പഥികന്റെ കാൽപാട്



Saturday, February 25, 2012

സാംബയുടെ നാട്ടിൽ... (ബ്രസീൽ)

ഭൂപടവും വിക്കി ട്രാവലും നോക്കി പലതവണ ഭൂമദ്ധ്യരേഖ മുറിച്ചു കടന്ന് തെക്കേ അമേരിക്കയിലെത്തിയിട്ടുണ്ടെങ്കിലും ആ അൽഭുതലോകത്തേക്ക് ഒരു ‘യഥാർത്ഥയാത്ര’ തരപ്പെട്ടത് തീരെ അപ്രതീക്ഷിതമായാണ്. ബ്രസീലിലെ സാവോ പോളോയിൽ ഒരാഴ്ച , ഒരു ഔദ്യോഗികയാത്ര.


ബ്രസീൽ..... ലോകത്തിലെ അഞ്ചാമത്തെയും തെക്കേ അമേരിക്കയിലെ ഒന്നാമത്തെയും വലിയ രാജ്യമാണ്‌ ബ്രസീൽ. ഇവിടെ സുലഭമായ ബ്രസീൽ മരങ്ങളിൽ (Brazil Woods) നിന്നാണത്രേ ഈ പേരു വന്നത്. വസ്ത്രങ്ങളിൽ ചെഞ്ചായം പൂശാനുള്ള നിറക്കൂട്ട് പണ്ടുകാലങ്ങളിൽ ബ്രസീൽ മരത്തിന്റെ കറയിൽ നിന്നാണ് നിർമ്മിച്ചിരുന്നത്.16 ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇവിടെയെത്തി കോളനി സ്ഥാപിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഈ മരങ്ങളുടെ വ്യാവസായിക മൂല്യമാണ്.പോർച്ചുഗീസുകാർക്കു പിന്നാലെ ഡച്ചുകാരും ഇവിടെ എത്തിയെങ്കിലും പറങ്കികളുമായുള്ള നിരന്തര യുദ്ധത്തെ തുടർന്ന് അവർക്ക് കോളനികൾ കയ്യൊഴിയേണ്ടി വന്നു.

ബ്രസീൽ !


പോർച്ചുഗീസുകാർ ബ്രസീലിൽ എത്തുന്നതിനു മുൻപ് അമെരിന്ത്യൻ വിഭാഗക്കാരായിരുന്നു ഇവിടത്തെ ആദിമനിവാസികൾ.പോർച്ചുഗീസ് നാവികരും ഇവരുമായുള്ള ബന്ധത്തിൽ നിന്നാണ്‌ ബ്രസീലിലെ ആദ്യത്തെ സങ്കരതലമുറ ഉണ്ടാകുന്നത്. അടിമത്തവും മോശമായ ജീവിതസാഹചര്യങ്ങളും രോഗങ്ങളും മൂലം ഇവരുടെ വംശം ഏതാണ്ട് കുറ്റിയറ്റതോടെ പോർച്ചുഗീസുകാർ ആഫ്രിക്കയിൽ നിന്ന് പ്രത്യേകിച്ച് പോർച്ചുഗീസ് കോളനിയായിരുന്ന അങ്കോളയിൽ നിന്ന് ധാരാളം നീഗ്രോ അടിമകളെ തൊഴിലിനായി കൊണ്ടു വന്നു. അങ്ങനെ ആഫ്രിക്കൻ രക്തവും ബ്രസീൽ ജനതയിൽ കലർന്നു.ആഫ്രിക്കൻ-അമെരിന്ത്യൻ-യൂറോപ്യൻ പൈതൃകമില്ലാത്ത ഒരു ബ്രസീലുകാരൻ പോലും ഇന്നത്തെ ജനതയിൽ ഇല്ല എന്നാണ്‌ പറയപ്പെടുന്നത്.

ബ്രസീലിലെ ഇന്നത്തെ ജനത - വംശാവലി

ഒരു വികസ്വരരാജ്യമായാണ്‌ ബ്രസീലിനെ കണക്കാക്കുന്നതെങ്കിലും ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ബ്രസീൽ ഏറെ മുന്നിലാണ്‌ എന്നു വേണം പറയാൻ. യൂറോപ്പിൽ നിന്നുള്ള കുടിയേറ്റം ശക്തമായുള്ള തെക്കു കിക്ക പ്രദേശങ്ങളാണ്‌ ബ്രസീലിലെ വികസിതഭാഗങ്ങൾ. പ്രധാന നഗരങ്ങളായ സാവോ പോളോയും റിയോ ഡി ജനീറോയും ഈ പ്രദേശത്താണ്‌. ആഫ്രിക്കൻ വംശജർ കൂടുതലുള്ള വടക്കു കിഴക്കൻ ഭാഗങ്ങൾ ഇപ്പോഴും പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്നു. 

ബ്രസീൽ ഡൈ


മഞ്ഞപ്പനിക്കുള്ള വാക്സിനേഷനെടുക്കലായിരുന്നു ബ്രസീൽ യാത്രയുടെ ആദ്യപടി. വാക്സിനേഷനെടുക്കാനായി ഓഫീസിലെ ഹോസ്പിറ്റലിലെത്തിയപ്പോൾ സരസനായ ഡോക്ടർ ലാറ്റിനമേരിക്കയുടെ വിശാലമായ ഒരു മാപ്പെടുത്ത് നീട്ടി. അതിൽ നെടുകെയും കുറുകെയും കുത്തി വരച്ചു കാണിച്ചിട്ടു പറഞ്ഞു..ബ്രസീലിന്റെ ആമസോൺ പ്രദേശത്തു മാത്രമാണ് മഞ്ഞപ്പനി സാധാരണകണ്ടുവരുന്നത്. സാവോ പോളോയിലേക്കാണ്‌ പോകുന്നതെങ്കിൽ വാക്സിനേഷന്റെ ആവശ്യമില്ലത്രേ. വാക്സിനേഷനെടുത്താൽ പനി വരുമെന്നും കൂടാതെ മഞ്ഞപ്പനിയുടെ വാക്സിനേഷനെടുത്ത 20 പേർ ഇതിനകം തട്ടിപ്പോയിട്ടുണ്ടെന്നും ഒന്നും പേടിക്കാതെ ധൈര്യമായി പോയിവരാനും ഡോക്ടർ ഉപദേശിച്ചു. ഞാൻ വാക്സിനേഷനെടുക്കുന്നത് വിസക്കു വേണ്ടി മാത്രമാണെന്നും ഡെങ്കിയുടെയും ചിക്കുൻ ഗുനിയയുടെയും നാട്ടിൽ നിന്നു വരുന്ന എനിക്ക് മഞ്ഞപ്പനിയൊക്കെ വെറും പുല്ലാണെന്നുമൊക്കെ ഡാക്കിട്ടറെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. 

മഞ്ഞപ്പനിയുള്ള മേഖല - തെക്കേ അമേരിക്കയിൽ -


വിസ നടപടികളൊക്കെ വളരെ എളുപ്പമായിരുന്നു. അപേക്ഷിച്ച് രണ്ടാഴ്ചക്കകം വിസ പതിപ്പിച്ച പാസ്സ്പോർട്ട് കയ്യിൽ കിട്ടി. അഞ്ചു വർഷം കാലാവധിയുള്ള വിസ. സ്റ്റാമ്പു ചെയ്ത് മൂന്ന് മാസത്തിനകം ബ്രസീലിൽ കാലുകുത്തിയിരിക്കണം എന്നു മാത്രം. ദക്ഷിണാർദ്ധഗോളത്തിലായതിനാൽ ഡിസംബർ മുതൽ മാർച്ച് വരെയാണ് ബ്രസീലിലെ വേനൽക്കാലം പ്രശസ്തമായ റിയോ കാർണ്ണിവലും ഈ സമയത്തു തന്നെ. ക്രിസ്മസ് അവധിക്കു നാട്ടിൽ പോയി വന്ന ഉടനെ ബ്രസീലിലേക്കു തിരിക്കാൻ തീരുമാനിച്ചു. ജർമ്മനിയിലെ അതിശൈത്യത്തിൽ നിന്ന് ഒരാഴ്ചത്തേക്കെങ്കിലും ഒരു മോചനം.  :)

യാത്ര തിരിക്കുമ്പോൾ - മ്യൂണിക്കിലെ ഒരു ദൃശ്യം :)

പാരീസിലെ ചാൾസ് ഡി ഗോള എയർപോർട്ടിൽ നിന്നായിരുന്നു സാവോ പോളോക്കുള്ള വിമാനം. ബ്രസീലിലെ ഏറ്റവും വലിയ നഗരമാണ് സാവോ പോളോ. നമ്മുടെ സെന്റ് പോളിന്റെ സ്പാനിഷ്/പോർച്ചുഗീസ് നാമഭേദമാണത്രേ സാവോപോളോ. പാരീസിലെ ഇമിഗ്രേഷൻ കൌണ്ടറിൽ ബ്രസീൽ വിസ പരിശോധിച്ചതേയില്ല.ആകെ നോക്കിയതു റിട്ടേൺ ടിക്കറ്റും ജർമ്മനിയിലെ റെസിഡൻസ് പെർമിറ്റും മാത്രം.ഒരു മൂന്നാം‌ലോകരാജ്യക്കാരൻ മറ്റൊരൊരു മൂന്നാം ലോകരാജ്യത്തേക്കു പോകുന്നതിനു നമ്മളെന്തു ഗൌനിക്കാൻ എന്നായിരുന്നിരിക്കും ആ ഫ്രെഞ്ച് സായിപ്പിന്റെ മനസ്സിൽ.

സ്പാനിഷ് തീരം വിട്ട് അറ്റ്ലാന്റിക്കിലേക്ക്

നേരത്തേ എഴുന്നേറ്റ് യാത്ര തിരിച്ചതിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും ഒട്ടും ഉറങ്ങാൻ തോന്നിയില്ല.അറ്റ്ലാന്റിക്കിനു കുറുകേ ആദ്യമായി യാത്ര ചെയ്യാൻ പോകുന്നതിന്റെ എല്ലാ ആവേശവും മനസ്സിലുണ്ടായിരുന്നു.സ്പാനിഷ് തീരം കടന്ന് അറ്റ്ലാന്റികിലേക്കു കടക്കുന്നത് വിമാനത്തിന്റെ ജനാലയിലൂടെ നോക്കിയിരുന്നു. ഒപ്പം മനസ്സ് നൂറ്റാണ്ടുകൾ പുറകോട്ടു സഞ്ചരിച്ചു. ഇന്ത്യയിലേക്കുള്ള വഴി കണ്ടു പിടിക്കാൻ ഇറങ്ങിത്തിരിച്ച് അന്നേ വരെ അറിയപ്പെടാത്ത ലോകത്തെത്തിച്ചേർന്നു ഭാഗ്യം കൊയ്ത സാഹസികരായ സ്പാനിഷ് - പോർച്ചുഗീസ് നാവികർക്കൊപ്പം.

ഭൂമദ്ധ്യരേഖ കടക്കുന്നു


ബ്രസീൽ സമയം ഉച്ച തിരിഞ്ഞ് 3,30 ന്‌ വിമാനം ഭൂമധ്യരേഖ കടന്ന് ഫോർടാലേസ എന്ന തുറമുഖനഗരത്തിലൂടെ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ പ്രവേശിച്ചു. വിഹഗവീക്ഷണത്തിൽ യൂറോപ്പിൽ നിന്നുള്ള വ്യത്യാസം വ്യക്തമായി മനസ്സിലാകും. നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന കൃത്യമായ അതിർവരമ്പുകൾ തിരിച്ച ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളാണ്‌ യൂറോപ്പിലെവിടെയും കാണുന്നത്. എന്നാൽ വലിയ ജലാശയങ്ങൾ, തുരുത്തുകളോടു കൂടിയ നദികൾ, മലനിരകൾ, കൊടുംകാടുകൾ എന്നിങ്ങനെ ജൈവ വൈവിദ്ധ്യത്താൽ സമ്പുഷ്ടമാണ് ബ്രസീലിലെ ഭൂപ്രദേശം.

പിന്നെയും നാലു മണിക്കൂറോളം സഞ്ചരിക്കേണ്ടി വന്നു സാവോ പോളോയിലെത്താൻ. കൃത്യസമയത്തു തന്നെ വിമാനം ലാൻഡ് ചെയ്തു.കടുത്ത മൂടൽ മഞ്ഞു കാരണം സാവോപോളോ നഗരത്തിന്റെ നല്ലൊരു ആകാശദൃശ്യം തരപ്പെട്ടില്ല. ഇമിഗ്രേഷൻ പോയിന്റിലെ പതിനഞ്ചു കൌണ്ടറുകളിൽ പ്രവർത്തിക്കുന്നത് ആകെ മൂന്നെണ്ണം മാത്രം. അതു നീങ്ങുന്നത് ഒച്ചിന്റെ വേഗത്തിലും. രണ്ടര മണിക്കൂർ ക്യൂ നിൽക്കേണ്ടി വന്നു കൌണ്ടറിന്റെ മുന്നിലെത്താൻ.

സാവോ പോളോ നഗരം - ആകാശദൃശ്യം

സാവോപോളോയിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലെ കാമ്പിനാസ് എന്ന കുഞ്ഞുനഗരത്തിലാണ് ഞങ്ങളുടെ ഓഫീസ്.അവിടെയുള്ള ഹോട്ടലിലാണ് താമസവും ഒരുക്കിയിരിക്കുന്നത്. കാമ്പിനാസിലേക്ക് എയർപോർട്ടിൽ നിന്ന് ഷട്ടിൽബസ് സർവ്വീസ് ഉണ്ട്. ഇമിഗ്രേഷൻ ബഹളമൊക്കെ കഴിഞ്ഞ് ബസ്സിൽ കയറിയപ്പോൾത്തന്നെ  9,30 കഴിഞ്ഞു.ഇനി പാതിരാത്രിയാകും കാമ്പിനാസിലെത്താൻ. ഇരുട്ട് മയങ്ങിക്കഴിഞ്ഞാൽ സജീവമാകുന്ന ബ്രസീലിലെ അധോലോകത്തെക്കുറിച്ചായിരുന്നു യാത്രതിരിക്കും മുൻപ് ഏറെ വായിച്ചതും കേട്ടറിഞ്ഞതും..ബസ് കാമ്പിനാസ് അടുക്കുന്തോറും മനസ്സിൽ ടെൻഷൻ കൂടി വന്നു. ഗൂഗിൾമാപ്പനുസരിച്ച് ഏതാണ്ട് പത്തുമിനിട്ട് നടക്കാനുണ്ട് ബസ്റ്റോപ്പിൽ നിന്ന് ഹോട്ടലിലേക്ക്. സമയം കെട്ട സമയത്തു വന്നെത്തുന്ന ഈ കണക്ഷൻ തിരഞ്ഞെടുക്കാൻ തോന്നിയതിന് സ്വയം പഴിച്ചു.

ഭാഗ്യത്തിന് ഹോട്ടലിനു മുന്നിൽ തന്നെ ബസ് നിർത്തി തന്നു.  അധികം താമസിയാതെ റൂമിലെത്തി കിടക്കയിലേക്കു മറിഞ്ഞു. ബ്രസീലിലെ വേനൽക്കാഴ്ചകൾ കാണാൻ മനസ്സും ശരീരവുമൊക്കെ  ശരിക്കൊന്ന് ഉറക്കിയുണർത്തിയെടുക്കണമല്ലോ....

കാമ്പിനാസ് നഗരം - ഹോട്ടൽ മുറിയിൽ നിന്നുള്ള ദൃശ്യം

(തുടരും)



48 comments:

  1. ഒരു നീണ്ട ഇടവേളക്കു ശേഷം ഒരു യാത്രാവിവരണം കൂടി....വായിച്ച് അഭിപ്രായം പറയണേ...

    സസ്നേഹം,
    പഥികൻ

    ReplyDelete
  2. Athuletta interesting; waiting for the next episide

    ReplyDelete
  3. അയ്യോ! തീർന്നു പോയോ?
    ഞാൻ രസിച്ച് വായിച്ച് വരികയായിരുന്നു. അടുത്തത് ഉടനെ എഴുതണേ....അപ്പോഴേയ്ക്കും അടുത്ത യാത്ര പോവേണ്ടി വന്നാലോ. അതുകൊണ്ട് വേഗം തിരക്ക് പിടിച്ച് എഴുതിക്കൊള്ളൂ.....

    ഭൂമധ്യരേഖ മുറിച്ചു കടന്ന ഒരു സുഹൃത്തുണ്ട് എനിയ്ക്ക്. അദ്ദേഹത്തിന് മലയാളം പിടിയില്ല.അല്ലെങ്കിൽ ഈ ലിങ്ക് കൊടുക്കാമായിരുന്നു.........

    ReplyDelete
    Replies
    1. എഴുതി കുറേ കാലമായതു കൊണ്ട് പേന നീങ്ങാൻ വലിയ താമസം....ആദ്യമേ വന്നതിന് നന്ദി എച്ച്മൂ....

      Delete
  4. പ്രിയപ്പെട്ട അതുല്‍,
    സുപ്രഭാതം!
    ബ്രസീലിലെ തീരങ്ങളില്‍ കാണുന്ന Brazilwood എന്ന പേരില്‍ നിന്നാണ് ബ്രസീല്‍ എന്ന പേരുണ്ടായത്. പഴയ പേര് "Land of the Holy Cross" .നാവികര്‍ വിളിച്ചിരുന്നത്‌, "Land of Parrots".മറ്റു ചിലര്‍ വിളിച്ചിരുന്നത്‌, "പിണ്ടോരമ''.ഇതിന്റെ അര്‍ഥം-"land of the palm trees". അമ്മ പഠിപ്പിച്ചു തന്ന ചരിത്ര പാഠങ്ങള്‍ വീണ്ടും ഓര്‍ക്കുന്നു.
    ലോകത്തിലെ ഒന്നാംകിട ഫുട്ബോള്‍ കളിക്കാരായ ബ്രസീല്‍ ജനത ലോകകപ്പ്‌ നേടിയത് അഞ്ചു തവണ.
    ഈ ജനതയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്...!ഇനിയും എഴുതു...! ആശംസകള്‍!
    ഓരോ യാത്രയും ആസ്വദിക്കു...അറിവുകള്‍ നേടു !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. സുപ്രഭാതം.....ഇതൊത്തിരി പുതിയ അറിവുകളാണല്ലോ...അനുവിന്റെ പോസ്റ്റുകൾ പോലെ...വന്നതിനും കമന്റിയതിനും നന്ദി...

      Delete
  5. കാണാനാഗ്രഹിക്കുന്ന രാജ്യങ്ങളില്‍ പ്രഥമസ്ഥാനീയനാണു ബ്രസീല്‍.ആ കാഴ്ചകള്‍ തരപ്പെടുത്തി തന്നതിനു-തരുന്നതിനു വളരെ നന്ദി അതുല്‍.എല്ലാ ആശംസകളും

    ReplyDelete
    Replies
    1. നന്ദി കൃഷ്ണകുമാർ....എന്റെയും ദീർഘകാലമോഹമായിരുന്നു ബ്രസീലും ആമസോണും....ആമസോൺ കാണാൻ എന്നെങ്കിലും അവസരമുണ്ടാകും എന്നു കരുതുന്നു....

      Delete
  6. പതികന്റെ ഓരോ പോസ്റ്റും വായനക്കാരനെ കൊതിപ്പിക്കാനുള്ളതാണ്... എന്തൊക്കെ സ്ഥലങ്ങള്‍, രാജ്യങ്ങള്‍... !!
    നന്നായി എഴുതി... ബാക്കി കൂടി പോരട്ടെ,....

    (ഇടയ്ക്കു നാട്ടില്‍ പോയത് വേണെമെങ്കില്‍ എഴുതിക്കോ... ഒരു ഇന്ത്യന്‍ യാത്ര... നോക്കാലോ എങ്ങനെ ഉണ്ടെന്നു.. നമ്മള്‍ കാണാത്ത നമ്മുടെ ഇന്ത്യ.. : ) )

    ReplyDelete
    Replies
    1. ഒരു തിരുവനന്തപുരം യാത്രാവിവരണം എഴുതണം എന്നുറപ്പിച്ചതാണ്...ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രദേശത്തെ പറ്റി..ഇത്തവണ പക്ഷേ നടന്നില്ല...അടുത്തവണയാകട്ടേ..:)

      Delete
  7. കൊതിപ്പിച്ചു കളഞ്ഞല്ലോ... അടുത്തത് വേഗം പോരട്ടെ..

    ReplyDelete
  8. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...

    ReplyDelete
  9. തുടക്കം നന്നാ യി ..യാത്ര തുടരട്ടെ .കാത്തിരിക്കുന്നു

    ReplyDelete
  10. പഥികന്റെ ലേഖനങ്ങള്‍ കോര്‍ത്തിണക്കി ഒരു സപ്ലിമെന്ററി റീഡറാക്കി ഹൈസ്കൂള്‍ തലത്തില്‍ ആരെങ്കിലും കൊടുത്ത്തിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്. അത്രത്തോളം സൂക്ഷ്മതയും വിജ്ഞാനപ്രദവുമായി തോന്നുന്നു.
    അടുത്തത് ദയവായി വൈകിക്കതിരിക്കുക.

    ReplyDelete
    Replies
    1. ദൈവമേ..അത്രക്കു വേണോ ? :))എന്നിട്ടു വേണം പിള്ളേർ എല്ലം കൂടി എന്നെ ഓടിച്ചിട്ടു തല്ലാൻ :)
      വായനക്കും നല്ല ഭിപ്രായത്തിനും നന്ദി, പ്രിയപ്പെട്ട പൊട്ടാ

      Delete
  11. തികച്ചും പഠനാർഹമായ ഒരു യാത്രാവിവരണമാണ്.
    പഴയതും പുതിയതുമായ ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തിയുള്ള ഈ വിവരണം വളരെ ഹൃദ്യം തന്നെ. ഈ ലോകം ചുറ്റിക്കാണാനുള്ള മഹാഭാഗ്യത്തിൽ അഭിനന്ദിക്കുന്നതിനോടൊപ്പം എന്റെ തികച്ചും വ്യക്തിപരമായ കടുത്ത അസൂയകൂടി അറിയിക്കുന്നു. ഹ്..ഹാ.. ഹാ....
    ബാക്കിക്കായി കാത്തിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
  12. ബാക്കി ഇനിയും വൈകിക്കല്ലേ.കുറേ നാളത്തെ ഇടവേള വലിയ നഷ്ടമായി.

    ReplyDelete
  13. വളരെ നന്നായി അവതരിപ്പിക്കുന്ന യാത്രാവിവരണം.
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  14. പഥികന്‍ തുടരൂ നല്ല ഇന്ട്രെസ്റ്റെ ട് ആയി വായിച്ചു

    ReplyDelete
  15. കുറെ കാര്യങ്ങള്‍ ബ്രസീലിനെക്കുറിച്ച് അറിയാന്‍ സാധിക്കുന്നു. എങ്കിലും ഇവിടെയൊന്നും പോയി കാണാന്‍ ഒത്തില്ലല്ലോ എന്ന മോഹഭംഗവും.
    വിവരണവും ചിത്രങ്ങളും നന്നായി.

    ReplyDelete
  16. വായിച്ച് രസം പിടിച്ച് വന്നപ്പോഴേക്കും ഞാൻ ചെയ്യാറുള്ളത് പോലെ “തുടരും” എന്ന് എഴുതി സ്ഥലം വിട്ടുവല്ലേ? സാരമില്ല, ഞാൻ കാത്തിരുന്നോളാം...

    ബ്രസീലിലെ ‘ബെലെം’ തുറമുഖത്ത് നിന്നായിരുന്നു കേട്ടോ എന്റെ സ്റ്റോം വാണിങ്ങിലെ ‘ഡോയ്ഷ്‌ലാന്റ്’ യാത്ര തുടങ്ങിയത്... അവിസ്മരണീയമായ യാത്ര...

    ReplyDelete
    Replies
    1. സ്റ്റോം വാർണിങ്ങ് വായിച്ചിട്ടില്ല...മാർക്ക് ചെയ്തു വച്ചിട്ടുണ്ട്..എപ്പോഴെങ്കിലും വായിക്കണം...വിനുവേട്ടന്റെ പ്രിയപ്പെട്ട ടോപിക് ആണെന്നു തോന്നുന്നല്ലോ ജർമ്മനി ?

      Delete
    2. എന്തോ... വിവർത്തനം ചെയ്യാനായി ഞാൻ തെരഞ്ഞെടുത്ത ജാക്ക് ഹിഗ്ഗിൻസിന്റെ നോവലുകൾ രണ്ടും ജർമ്മൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതായിപ്പോയി അതുൽ...

      Delete
  17. പഥികന്‍ ജി

    ബ്രസീല്‍ ഒരു മരത്തിന്റെ പേരാണെന്നു ആദ്യമായി പറഞ്ഞു തന്നതിനു ഒരു പ്രത്യേക നന്ദി.

    പിന്നെ ആ ഡോക്റ്ററെ കണ്ടാല്‍ ഒരു അഭിനന്ദനം കൊടുത്തേക്കണേ

    എന്നിട്ടു കുത്തിവയ്പ്പെടുത്തൊ?

    നല്ല സുന്ദരമായ ആഖ്യാനം വായിച്ചു രസം പിടിച്ചു വന്നപോഴേക്കും പറ്റിച്ചു അല്ലെ?

    എന്നാല്‍ ഇനി ആ പഴയ ശിലായുഗ ഗാനം ഒന്നു കേട്ടോളൂ

    ReplyDelete
    Replies
    1. കുത്തിവയ്പ്പെടുത്തു...ബ്രസീൽ വിസക്കപേക്ഷിക്കണമെങ്കിൽ അതു വേണം...ജർമൻ പൌരൻ‌മാർക്കു ബ്രസീലിലേക്ക് വിസ ആവശ്യമില്ലാതിരുന്നതിനാൽ ഡോക്ടർക്കു അതറിയില്ലായിരുന്നു...ഇന്ത്യാക്കാരന്റെ ആവലാതികൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു..

      പിന്നെ ശിലായുഗഗാനത്തിനു പ്രത്യേക നന്ദി...അങ്ങെനെ എന്റെ വാക്കുകളും വെളിച്ചം കണ്ടു..

      Delete
  18. പഥികൻ...കേൾക്കാത്ത അറിവുകളും, കാണാത്ത കാഴ്ചകളുമായി വീണ്ടും എത്തിയല്ലേ...ബ്രസീലിനെക്കുറിച്ചുള്ള പുതിയ അറിവുകൾക്ക് നന്ദി..തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    നാട്ടിൽ പോയിട്ട് അവിടെനിന്നുള്ള യാത്രാവിവരണങ്ങളൊന്നുമില്ലേ..?

    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
    Replies
    1. ഒരു തിരുവനന്തപുരം യാത്രാവിവരണം എഴുതണം എന്നുറപ്പിച്ചതാണ്. അതിനു വേണ്ടി തന്നെ നിറച്ചും ചിത്രങ്ങളെടുക്കുകയും ചെയ്തു....ഞാൻ അതെപ്പോഴെങ്കിലും പോസ്റ്റും....:)

      Delete
  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിപ്രായം മുഴുവന്‍ വായിച്ച് കഴിഞ്ഞിട്ടാകാം..പോരേ ചേട്ടാ?

    ReplyDelete
  20. ബൂലോഗ സഞ്ചാരികളാരും കൈവെക്കാത്ത ബ്രസീലിൽ ...
    നമ്മുടെ പഥികന്റെ പാദങ്ങൾ പതിഞ്ഞപ്പോൾ മലയാളികൾക്ക്
    മിക്കവാറും അന്യമായ ‘പാർഡോ’ കളുടെ വംശഭൂമിയുടെ ചരിത്രവും
    ഭൂമിശാസ്ത്രവും അതിമനോഹരമായി മലയാളിക്ക് പകർന്നുകിട്ടുവാൻ പോകുന്നതിൽ
    ഒട്ടും അത്ഭുതമില്ലല്ലോ...,എന്തുകൊണ്ടെന്നാൽ മലയാലത്തിന്റെ ആധുനിക ‘ഇബനുബഥ്തൂത്ത‘യായി മാറികൊണ്ടിരിക്കുകയാണല്ലോ നമ്മുടെ പ്രിയപ്പെട്ട ഈ പഥികൻ അല്ലേ കൂട്ടരെ..

    ഈ തുടരനുകൾക്കെല്ലാം എല്ലാ ആശീർവാദങ്ങളും
    ഭാവുകങ്ങളും,ഒപ്പം അഭിനന്ദനങ്ങളും കേട്ടൊ അതുൽ

    ReplyDelete
  21. താങ്കള്‍ എത്ര ഭാഗ്യം ചെയ്തിരിയ്ക്കുന്നു എന്ന് തോന്നിപ്പോയി..!
    ചിത്രങ്ങള്‍ എന്നത്തേയും പോലെ ഉഷാറായില്ല..
    വിവരണം കേമം ട്ടൊ...വളരെ ഇഷ്ടായി...ആശംസകള്‍...!

    ReplyDelete
  22. വായിച്ചു മതിയായില്ല അതുല്‍....,.. അത്രക്കും നന്നായി എഴുതിയിരിക്കുന്നു... ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു....

    ReplyDelete
  23. വിവരണം നന്നായിട്ടുണ്ട്, തുടരട്ടെ

    ReplyDelete
  24. ഹിസ്റ്ററിയുടെയും ജിയോഗ്രഫിയുടെയും ഏഴയലത്ത് അടുക്കാത്ത ഞാന്‍ ദേ ഇവടെ വന്ന് ജിയോഗ്രഫി വായിച്ചു പോയി :-)
    സ്നേഹപൂര്‍‌വ്വം
    കിരണ്‍

    ReplyDelete
  25. നല്ല വിവരണം.. അടുത്തത് വൈകിക്കേണ്ട. വൈകിയാല്‍ ഇതിന്റെ കെട്ട് വിടും.

    ReplyDelete
  26. അടുത്ത വിവരണം കാത്തിരിക്കുന്നു ..ബ്രസില്‍ എനിക്കും കാണണം എന്ന് ആഗ്രഹം ഉള്ള ഒരു സ്ഥലം ആണ് ..

    ReplyDelete
  27. ഇത് വായിച്ചു തീര്‍ത്തു ജപ്പാനില്‍ പോയി മഞുജൂവിനെയും കണ്ടിട്ട് ആണ്
    വരുന്നത്..

    അഞ്ചു വര്‍ഷത്തേക്ക് multiple entry കിട്ടിയില്ലേ?ഇനി ഇടയ്ക്കു
    പോയി വരാമല്ലോ..നിങ്ങളെ ഒക്കെ വായിക്കുമ്പോള്‍ യാത്രാ വിവരണം അല്ല
    ഒരു സുഹൃത്തിന്റെ കത്ത് വായിക്കുന്ന സുഖം ആണ് എന്ന് ഞാന്‍ മഞ്ജുവിന്
    കമന്റ്‌ ഇട്ടു..സത്യം ആയും അതുല്‍..

    ബാകിക്ക് വേണ്ടി കാത്തിരിക്കുന്നു...

    ReplyDelete
  28. രസം പിടിച്ചു വായിച്ചുവരുമ്പോഴേക്കും കഴിഞ്ഞു!

    ReplyDelete
  29. തുടരും..എന്നെഴുതിയതുകൊണ്ടു ക്ഷമിച്ചു,
    തീർന്നു എന്നെന്നെങ്ങാനെഴുതിയിരുന്നേൽ കാണാരുന്നു..!!

    നന്നായി വായിച്ചു. ആശംസകൾ..!!

    ReplyDelete
  30. good .. a nice experience .. not for u .. but for us ... :-)

    ReplyDelete
  31. നല്ല രസകരമായ യാത്രാവിവരണം. അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...