെയും കഥകൾ ഒക്കെ പറഞ്ഞപ്പോൾ അവളുടെ മുഖത്തു ഉദയസൂര്യന്റെ പ്രകാശം.
ജർമ്മൻകാർ വെറും പേടിത്തൊണ്ടന്മാരാണെന്നും അവർ കാര്യങ്ങളെ ശരിക്കു വിലയിരുത്താറില്ലെന്നുമൊക്കെ കുറ്റം പറഞ്ഞ് കുറെ നേരം സംസാരിച്ചു.
ചോറുതരുന്നവരെ തെറി പറയുക എന്നത് തനിമലയാളി എന്ന നിലയിൽ എനിക്ക് എറ്റവും സന്തോഷമുള്ള കാര്യമായിരുന്നെങ്കിലും തൽകാലം അതിനു പറ്റിയ ഒരു അവസ്ഥയിലായിരുന്നില്ല ഞാൻ. കാരണം ജപ്പാനിലെത്തിയാലുണ്ടാകുന്ന ഒരു അത്യാഹിതത്തെക്കുറിച്ച് ഞാൻ നല്ല ബോധവാനായിരുന്നു. ജർമ്മനിയെക്കാൾ 7 മണിക്കൂർ മുന്നോട്ടാണ് ജപ്പാനിലെ സമയം. ഞാൻ എത്തുന്നതു വെള്ളിയാഴ്ച വൈകിട്ടാണ് . എനിക്ക് വച്ചിരിക്കുന്ന ആദ്യത്തെ മീറ്റിങ്ങ് ശനിയാഴ്ച രാവിലെ 9 മണിക്കും. അതായത് ജർമനിയിലെ സമയം രാത്രി 2 മണി, കാലിനിടയിൽ കൈകൾ തിരുകി സുഖമായി കിടന്നുറങ്ങേണ്ട സമയം .പട്ടാപ്പകൽ പോലും സ്വബോധമില്ലാതെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൻ എന്ന പഴി എനിക്കു പണ്ടേ ഉണ്ട്. പിന്നെ പാതിരാത്രിയിലെക്കാര്യം പറയുകയും വേണ്ടല്ലോ ? പണ്ടൊരിക്കൽ ഉച്ചയുറക്കത്തിൽ വിളിച്ചുണർത്തിയ അനിയത്തിയോട് ഞാൻ ചോദിച്ചത് “പേരാമ്പ്രയിലെ ഹെഡ്മാസ്റ്റർ വന്നോ ” എന്നാണത്രേ. കേരളത്തിൽ പേരാമ്പ്ര എന്നൊരു സ്ഥലമുണ്ടെന്നും അവിടെ ഒരു സ്കൂളുണ്ടെന്നും പിന്നീട് ടെലഫോൺ ഡയറക്ടറി പരതിയാണ് മനസ്സിലാക്കിയത്.പിന്നെങ്ങനെ ആ ചോദ്യം ചോദിച്ചുവെന്നത് ബർമുഡാ ട്രയാൻഗിൾ പോലെ ഇന്നും പിടികിട്ടാത്ത രഹസ്യമായി അവശേഷിക്കുന്നു. ജപ്പാനിലെ മീറ്റിങ്ങിനിടയിൽ ഉറക്കപ്പിച്ചിൽ ബോധോദയമുണ്ടായി അതുപോലെ വല്ലതും വിളിച്ചു പറഞ്ഞാലോ ? മോഹൻലാൽ ഏതോ സിനിമയിൽ പറഞ്ഞ പോലെ വെറുതെ എന്തിനാണ് ബുദ്ധഭഗവാനോടൊക്കെ നമുക്കൊരു കോമ്പറ്റീഷൻ ?
അതുകൊണ്ട് സമയം മിനക്കെടുത്താതെ കിടന്നുറങ്ങാൻ തീരുമാനിച്ചു. കിട്ടിയ ജാപ്പനീസ് ഭക്ഷണത്തിന്റെ കൂടെ രണ്ടു കുഞ്ഞു ബോട്ടിൽ വൈനും കൂടെ കുടിച്ചപ്പോൾ തേടിയ ഉറക്കം ഓട്ടോ പിടിച്ചു വീട്ടിൽ വന്ന മാതിരി.
കണ്ണുതുറന്നപ്പോൾ നേരം പരപരാ വെളുത്തിരുന്നു. വിമാനം പറക്കുന്നത് വടക്കൻ സൈബീരിയക്കു മുകളിലൂടെയാണ്. അതായത് ആർട്ടിക് സർക്കിളിനും ഉത്തരധ്രുവത്തിനും ഇടക്ക്. ആകാശത്തിലൂടെയാണെങ്കിലും അതിലേ സഞ്ചരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി.
നരീറ്റ എയർപോർട്ടിലെ ഇമിഗ്രേഷൻ കഴിഞ്ഞ തവണ വന്നതിനെക്കാൾ വളരെ എളുപ്പമായിരുന്നു. ഒരു പക്ഷേ വരുന്ന വിദേശികളുടെ എണ്ണം വളരെ കുറവായതിനാലാകാം. അവിടെനിന്ന് കണക്ഷൻ ബസ് പിടിച്ച് നരീറ്റയിൽ നിന്നും 120 km അകലെയുള്ള യോക്കോഹാമയിലെ 19 നിലകളുള്ള ഹോട്ടലിന്റെ 13 ആം നിലയിൽ രാത്രി 7.30 ഓടെ വന്നടിഞ്ഞു.
യോക്കോഹാമ നഗരം |
ജെറ്റ്ലാഗ് കാരണം രാത്രി ശിവരാത്രിയായിരുന്നെങ്കിലും രാവിലെ ഹോട്ടലിൽ നിന്നും കഴിച്ച ഡബിൾ സ്ട്രോങ്ങ് എക്സ്പ്രെസ്സോയുടെയും ഓഫീസിലെ നെസ്കഫെ ബ്ലാക്കിന്റെയും ബലത്തിൽ ഒരു വിധത്തിൽ മീറ്റിങ്ങ് കഴിച്ചു കൂട്ടി. ഉച്ചക്കു കഴിക്കാൻ ഫുക്കുഡാ സാനോടൊപ്പം പുള്ളിക്കാരന്റെ മാനേജർ തമായ് സാനുമുണ്ടായിരുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിൽ യാത്ര ചെയ്യാൻ തീരുമാനിച്ചതിനും ശനിയും ഞായറും ഓഫീസിൽ വരുന്നതിനും തമായ് സാൻ നന്ദി പറഞ്ഞു.ഇതു സമയത്ത് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങോട്ട് പെട്ടി മുറുക്കുകയേ ഇല്ലായിരുന്നല്ലൊ എന്ന് മനസ്സിലോർത്തെങ്കിലും പറഞ്ഞതിങ്ങനെയാണ്.
No problem, This is the small little thing I can do to show my solidarity towards your magnificent country in crisis.
കേട്ടപാടെ ഫുകൂഡ സാനും തമായ് സാനും കഴിച്ചുകൊണ്ടിരുന്ന ചോപ്സ്റ്റിക്കുകൾ പ്ലേറ്റിലേക്കിട്ടിട്ട് തല മേശ വരെ കുനിച്ച് അരിഗാത്തോ ഗൊസായ്മാസ് പറഞ്ഞു. പലതവണ. അവരതെത്ര ആത്മാർത്ഥമായാണ് പറഞ്ഞതെന്ന് കണ്ണുകളിലെ തിളക്കം വ്യക്തമാക്കുന്നുണ്ടായിരുന്നു.
ജപ്പാൻ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലായിരുന്നു.2011 മാർച്ച് 11ന് ജപ്പാനിലുണ്ടായ ഭൂചലനം 1000 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഒന്നായിരുന്നു. ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും ഉണ്ടായ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും പുറമേ ആണ് ഫുകുഷിമ ആണവവൈദ്യുതനിലയത്തിലെ 3 റിയാക്ടറുകൾ തകരാറിലാകുന്നത്.തുടർന്നുണ്ടായ ആണവവികിരണത്തെ അതിജീവിക്കാൻ ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു.ആണവവികിരണം ജപ്പാന്റെ കയറ്റുമതിയെ പാടെ തകർത്തു. പച്ചക്കറികൾ മുതൽ സെമികണ്ടക്ടറുകൾ വരെ ജപ്പാനിൽ നിന്നും വരുന്ന എല്ലാ സാധനങ്ങൾക്കും ലോകരാജ്യങ്ങൾ വിലക്കേർപ്പെടുത്തി.ജപ്പാനിലോട്ടുള്ള യാത്രക്കാരുടെ വരവു നിലച്ചു.ഹോട്ടലുകൾ തുടങ്ങി എല്ലാ അനുബന്ധവ്യവസായങ്ങളും നഷ്ടത്തിലായി.
ഇതിനൊക്കെ പുറമേ ആണ് കൂനിന്മേൽ കുരു എന്ന പോലെ ആഭ്യന്തര വൈദ്യുതിക്ഷാമം ജപ്പാനെ പിടികൂടുന്നത്. ഫുകുഷിമയിലെ റിയാക്ടറുകൾ അടച്ചിട്ടതോടെ വൈദ്യുതി ഉല്പാദനം കുറഞ്ഞു. പുറകേ വന്നെത്തിയ കടുത്ത വേനൽക്കാലം വൈദ്യുതിയുടെ ഉപയോഗം കുത്തനെ കൂട്ടുകയും ചെയ്തു.പ്രവർത്തി ദിവസങ്ങളിലെ പീക്ക് ലോഡ് കുറക്കാൻ ജപ്പാൻകാർ കണ്ട വഴിയാണ് ചിലവ്യവസായങ്ങളുടെ ഒന്നോ രണ്ടോ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിലെ അവധി ദിവസങ്ങളിലേക്കു മാറ്റുക എന്നത്. അങ്ങനെ ഓട്ടോമൊബൈൽ വ്യവസായത്തിനു നറുക്കുവീണത് വ്യാഴവും വെള്ളിയുമാണ്.
വൈദ്യുതി പാഴാക്കാതിരിക്കാൻ ഒരോ ജപ്പാൻകാരനും കാണിക്കുന്ന വ്യഗ്രത എടുത്തു പറയെണ്ടതാണ്. ആറുനിലകളുള്ള ഓഫീസിൽ ആരും ലിഫ്റ്റ് ഉപയോഗിക്കുന്നില്ല. 35 ഡിഗ്രി ചൂടിലും 90% ശതമാനത്തിനു മുകളിൽ വരുന്ന ഹ്യുമിഡിറ്റിയിലും ഏസി അപൂർവ്വമായേ ഉപയോഗിക്കുന്നുള്ളൂ. കുഞ്ഞു ചൈനീസ് വിശറികളും വീശിയാണ് ഒരോരുത്തരും ഇരുന്ന് ജോലി ചെയ്യുന്നത്.മീറ്റിങ്ങ് റൂമുകളിൽ പ്രൊജക്ടറുകൾ പ്രവർത്തിപ്പിക്കുൻനില്ല. പ്രസെന്റേഷനുകളെല്ലാം വൈറ്റ് ബോർഡിലും വിൻഡോസ് നെറ്റ്മീറ്റിങ്ങിലും. ഉച്ചക്ക് കഴിക്കാൻ പോകുമ്പോൾ ലാപ്ടോപ് ചാർജ് ചെയ്തിടാൻ തമായ്സാൻ നിർദ്ദേശിച്ചു. വൈദ്യുതി ഉപയോഗം കൂടുതലുള്ള ഉച്ചതിരിഞ്ഞുള്ള സമയത്ത് അഡാപ്റ്റർ ഉപയോഗിക്കരുതത്രേ.ആ സമയത്ത് ലാപ്ടോപ് ബാറ്ററിയിൽ നിന്നും പ്രവർത്തിപ്പിക്കണം.ഇതെല്ലാം ചെയ്യുന്നത് പ്രത്യേക നിർദ്ദേശങ്ങൾ ഒന്നും കൂടാതെയാണ്. ഓരോരുത്തരും സാഹചര്യങ്ങൾ കണ്ടറിഞ്ഞ്.
ഈ അർപ്പണബോധവും ഇച്ഛാശക്തിയുമാണ് ഇതര രാഷ്ട്രങ്ങളിൽ നിന്നും ജപ്പാനെ വേർതിരിച്ചു നിർത്തുന്നത്. ഭൂകമ്പവും സുനാമിയും അഗ്നിപർവ്വതസ്ഫോടനവും അണുബോംബാക്രമണവും ഉൾപ്പെടെ പ്രകൃത്യാലുള്ളതും മനുഷ്യസൃഷ്ടവുമായ എല്ലാ ദുരന്തങ്ങളും എറ്റുവാങ്ങിയ രാജ്യമാണ് ജപ്പാൻ.ഓരോ ദുരന്തങ്ങളിൽ തകർന്നടിയുമ്പോളും ചിതയിൽ നിന്നുയർന്നു വരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ കൂടുതൽ ഉയരത്തിലെത്താൻ ജപ്പാനെ സഹായിക്കുന്നത് കർമ്മധീരരായ ജനതയുടെ മികവ് മാത്രമാണ്.
റിച്റ്റർ സ്കൈലിൽ 9 രേഖപ്പെടുത്തിയ അതി ഭീകരമായ ഭൂകമ്പത്തെ ജപ്പാൻ എങ്ങനെ നേരിട്ടു എന്നത് ലോകരാജ്യങ്ങൾക്കൊക്കെ മാതൃകയാണ്. ഭൂകമ്പത്തിൽ ആടിയുലഞ്ഞ കെട്ടിടങ്ങൾ ഒന്നുപോലും തകർന്നു വീണില്ല.ജാപ്പനീസ് എഞ്ചിനീയറിങ്ങിന്റെ മികവ്. ദുരന്തത്തെ സെൻസേഷനലൈസ് ചെയ്യാതെ വസ്തുതകൾ മാത്രം പറഞ്ഞ് പത്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ദുരിതാശ്വാസകേന്ദ്രങ്ങളിൽ ആർത്തലക്കുന്ന ജനക്കൂട്ടമില്ലായിരുന്നു. അച്ചടക്കമുള്ള ക്യു മാത്രം.ക്ഷാമം പേടിച്ച് ആളുകൾ കണ്ടതെല്ലാം വാങ്ങിക്കൂട്ടിയില്ല.അതുകൊണ്ട് എല്ലാവർക്കും ആവശ്യത്തിനുള്ളതു കിട്ടി.ഒരു സൂപ്പർമാർക്കറ്റിൽ വൈദ്യുതി നിലച്ചപ്പോൾ എടുത്ത സാധനങ്ങളുമായി വീട്ടിലേക്കു പോകാൻ ഷോപ്പുടമ നിർദ്ദേശം നല്കി.അവരെല്ലാം അടുത്ത ദിവസം കൃത്യമായി പണം കൊണ്ടു നൽകി.അത്യാഹിതത്തിൽ എങ്ങനെ പെരുമാറണമെന്ന് ജപ്പാനിലെ ആബാലവൃദ്ധം ജനങ്ങൾ പഠിച്ചു വച്ചിരുന്നു .അവരത് കൃത്യമായി ചെയ്തു.
ആണവവികിരണത്തെതുടർന്ന് ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തിയത് ദേശാഭിമാനികളായ ജപ്പാൻകാർക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഇന്ത്യക്കാരുൾപ്പെടെയുള്ള മിക്ക വിദേശികളും രാജ്യം വിട്ടു. ദുരന്തകാലത്ത് വാക്കുകൾകൊണ്ടും പ്രവൃത്തികൊണ്ടും തങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച എല്ലവരോടും ജപ്പാൻകാർ ഹൃദയം തുറന്ന നന്ദി കാണിച്ചു.അതിന്റെ സ്വാഭാവികപ്രകടനമായിരുന്നു തമായ്സാന്റെയും ഫുക്കുഡസാന്റെയും പ്രതികരണം.
ഞായറാഴ്ച തമായ് സാൻ ഒരു ജാപ്പനീസ് റെസ്റ്റോറന്റിൽ ഡിന്നറിനു ക്ഷണിച്ചു.എന്നെയും ഫുക്കുഡാസാനെയും കൂടാതെ അവരുടെ ടീമിലെ കന്യോറ സാനും എന്നെക്കാൾ ഒരാഴ്ച മുൻപ് ജർമ്മനിയിൽ നിന്നെത്തിയ സ്റ്റെഫാനുമുണ്ടായിരുന്നു ഭക്ഷണം കഴിക്കാൻ.ജപ്പാന്റെ തനതായ പാനീയമായ സാക്കെയിലാണ് തുടങ്ങിയത്. അരി വാറ്റിയെടുക്കുന്ന ഒരു തരം ചാരായമാണ് സാക്കെ.കൂട്ടത്തിൽ ജാപ്പനീസ് ബിയറായ കിരിനും പ്ലമിൽ നിന്നുണ്ടാക്കുന്ന ഒരു തരം വൈനും.തിന്നാനുള്ളവയിൽ ഭൂരിഭാഗം ഒക്റ്റോപസും സ്ക്വിഡും ഉൾപ്പടെ പലതരം കടൽജീവികൾ.പ്ലേറ്റിലിരിക്കുന്ന വിചിത്രമായ സാധങ്ങൾ കണ്ട് സ്റ്റെഫാൻ ഒന്നു ഞെട്ടി. ഞാൻ അല്പം പോലും മടിക്കാതെ ആക്രമണം ആരംഭിച്ചു. അധികം വൈകാതെ സ്റ്റെഫാനും കൈ വച്ചു തുടങ്ങി. ഇൻഡ്യക്കാരനു തിന്നാമെങ്കിൽ ജർമ്മൻകാരനുമാകാം എന്ന് പറഞ്ഞ്.
![]() |
തമായ് സാനും സ്റ്റെഫാനും |
പിസ - ഇറ്റാലിയൻ...ബർഗ്ഗർ-അമേരിക്കൻ...നൂഡിൽസ്-ചൈനീസ്...
ഞങ്ങൾക്കു എല്ലാം പ്രിയപ്പെട്ടതാണ്..അതു പോലെയാണ് ഞങ്ങൾക്ക് മതങ്ങളും. എല്ലാ മതങ്ങളും ഒരു പോലെ.ഞങ്ങളുടെ ജനനാനന്തര കർമ്മങ്ങൾ ഷിന്റോ ദേവാലയമായ ഷ്രൈനിൽ വച്ച് വിവാഹം പള്ളിയിൽ വച്ച്, മരിച്ചാൽ അടക്കുന്നത് ബുദ്ധവിഹാരങ്ങളിലും. തമായ് സാൻ പറഞ്ഞതിന്റെ പൊരുൾ അപ്പോൾ എനിക്കു മനസ്സിലായില്ല. തിരിച്ചു വന്ന് വിശദമായ ഒരു വായന വേണ്ടി വന്നു കാര്യങ്ങൾ മനസ്സിലാക്കാൻ.
ഇൻഡ്യയിലെ മതങ്ങളെപ്പറ്റിയും ജർമ്മനിയിലെ നിയമങ്ങളെപ്പറ്റിയുമൊക്കെ സംസാരിച്ചിരുന്ന് അവസാനം ഒയാസ്മിനാസായ് (ശുഭരാത്രി) ചൊല്ലിപ്പിരിഞ്ഞപ്പോൾ രാത്രി 12 മണി കഴിഞ്ഞ്ഇരുന്നു.
ആദ്യത്തെ “ഭൂകമ്പാനുഭവം” തിങ്കളാഴ്ച രാവിലെ 4.00 മണിക്കായിരുന്നു. ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടി ഉണർന്നെങ്കിലും കാര്യമെന്താണെന്ന് മനസ്സിലായില്ല.ഓഫീസിലെത്തിയപ്പോൾ ഫുകുഡാസാനാണ് പറഞ്ഞത് രാവിലെ ഭൂകമ്പമായിരുന്നെന്ന്.റിച്റ്റർ സ്കെയിലിൽ 6.2 അടയാളപ്പെടുത്തിയ ഭൂകമ്പം. മഹാരാഷ്ട്രയിലെ ലാത്തൂരിൽ കനത്ത നാശനഷ്ടം വിതച്ച ഭൂകമ്പം 6.4 ആയിരുന്നു.അതേ ഹോട്ടലിൽ താമസിച്ചിരുന്ന സ്റ്റെഫാൻ അന്നു രാത്രി പിന്നെ ഉറങ്ങിയില്ലത്രെ. അടുത്ത ഭൂകമ്പമുണ്ടായാൽ പെട്ടെന്ന് മേശക്കടിയിൽ കയറി ഒളിക്കാൻ തയ്യാറെടുക്കുകയായിരുന്നു.
ഒരു ദിവസം ഓഫീസിൽ വന്നപ്പോൾ എനിക്കുവേണ്ടി ഒരു പ്രത്യേക സാധനം കൊണ്ടുവന്നിട്ടുണ്ടെന്ന് തമായ് സാൻ പറഞ്ഞു. പുളിപ്പിച്ച സോയാബീനുകൾ കൊണ്ടുണ്ടാക്കിയ നത്തോ . വന്നപ്പോൾ തന്നെ ഇതു ഹോട്ടലിൽ നിന്നും കഴിച്ചു നോക്കിയതാണെന്നും അതിന്റെ ഒട്ടുന്ന നാരുകൾ മുഖത്തു പറ്റിപ്പിടിച്ചത് തുടച്ചു കളയാൻ ഏറെ പണിപ്പെട്ടെന്നും പറഞ്ഞു ഞാനതു സ്നേഹപൂർവ്വം നിരസിച്ചു.പിന്നെ മടങ്ങുന്നതു വരെ ഞാൻ എന്തു കഴിക്കുമ്പോഴും അതിൽ നത്തോ ഉണ്ടെന്ന് പറഞ്ഞ് തമായ്സാൻ പേടിപ്പിക്കുമായിരുന്നു.
യൂറോപ്പിലെ പല അതിവേഗ ട്രെയിനുകളിലും കയറാൻ അവസരമുണ്ടായിട്ടുണ്ടെങ്കിലും ബുള്ളറ്റ് ട്രയിനുകളുടെ തലതൊട്ടപ്പനായ ഷിങ്കാൻസെനിൽ കയറാണമെന്നുള്ള ആഗ്രഹം സാധിക്കുന്നത് ജർമ്മനിയിലേക്കുള്ള മടക്കയാത്രയിലാണ്.യൊക്കോഹാമയിൽ നിന്ന് ഷിനഗാവ വരെ ഷിങ്കാൻസെൻ യാത്ര. അവിടെ നിന്ന് നരീറ്റ എയർപോർട്ടിലേക്ക് നരിറ്റ എക്സ്പ്രെസ്സിലും.വേഗതയിൽ യൂറോപ്പിലെ ട്രെയിനുകൾ ഷിങ്കാൻസെനിനോട് കിടപിടിക്കുമെങ്കിലും അകത്തെ സൗകര്യങ്ങളിൽ ഷിങ്കാൻസെൻ തന്നെ മെച്ചം.
ഷിങ്കാൻസെൻ ഉൾവശം |
പകുതിമനസ്സോടെയാണ് ജപ്പാനിലേക്ക് വന്നതെങ്കിലും ഇവിടത്തെ കഴിഞ്ഞ അഞ്ചു ദിവസങ്ങൾ അതീവഹൃദ്യങ്ങളായിരുന്നു.ഇനി ഒരവസരം കിട്ടിയാൽ പൂർണ്ണമനസ്സോടെ കണ്ണുതുറന്ന് മനസ്സുതുറന്ന് ഞാൻ ഇവിടെ വീണ്ടും വരും. യോക്കോഹാമയിലെ അംബരചുംബികൾക്കിടയിലും ടോക്കിയോയിലെ തിരക്കേറിയ ജനപഥങ്ങളിലും അപരിഷ്കൃതനായ ഒരു ഗ്രാമീണന്റെ അങ്കലാപ്പോടെ ഞാൻ അലഞ്ഞു നടക്കും.നിശ്ചയദാർഢ്യത്തിനും കഠിനാദ്ധ്വാനത്തിനും അതിജീവിക്കാനാകാത്ത ഒരു ദുരന്തവുമില്ല എന്ന യാഥാർത്ഥ്യം ഞാൻ കണ്ടറിയും.അർത്ഥശൂന്യമായി ഞാനുപയോഗിച്ച magnificent എന്ന വാക്കിനു എനിക്കു സങ്കൽപ്പിക്കാവുന്നതിലുമപ്പുറം അർത്ഥങ്ങളുണ്ടെന്ന് മനസ്സിലാക്കിത്തന്ന ഒരു ജനതയെ തല കുമ്പിട്ട് വണങ്ങും. അതിനെന്നാണ് അവസരം കിട്ടുന്നതെന്നറിയില്ല. അതു വരെ
വിട...സയനോര...
ഭൂകമ്പങ്ങളുടെയും സുനാമികളുടെയും നാടിനോടല്ല.ഏതു കാളരാത്രിക്കു ശേഷവും ഒരു പുത്തൻ പ്രഭാതമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന ഉദയസൂര്യന്റെ നാടിനോട്.ഉദയസൂര്യന്റെ മാത്രം നാടിനോട്.
![]() |
Stay Strong Japan ! |
ജപ്പാനിലെ ആണവവികിരണം ചില വിശദാംശങ്ങൾ :
NISA :
International Atomic Energy Agency
Radiation measurements Fukushima (Text only in German)
രസകരമായ യാത്രാവിവരണം വളരെ ഇഷ്ടപ്പെട്ടു അതുൽ... ആദ്യമായിട്ടാണ് ഞാനിവിടെ വരുന്നത്...
ReplyDeleteജപ്പാൻകാരുടെ അഭിവൃദ്ധിയുടെ രഹസ്യം ഈ ആത്മാർത്ഥത തന്നെ...
വീണ്ടും വരാം...
കുറച്ചു കഴിഞ്ഞു വായിക്കാം ഒരുപാട് വൈകി കിടക്കട്ടെ :)
ReplyDeleteഒരുപാടിഷ്ടപ്പെട്ടു, മനോഹരമായ വിവരണം . കുറച്ചു ഫോട്ടോസ് കൂടി ഷെയര്‍ ചെയ്യാമായിരുന്നു...
ReplyDeleteജപ്പാന്‍ ജനതയുടെ അർപ്പണബോധവും ഇച്ഛാശക്തിയുമെല്ലാം മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മാതൃകയാണ്.
വിനുവേട്ടാ...വരവിനും അഭിപ്രായത്തിനും ഒത്തിരി ഒത്തിരി നന്ദി. എല്ലാ അർത്ഥത്തിലും കണ്ണുതുറപ്പിച്ച ഒന്നായിരുന്നു ജപ്പാൻ സന്ദർശനം..
ReplyDeleteഅർജുൻ സമയമുള്ളപ്പോൾ വന്നു വായിച്ചുകൊള്ളു..
ലിപീ - വിലപ്പെട്ട അഭിപ്രായങ്ങൾക്ക് എറെ നന്ദി.സമയക്കുറവു മൂലം ഫോട്ടോകൾ ഒന്നും എടുക്കാൻ കഴിഞ്ഞില്ല. ഇതുതന്നെ മൊബൈലിൽ എടുത്തവയാണ്.
ഹൃദ്യമായ വിവരണം.ജപ്പാനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്ക് വച്ചതിനു നന്ദി അറിയിക്കട്ടെ.
ReplyDeleteജപ്പാൻ കാരുടെ അർപ്പണ മനോഭാവത്തെ എല്ലാരും പുകഴ്ത്തുന്നത് കേട്ട് വെറും പറച്ചിലാണെന്നാൺ ആദ്യമൊക്കെ കരുതിയിരുന്നത്. എന്നാൽ ജപ്പാനിലിളൂള്ള എന്റെ ചങ്ങാതിമാർ തരുന്ന വിവരം അത് ആത്മാർത്ഥമാൺ എന്നതായിരുന്നു. വളരെ അടുത്ത ഫ്രണ്ഡ്സ് അവിടെ ഒക്കിനാവാ ദ്വീപിൽ ഉണ്ട്, അവിടെ നടന്ന ദുരന്തങ്ങളെ സമചിത്തതയോടെയാൺ എല്ലാവരു നേരിട്ടതെന്ന് അഭിമാനത്തോടെ അവൾ പറയുന്നു.
ReplyDeleteഎന്തായാലും ഈ സാഹചര്യത്തിലും അവിടെ പോയി വരാൻ തയ്യാറായത് അഭിനന്ദനാർഹം തന്നെ.
ഓഫ്ഫ്: പിള്ളാരൊക്കെ ആയതാണല്ലോ അല്ലെ? :)
അതീവ ഹൃദ്യമായ ഒരു വിരുന്ന് അനുഭവിച്ചതുപോലെ....വളരെ നന്നായി അവതരിപ്പിച്ചു.
ReplyDeleteഅരിഗാത്തോ ഗൊസായ് മാസ് !
ReplyDeleteസന്തോഷായി...
ഒരു യാത്രയുടെ വിശദാംശങ്ങള്‍ രസകരമായി വായിച്ചു.
ജപ്പാന്‍ കാരുടെ, നാടിനോടുള്ള കൂറും,അര്‍പ്പണബോധവും ഒക്കെ കണ്ടിട്ട് അസൂയ തോന്നുന്നു അല്ലേ..?
തിരോന്തോരത്തെ ഒരു സര്‍ക്കാരാപ്പീസില്‍ മൂന്ന് അവധി ദിനങ്ങള്‍ തുടര്‍ച്ചയായി ലൈറ്റും,ഫാനും മറ്റുപകരണങ്ങളും നിര്‍ത്താതെ ഓടിയ സംഭവം ഓര്‍ത്തുപോയി..!
ഹും..! നമ്മളാരാ..മക്കള്‍..!
ഈ നല്ല എഴുത്തിന് ആശംസകള്‍..!!
ജപ്പാന്‍കാരുടെ അർപ്പണബോധവും ഇച്ഛാശക്തിയും അച്ചടക്കവും എല്ലാം അടുത്തറിയാന്‍ കഴിഞ്ഞു..ഹൃദ്യമായ യാത്രാവിവരണം..
ReplyDeleteപ്രിയ പഥികന്‍
ReplyDeleteആദ്യമായാണ് വരുന്നത് ഇവിടെ. വളരെ നന്നായിരിക്കുന്നു. കുറച്ചു കൂടി ഫോട്ടോകള്‍ കൂടി ചേര്‍ക്കാമായിരുന്നു.
സജീവ്
രസകരമായ യാത്രാവിവരണം വളരെ ഇഷ്ടപ്പെട്ടു
ReplyDeleteജപ്പാന്‍കാരുടെ അര്‍പ്പണബുദ്ധിയും രാജ്യസ്നേഹവും നമ്മള്‍ മാതൃകയാക്കേണ്ടതാണ്. പോസ്റ്റ് ഇഷ്ടപ്പെട്ടു.
ReplyDeleteവളരെ നല്ല വിവരണം.
ReplyDeleteയാത്രാവിവരണം ഒത്തിരി ഇഷ്ടപ്പെട്ടു. ദുരന്തങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന ഒരു ജനതയുടെ ആത്മ ധൈര്യം അപാരം തന്നെ...ലിപി പറഞ്ഞത് പോലെ കുറച്ചു ഫോട്ടോസ് കൂടി ചേര്‍ക്കാമായിരുന്നു..,ആശംസകള്‍..
ReplyDeleteഇതാണ് യാത്രാവിവരണം. നന്നായി ഇഷ്ടപ്പെട്ടു. എനിക്ക് അറിയാത്ത ഒത്തിരി കാര്യങ്ങള്‍ ഈ രചനയിലൂടെ ലഭിച്ചു. അങ്ങിനെ ഭൂകമ്പവും അനുഭവിച്ചറിഞ്ഞു ല്ലെ?
ReplyDeleteനെറ്റോ ..!!
ReplyDeleteപേടിച്ചില്ലല്ലോ ..?
ജപ്പാന്‍ യാത്രാനുഭവങ്ങള്‍ ഹൃദ്യമായി ,,,തെക്കന്‍ തിരുവിതാം കൂര്‍ ഭാഷാ ശൈലി ജര്‍മനിയില്‍ ആയാലും ജപ്പാനില്‍ ആയാലും മറന്നില്ലല്ലോ !
പെട്ടി മുറുക്കി ,തുടങ്ങിയവ ..:)
മനോഹരമായ വിവരണം. അഭിനന്ദനങ്ങൾ. കുറച്ച് കൂടി ഫോട്ടൊകൾ ചേർത്തു കൂടെ ?
ReplyDeleteവായിച്ചു. നന്നായിട്ടുണ്ട്. ആളു ജപ്പാനാണല്ലേ....:)
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteജപ്പാനിൽ ഒന്നു പൊകണം എന്നുണ്ട്.
(സ്വന്തമായി പാസ്പോർട്ടുപോലുമില്ലാത്തവന്റെ ഒരു പൂതിയേ..!)
യാത്രാവിവരണം മനോഹരമായിട്ടുണ്ട്... ആശംസകള്‍...
ReplyDeleteയാത്ര, ദേശാന്തരയാത്ര, ഗോളാന്തരയാത്ര, എല്ലാം ഇഷ്ടമാണ്. യാത്രകളെപ്പറ്റി വായിക്കുന്നതും. പഥികന്‍ പഥികനായതുകൊണ്ട് ഞാനും കൂടി, വായിക്കാന്‍.
ReplyDeleteനല്ലൊരു യാത്രാനുഭവം തന്ന വായനക്ക് നന്ദി അതുല്‍ ...
ReplyDeleteഇഷ്ടപ്പെട്ടു..
ReplyDelete@കൃഷ്ണകുമാർ ..വായനക്കും അഭിപ്രായത്തിനും നന്ദി...
ReplyDelete@അനിൽ,
“Trials keep you Strong,
Sorrows keep you Human,
Failures keep you Humble,
Success keeps you Glowing,”
എന്നു പറയുന്നത് ജപ്പാന്റെ കാര്യത്തിൽ വളരെ ശരിയാണ്...
പിന്നെ താങ്കളുടെ ഉബുണ്ടു ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഇനി സംശയം വന്നാൽ ചോദിക്കാൻ ഒരാളായി.. :)
@യൂസഫ്പാ...വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ വളരെ നന്ദി
@സജീവ്, സാബു, ഷാനവാസിക്കാ..വായനക്കും അഭിപ്രായത്തിനും നന്ദി...ഫോട്ടോകൾ കാര്യമായൊന്നും ഏടുക്കാൻ കഴിഞ്ഞില്ല...കഠിനാദ്ധ്വാനികളുടെ നാടായ ജപ്പാനിൽ ചെന്നാൽ 10-12 മണിക്കൂർ ഓഫീസിൽ ഇരിക്കണം.പിന്നെ കിട്ടുന്ന സമയത്ത് എന്തു ഫോട്ടോ എടുക്കാൻ...
@പ്രഭൻ...എല്ലാ അർത്ഥത്തിലും അസൂയ തോന്നുന്നു. ഫലഭൂയിഷ്ടമായ മണ്ണും കനിഞ്ഞനുഗ്രഹിക്കുന്ന പ്രകൃതിയും ഉള്ള യൂറോപ്യൻ രാജ്യങ്ങൾ വികസിതമായതിൽ അതിശയമില്ല. എന്നാൽ ദുരന്തങ്ങളുടെ നടുവിൽ നില്ക്കുന്ന ജപ്പാൻ ഈ ലോകത്തിനു തന്നെ അതിശയമാണ്.വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ വളരെ നന്ദി.
@ദുബായ്ക്കാരാ.. .വായനക്കും പ്രോത്സാഹനത്തിനും ഒട്ടേറെ നന്ദി
@അഭി......വായനക്കും അഭിപ്രായത്തിനും നന്ദി.
@കേരളദാസനുണ്ണി....വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ വളരെ നന്ദി
@mini .. വായനക്കും അഭിപ്രായത്തിനും നന്ദി.
@കുഞ്ഞൂസ്..ഒത്തിരി നന്ദി, വായനക്കും അഭിപ്രായത്തിനും..അടുത്ത പോസ്റ്റിനും മെയിൽ അയക്കാം
@അജിത്തേട്ടാ..യാത്രക്കൊപ്പം കൂടിയതിൽ വളരെ വളരെ സന്തോഷം...
@ശ്രീജിത്ത്, ആശംസകൾക്കു നന്ദി..ഇനിയും വരണേ...
@ജയൻ...പാസ്സ്പോർട്ട് കരുതി വച്ചേക്കൂന്നേ..നറുക്ക് എപ്പോഴാ വീഴുന്നതെന്നറിയില്ലല്ലോ ? വരവിനും വായനക്കും നന്ദി..
@കുമാരേട്ടാ...വായനക്കും പ്രോത്സാഹനത്തിനും ഒട്ടേറെ നന്ദി..പിന്നെ ആളു ജപ്പാനല്ല കേട്ടോ..തനി തിരുവന്തോരം..So ജാഗ്രതൈ :)
@രമേഷ്..പേടിച്ചില്ലല്ലോ..ഇപ്പൊ ജർമനിയിൽ തിരിച്ചെത്തിയില്ലേ...നെറ്റോ ഒന്നും ഇവിടെ സായിപ്പന്മാർ അടുപ്പിക്കില്ല.:).പിന്നെ ഭാഷയുടെ കാര്യം, നാടു മറന്നാലും മൂടു മറക്കാമോ ? അതല്ലേ എല്ലാം ...
പിന്നെ അരൂർ എനിക്കു ഗൃഹാതുരത്വമുണർത്തുന്ന ഒരു സ്ഥലമാണ്..ഞാൻ കുട്ടിക്കാലത്ത് വളർന്നത് അരൂരിലാണ്..
വരവിനും വായനക്കും ഒപ്പം കൂടിയതിനും ഒത്തിരി ഒത്തിരി നന്ദി..
@അനസ്വര ....എന്റെ കുറിപ്പുകൾ കൊണ്ട് പ്രയോജനമുള്ള വല്ല വിവരവും പങ്കുവക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിലപ്പുറം ചാരിതാർത്ഥ്യം വേറൊനുമില്ല. ...പിന്നെ ഭൂകമ്പം നേരത്തെ അറിഞ്ഞില്ല. അതുകൊണ്ട് ശരിക്ക് enjoy ചെയ്യാൻ പറ്റിയില്ല..വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി..ഇനിയും വരണം
@അലിഫ്..വായനക്കും അഭിപ്രായത്തിനും നന്ദി.
ജാപാനിയുടെ ഹൃദയം തുറന്നു കാണിച്ച വിവരണം. നന്നായി. ആശംസകള്‍
ReplyDeleteNice posting and very well written. I really miss Japan
ReplyDeleteപഥികന്‍ സാന്‍, ഈ യാത്രാവിവരണത്തില്‍ “ഞാന്‍” നിറഞ്ഞ് നില്‍ക്കുന്നു, തുടക്കത്തില്‍, ഹെ ഹേ..
ReplyDeleteജപ്പാന്‍ ജനത പല കാര്യങ്ങളിലും മാതൃക തന്നെ, കാര്യമാത്രപ്രസക്തമായ് എഴുതി അക്കാര്യം ഇവിടെ. അഭിനന്ദനങ്ങള്‍. മറ്റുള്ളവരെ മാനിക്കാന്‍ ജപ്പാന്‍ ജനത ഒരു മാതൃകയെന്നത് നേരിട്ടനുഭവമുണ്ട്.
വ്യത്യസ്തമായ ഒരനുഭവം, എന്തെന്നാല്‍ ഭൂകമ്പവും തുടര്‍ന്നുള്ള അവസ്ഥയും.
ആശംസകള്‍
ജപ്പാനിലെ ഒരു റോഡ് 'ഭൂകമ്പത്തിനു മുന്‍പും ശേഷവും' എന്നു പറഞ്ഞൊരു ഫോര്‍വാര്‍ഡ് മെയില്‍ കിട്ടിയിരുന്നു. അതും സ്വന്തം നാടിനെ നാല് തെറി പറയാനായിരുന്നു നമ്മള്‍ ഉപയോഗിച്ചത്. എന്നാല്‍ ആ വിജയത്തിനു മുന്നില്‍ ഒരു ജനതയുടെ അര്‍പ്പണമനോഭാവം കൂടിയുണ്ട് എന്നു മനസ്സിലാക്കിത്തന്നതിന് നന്ദി. ആ ഫോര്‍വാര്‍ഡ് വിട്ടു കളിക്കുന്നവര്‍ക്ക് ഇതു വായിക്കാന്‍ കൊടുക്കണം.
ReplyDeleteനിശാസുരഭീ..നിർദ്ദേശത്തിന് ഏറെ നന്ദി..വീണ്ടും വായിച്ചപ്പോൾ ശരിയാണെന്ന് തോന്നി..ഇനി ശ്രദ്ധിക്കാം...
ReplyDeleteഷാ..വായനക്കും അഭിപ്രായത്തിനും നന്ദി.. ആ ഫോർവാർഡ് കണ്ടിട്ടില്ല. കൈവശം ഉണ്ടെങ്കിൽ മെയിൽ ചെയ്യാമോ ?
mat.. Thanks a lot for your feedback..
V.p.Ahmed ..വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ വളരെ നന്ദി
പഥികന്‍..എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...കാരണം അതുകൊണ്ടാണല്ലോ എനിക്ക് ഇവിടെ വരാനും ഇത് വായിക്കാനും കഴിഞ്ഞത്. നേരത്തെ പരിചയം ഉണ്ടായിരുന്നു എങ്കില്‍ ജപ്പാനില്‍ വന്നപ്പോള്‍ ഫോണ്‍ ചെയ്യുക എങ്കിലും ആവാമായിരുന്നു അല്ലെ..ഞങ്ങള്‍ ടോക്യോയില്‍ നിന്നും ഒരുപാട് ദൂരെ ആണെങ്കിലും..
ReplyDeleteവളരെ നല്ല വിവരണം കേട്ടോ.. ഒരുപാട് നാളായി ഇവിടെ താമസിക്കുന്നത് കൊണ്ട് താങ്കള്‍ വിവരിച്ചത് നന്നായി മനസ്സിലാക്കാന്‍ പറ്റി.മതങ്ങളെ കുറിച്ച് പറഞ്ഞത് വളരെ ശെരിയാണ്... പക്ഷെ ആചാരങ്ങള്‍ എല്ലാം ബുദ്ധമതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഞങ്ങള്‍ ഭൂകമ്പ പ്രദേശത്ത് നിന്നും വളരെ അകലെ ആയത് കൊണ്ട് ഇലക്ട്രിസിറ്റി ക്ഷാമം ഉണ്ടായില്ല ഭൂകമ്പസമയത്തും..പക്ഷെ ഇവിടെയും ഇപ്പോഴും സ്കൂളിലും ഓഫീസിലും ഒക്കെ എങ്ങനെ ഇലക്ട്രിസിറ്റി ലഭിക്കാന്‍ സാധിക്കും എന്ന് പറഞ്ഞു കൊടുത്തു എല്ലാവരും അത് പാലിക്കുന്നുണ്ട്.ഇവിടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ ഇവരെ ആരും പഠിപ്പിക്കേണ്ട...നഴ്സറി ക്ലാസ്സ് മുതല്‍ അക്ഷരങ്ങള്‍ അല്ല കുട്ടികള്‍ പഠിക്കുന്നത്...മര്യാദകള്‍ ആണ്..എങ്ങനെ പെരുമാറണം,എങ്ങനെ റോഡ് മര്യാദകള്‍ പാലിക്കണം..ഭൂകമ്പം വന്നാല്‍ എന്ത് ചെയ്യണം..എന്നൊക്കെ...അക്കാദമിക് പഠനത്തിന് രണ്ടാം സ്ഥാനം മാത്രം..
ഇത്രയും കാലം ഇവിടെ താമസിച്ചത് കൊണ്ട് എനിക്ക് ധൈര്യമായി പറയാന്‍ സാധിക്കും, ജപ്പാന്‍ ഒരു മഹത്തായ രാജ്യം ആണ്..
(ഒരു ചെറിയ തിരുത്തു പറയട്ടെ..."നെറ്റോ" അല്ലാട്ടോ..നെത്തോ ആണ്.. ഫെര്‍മെന്റ്റ് ചെയ്ത ബീന്‍സ് ആണ് സാധനം... ഒട്ടും പിടിക്കാത്ത ഒരു രുചി...)
നിർദ്ദേശത്തിന് എറെ നന്ദി മഞ്ജൂ...നെറ്റോ തിരുത്തിയിട്ടുണ്ട്..
ReplyDeleteനല്ല യാത്രാവിവരണം! ആദ്യമായാണ് ഇവിടെ.അഭിനന്ദനങ്ങള്‍!!
ReplyDelete"ജപ്പാനിലെ ഒരു റോഡ് 'ഭൂകമ്പത്തിനു മുന്‍പും ശേഷവും' എന്നു പറഞ്ഞൊരു ഫോര്‍വാര്‍ഡ് മെയില്‍ കിട്ടിയിരുന്നു."
ReplyDeleteഞാന്‍ പറഞ്ഞതില്‍ ചെറിയൊരു അവ്യക്തത വന്നുവെന്നു തോന്നുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന റോഡ് ദിവസങ്ങള്‍ക്കുള്ളില്‍ ശരിയാക്കിയതിന്റെ ഫോട്ടോയായിരുന്നു. തകര്‍ന്ന റോഡിന്റേയും ശരിയാക്കിയ ശേഷമുള്ളതിന്റേയും ഫോട്ടോയായിരുന്നു. ഇത് കേരളത്തിലായിരുന്നുവെങ്കില്‍ .... എന്നതായിരുന്നു വിഷയം. ഫേസ്ബുക്കിലും, മെയിലായും കണ്ടിരുന്നു. ഇപ്പോള്‍ കയ്യിലില്ല. കറങ്ങിത്തിരിഞ്ഞു ഇനിയും കിട്ടും. നോക്കട്ടെ...
കുറെ യാത്രകള്‍ ആയല്ലോ .ഞാന്‍ നാട്ടില്‍ ആയിരുന്നു .അതുകൊണ്ട് വായിക്കാന്‍ കഴിഞ്ഞില്ല .ഓരോന്നായി വായിക്കാം .എന്തായാലും യാത്രകള്‍ തുടരട്ടെ
ReplyDeleteഇപ്പൊ വക്കാരിമഷ്ടാ
ReplyDeleteനല്ല ലേഖനം ഒരുപാട് ഇഷ്ടപ്പെട്ടു
ജപ്പാന്‍ കാര്‍ ഭൂകമ്പത്തെ നേരിട്ടതിന്റെ രീതി ഒരു മെയിലില്‍ കൂടി പറന്നു നടന്നിരുന്നു.
http://indiaheritage1.blogspot.com/2011/03/10-things-to-learn-from-japan.html
ജപ്പാൻ വിശേഷങ്ങൾ ഇഷ്ടമായി. തിന്നതൊന്നും തിരിച്ചു കടിച്ചില്ലെന്നു കരുതട്ടേ! സമാധാനമായി ഉറങ്ങാൻ പറ്റില്ലല്ലോ ജപ്പാനിൽ, എങ്കിലും എത്ര നിശ്ചയദാർഢ്യമുള്ള ജനത.
ReplyDeleteമനോഹരമായ വിവരണം .ആശംസകൾ
ReplyDeleteഎനിക്കീ വിവരണം ക്ഷ പിടിച്ചു. എടുത്ത് പറയാൻ ഒരുപാടുണ്ട് ഇതിൽ. ജപ്പാൻ ക്ഷണനേരം കൊണ്ട് ഉയിർത്തെഴുന്നേൽക്കും. സംശയം വേണ്ട. മതപരമായ കാഴ്ച്ചപ്പാടുകൾ, സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ കൊണ്ടുപോയി അതിന്റെ പണം അടുത്ത ദിവസം കൊണ്ടുവന്ന് കൊടുക്കുന്നത്, വൈദ്യുതി ഉപയോഗത്തിൽ കാണിക്കുന്ന ശ്രദ്ധ. കണ്ടുപഠിക്കണം ഇതൊക്കെ.
ReplyDeleteആണവവികിരണം ഏറ്റ് ചത്താലും വേണ്ടീല, ജപ്പാനിലേക്കൊരു യാത്ര ഉടനെ വേണമെന്ന് തോന്നിപ്പിച്ചു ഇത് വായിച്ചപ്പോൾ. അവരുടെ അർപ്പണബോധം കണ്ട് മനസ്സിലാക്കാൻ ഇതിലും പറ്റിയ സമയമില്ല.
അതൊക്കെ പോട്ടേ ...പേരാമ്പ്രയിലെ ഹെഡ്മാസ്റ്റർ വന്നോ ? :)
ഷിബൂ..സ്വപ്നജാലകം തുറന്നിട്ട് വന്നതിന് വളരെ നന്ദി :)
ReplyDeleteഷാ..ഇപ്പൊ മനസ്സിലായി..വകാരിമസ്താ....മെയിൽ കിട്ടുമ്പൊ അയച്ചു തരണേ..
സിയാ..വായന നടക്കട്ടെ ! ഒരു പതിവു വായനക്കാരിയെക്കിട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നു....
ഭാരതപൈതൃകമേ....ഈ മെയിൽ ഞാനും കണ്ടിട്ടുണ്ട്..ഇപ്പൊ ഒന്നൂടെ കണ്ടു... :)
ഇല്ല ശ്രീനാഥാ...തിരിച്ചു കടിക്കാത്തതു നോക്കിയേ തിന്നൂ......വരവിനു നന്ദി..
ചന്തുനായർ...വരവിനും വായനക്കും നന്ദി...
നിരക്ഷരാ.....ഇല്ല പേരാമ്പ്രയിലെ ഹെഡ്മാസ്റ്റർ വന്നില്ല..അല്ലെങ്കിലും വെളുപ്പിനെ കാണുന്ന സ്വപ്നങ്ങൾ മാത്രമല്ലേ നടക്കൂ...:)
വരവിനും വായനക്കും ഒരായിരം നന്ദി.....വളരെ വളരെ പ്രോൽസാഹനമാണ് ഈ അഭിപ്രായം.
ജപ്പാനെക്കുറിച്ച് പലരും എഴുതിയ വിവരണങ്ങൾ വായിച്ചിട്ടുണ്ട്. ആ ജനതയുടെ ഇച്ഛാശക്തിയേയും ഉത്തരവാദിത്തബോധത്തേയും വാഴ്ത്താത്തവർ ആരും തന്നെയില്ല.
ReplyDeleteഈ വിവരണം ഒത്തിരി ഇഷ്ടമായി.
സ്വന്തം നാട്ടില് സ്വതന്ത്രം ആയി
ReplyDeleteസഞ്ചരിക്കാന്‍ അവകാശം ഇല്ലാത്ത
ഒരു ജനത.മറ്റുള്ളവരെ കുറ്റം പറയാനൊരു മടിയും
ഇല്ലാത്ത ജനത...സ്വന്തം ജനത്തെ ചുമ്മാ ഉപദ്രവിക്കുന്ന ഒരു ജനത..രാവിലെ ഹര്‍ത്താല്‍ വാര്‍ത്തകള്‍ കേട്ടപ്പോള് ഇതൊക്കെ ആണ് ഓര്‍ത്തത്..ഇത് വായിച്ചപ്പോള്‍ വീണ്ടും
ലജ്ജ തോന്നുന്നു..നമ്മുടെ നാടിനെ ഓര്‍ത്തു...
നല്ല എഴുത്ത്..അഭിനന്ദനങ്ങള്‍... മഞ്ജു വഴിയാണ് ആദ്യം ജപ്പാനെ അടുത്ത് അറിയുന്നത്..പിന്നെ ഈയിടെ വാര്‍ത്തകള് വഴിയും...ഇപ്പൊ എല്ലാം ശരിയെന്നും അറിഞ്ഞു...
നല്ല ഒരു യാത്രാവിവരണം. ജപ്പാനെ കുറിച്ച് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
ReplyDeleteഈ ലേഖനം അവയെ ഒക്കെ ഒന്നു കൂടി അരക്കിട്ട് ഉറപ്പിച്ചു.
സ്വന്തം വീടിനെ എന്നപോലെ രാജ്യത്തെ സ്നേഹിക്കുന്ന ജനത.
ശരിയാണ് അവരുടെ മുന്നില്‍ ശിരസ്സ് നമിക്കാം
ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്നും ഉണര്‍ന്നെഴുനേറ്റ, സ്വന്തം രാഷ്ട്രം കെട്ടിപ്പടുത്തൂകൊണ്ട് ഒരിക്കലും കൈ തളര്‍ന്നിട്ടില്ലാത്ത ജപ്പാന്‍ കാരുടെ ആത്മബലത്തിന്നു മുന്‍പില്‍, നിഷ്കപട ദേശഭക്തിക്കു മുന്‍പില്‍, ഇച്ഛാശക്തിക്കുമുന്‍പില്‍, കര്‍ത്തവ്യബോധത്തിന്നു മുന്‍പില്‍ എന്റെ കണ്മണികള്‍ തള്ളിനില്‍ക്കാറുണ്ട്- അത്ഭുതം കൊണ്ടും, അസൂയകൊണ്ടും! ഒരു മാതൃകാ രാഷ്ട്രമായ ജപ്പാനെ കുറിച്ചുള്ള ഈ വിവരണം ഹൃദയസ്പൃക്കായി.
ReplyDeleteവായിക്കാനിടകിട്ടിയതില്‍ അതീവ സന്തോഷമുണ്ട്. നന്ദി!
ഞാനിങ്ങെത്താൻ വൈകി...ന്നാലും നഷ്ടായില്യാ...ഒരു രാജ്യത്തിന്റെ ഉയർച്ചയിൽ നിന്നുമുള്ള കൂപ്പുകുത്തലും അതിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനുള്ള ശ്രമങ്ങളുമൊക്കെ ഈ വരികൾക്കിടയിൽ വായിച്ചു...യാത്രാ വിവരണവും അസ്സലായി...ഇനിയും വരാം മുടങ്ങാതെ..
ReplyDeleteനന്നായിട്ടുണ്ട് മാഷേ.. ഭാവുകങ്ങൾ..
ReplyDeleteഎഴുത്തു കലക്കി, വിവരങ്ങള്‍ പ്രചോദിപ്പിച്ചു,
ReplyDeleteവണ്ടിപ്പണി നിര്‍ത്തി എഴുത്തുപണിയാക്കിക്കൂടേ
മനോഹരമായ യാത്രാവിവരണം.
ReplyDeleteInspiring quest there. What happened after? Thanks!
ReplyDeleteDo you mind if I quote a couple of your posts as long as I provide credit and sources back to your weblog? My blog is in the very same area of interest as yours and my visitors would really benefit from a lot of the information you present here. Please let me know if this ok with you. Thanks a lot!
ReplyDelete