പഥികന്റെ കാൽപാട്



Tuesday, January 17, 2012

ഒരു ശിലായുഗകവിയുടെ ഡയറിയിൽ നിന്ന്...





നാട്ടിലെത്തി പഴയ ഡയറിത്താളുകളിൽ നിന്നും തപ്പിയെടുത്ത ചില അതിപുരാതന നുറുങ്ങു കവിതകൾ ഇവിടെച്ചേർക്കുന്നു. ഇതു കാണിച്ച് ഈ ബ്ലോഗിന്‌ ഒരു ക്ലാസ്സിക്കൽ പദവി നേടിയെടുക്കുകയാണ്‌ ഇപ്പോഴത്തെ ലക്ഷ്യം.


ജീവിതം യൗവ്വനയുക്തവും ഹൃദയം പ്രണയാർദ്രവുമായിരുന്ന കാലത്തു കുറിച്ചിട്ട ഒരു ഗാനശകലമിതാ..






നിലാവിനെ സ്നേഹിച്ച പെൺകൊടി നീ
നിശയുടെ മാറിലെ ശാരിക നീ
ജീവന്റെജീവനിലൂട്ടി വളർത്തിയൊ-
രോമൽക്കിനാവിലെ നായിക നീ
എന്റെ ഓമൽകിനാവിലെ നായിക നീ
(നിലാവിനെ സ്നേഹിച്ച ...) - 1




എന്റെ പാഴ്ജീവനിൽ തേനും വയമ്പുമായ്
നിന്റെയീ സ്നേഹം വിതുമ്പെ ,
വിണ്ണിലെ ഗന്ധർവ്വകിന്നരർ കൺചിമ്മി
എന്നിലസൂയാർത്തരാകെ ,
ഒരു മാത്ര കൂടിയാ മധുരമാം നൊമ്പര
മോർത്തു ഞൻ ധന്യനാകട്ടെ ..
എന്റെ കിനാക്കളിൽ ഞാനലിയട്ടെ
(നിലാവിനെ സ്നേഹിച്ച ...) - 1




ഒരു കുഞ്ഞു കാറ്റിന്റെ ഈണത്തിൽ ഞാനെന്റെ
മാനസം പങ്കുവയ്ക്കാം.
അതിലെന്റെ ജീവനും സ്വപ്നങ്ങളും ഞാൻ
നിനക്കായി പകുത്തു നല്കാം.


നീയെന്റെ പ്രാണന്റെ താളമല്ലേ .
ഈ ഇരുളിലെൻ ആത്മപ്രകാശമല്ലേ ..
ഈ ഇരുളിലെൻ ആത്മപ്രകാശമല്ലേ ..
(നിലാവിനെ സ്നേഹിച്ച ...) - 2


എന്നാൽ ചില ചില്ലറ ബ്ലോഗു കവികളെപ്പോലെ പ്രണയം, വിരഹം, രാത്രി, മരുഭൂമി, മട്ടൺ ഫ്രൈ തുടങ്ങിയ സാദാ ക്ലീഷേകളിൽ ഒതുങ്ങുന്നവയായിരുന്നില്ല എന്റെ കവിതകൾ. തൂലികയെ പടവാളാക്കാനുള്ള ശക്തി അന്നേ എന്റെ കവിതകൾക്കുണ്ടായിരുന്നു :) . ഇതു കണ്ടോ ...കേന്ദ്രമന്ത്രിയായിരുന്ന ആന്റണി കേരള മുഖ്യമന്ത്രിസ്ഥാനമേറ്റെടുത്തപ്പോഴെഴുതിയ ഒരു കവിത.ഒരു പതിനഞ്ചു വർഷം മുമ്പെഴുതിയത്..


ദില്ലിയിൽ കക്കണ പഞ്ചാര പോലല്ല
മാമല നാട്ടിന്റെ മന്ത്രിപദം
കയ്ക്കുമെരിക്കും ചവർക്കും പുളിക്കുമതു പിന്നെ
കട്ടതു കൂടിയാലെരിഞ്ഞുപോകും
കൈക്കൂലി കിട്ടുന്ന കാശൊക്കെ സ്വിസ്ബാങ്കിൽ
ഡോളറായ് മാറ്റണ മന്ത്രിമുഖ്യാ
അക്കൌണ്ടു ബുക്കിലെ അക്കങ്ങൾ കൂടുമ്പോൾ
ലാളിത്യം ചൊല്ലുവാൻ നാണമില്ലേ
കൂട്ടരെ പലരെയും പാര പണിഞ്ഞിട്ട്
കൂട്ടായ്മ ചൊല്ലുവാൻ മോഹമില്ലേ
കാനറാബാങ്കിന്റെ ലോക്കറു പൂട്ടീട്ട്
കാന്റീനിൽ പോകണതാർക്കു വേണ്ടി.
തണ്ടൂരിക്കാരുമായ് കൂട്ടില്ല ഞങ്ങൾക്കെന്ന്
തന്റേടമോതുവാൻ ധൈര്യമുണ്ടോ ?

Dont worry മഹാകവികളേ...ഞാൻ കവിതയെഴുതി ആരുടെയും അന്നം മുട്ടിക്കുകയൊന്നുമില്ല.ഇപ്പൊ ആൾറൗണ്ടർമാർക്കാണല്ലോ ഡിമാന്റ്...അളമുട്ടിയാൽ ചേരയും കടിക്കും എന്നു പറയുന്നപോലെ ഗതികെട്ടാൽ ഞാനും കവിത എഴുതും എന്ന ഒരു സൂചന മാത്രം.



പിന്നെ, ഞാൻ തിരിച്ചെത്തി...അനന്തപുരിയുടെ സമശീതോഷ്ണത്തിൽ നിന്ന് ബവേരിയയുടെ അതിശൈത്യത്തിലേക്ക് .വിഴിഞ്ഞത്തു നിന്നും വിളപ്പിൽ ശാലയിൽ നിന്നും  ആവേശമുൾക്കൊണ്ട് വികാരവിജ്രംഭിതനായി പൂർവ്വാധികം ശക്തിയോടെ വീണ്ടും പേനയുന്താൻ തുടങ്ങുന്നു. ഒരു കൊടുംകാറ്റിനു മുൻപുള്ള ശാന്തതയാണ് ഇതുവരെ നിങ്ങൾ കണ്ടത്... ജാഗ്രതൈ....

29 comments:

  1. ഒരിടവേളക്കു ശേഷം ..

    ReplyDelete
  2. ഞാൻ ആദ്യം വന്നു.......കവിത വായിച്ച് അന്തം വിട്ടിരിയ്ക്കുകയാണ്....ഒരക്ഷരം എനിയ്ക്ക് എഴുതാൻ കിട്ടുന്നില്ല

    ഇനീപ്പോ അടുത്ത പോസ്റ്റിൽ കമന്റ് എഴുതാം.

    ReplyDelete
    Replies
    1. ഒന്നും എഴുതാനില്ലാത്തതുകൊണ്ട് തട്ടിവിട്ടതാണേ..ക്ഷമിക്കൂ :))

      Delete
    2. ഏതക്ഷരമാ എച്മൂന് കിട്ടാത്തത് ? (ഹ ഹ ഹ വെറുതെ പറഞ്ഞതാണെ ചൂടാകല്ലെ )

      Delete
  3. തിരിച്ചെത്തിയത്‌ പഴയ ഓര്‍മ്മകളെ ഒക്കെ തട്ടിയുണത്തിയാണ് അല്ലെ..

    ReplyDelete
  4. അതിപുരാതനത്തില്‍ ഇനിന്തൊക്കെ ണ്ടാവോ ആവോ!!?കാത്തിരുന്നു കാണാം!!!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  5. ആദ്യത്തെ കവിതക്ക് ആശംസകള്‍...

    രണ്ടാമത്തെ കവിതയ്ക്ക് വിപ്ലവാഭിവാദ്യങ്ങള്‍...

    ഇതിനപ്പുറം എന്ത് പറയണം...സഖാവേ...

    ReplyDelete
  6. ഇതിപ്പോ വല്ല്യ പാരയാവുമല്ലോ..

    ReplyDelete
  7. നമ്മുടെ മഹാകവികളുടെ കൂട്ടത്തിൽ അംഗമാകാനുള്ള പുറപ്പാടാണൊ...?!

    ReplyDelete
  8. പുതുവര്‍ഷം പഴയ കവിതയുമായി വന്നത് നന്നായി !!!
    ,നാട്ടില്‍ പോയി വന്നാല്‍ പിന്നെ കുറച്ചു നാള്‍ കവി ആയില്ല എങ്കില്‍ മോശം തന്നെ .അതുകൊണ്ട് ഇനിയും കവിതകള്‍ രചിക്കൂ ..

    ReplyDelete
  9. പുതിയ ഡയറിത്താളുകളില്‍ പുതിയ കവിതകള്‍ പിറക്കട്ടെ..!

    പെണ്‍കൊടിയും മന്ത്രിയും കൊള്ളാം...ഇഷ്ടായി ട്ടൊ..ആശംസകള്‍....!

    ReplyDelete
  10. കൊള്ളാവുന്ന യാത്രാവിവരണവും, നർമ്മവും എഴുതിക്കൊണ്ടിരുന്ന മനുഷ്യനാ....ഒന്നു നാട്ടിൽ പോയി വന്നപ്പോഴെയ്ക്കും.... ശ്ശൊ! ഇനി എന്തൊക്കെ കാണേണ്ടതായി വരുമോ..? മുകിൽ പറഞ്ഞതുപോലെ ഇതു വലിയ പാര ആകുമെന്ന് തന്നെയാ തോന്നുന്നത്.. :‌-)(ഒന്ന് തമാശിച്ചതാണേ)

    കവിതയെഴുത്ത് നടക്കട്ടെ...കൂട്ടത്തിൽ നാട്ടിൽ പോയി നടത്തിയ യാത്രാവിവരണങ്ങളുംകൂടി ഉണ്ടെങ്കിൽ വളരെ നന്ന്. ആശംസകൾ.

    ReplyDelete
  11. നിലാവും, വിപ്ളവവും നന്നേ ബോധിച്ചു.. //കവിത എഴുതും എന്ന ഒരു സൂചന മാത്രം...// ഇനിയെന്ത് സൂചന.. ഗോദയില്‍ ഇറങ്ങുകയല്ലേ.. ആശംസകള്‍..

    ReplyDelete
  12. നാട്ടിലായിരുന്നു ഉപജീവനമെങ്കിൽ പല ഗവിതാകാരന്മാർക്കും ഇതൊരു പാര യണമായിരുന്നേനെ...

    പണ്ടൊരു ഇത്തരം എ മണ്ടൻ കവിവല്ലഭനെന്ന്.. സ്വയം വാഴ്ത്തിയവൻ..;
    ഇപ്പോൾ ബിലാത്തി തെരുവുകളിൽ അലയുന്നുണ്ട് കേട്ടൊ അയല്വക്കക്കാരാ..

    ReplyDelete
  13. കവിത ഇഷ്ടമായി !!

    ReplyDelete
  14. പഴയ ഡയറി കള്‍ ഇനിയും ഉണ്ടാവും, വെറുതെ അത് തപ്പിയെടുത്തു ഞങ്ങളെ_____________!
    ആസംശകള്‍

    ReplyDelete
  15. പ്രിയപ്പെട്ട അതുല്‍,
    ഹൃദ്യമായ നവവത്സരാശംസകള്‍ !
    ഇത്രയും ദിവസം നാട്ടില്‍ നിന്നിട്ട്, നാട്ടു വിശേഷങ്ങള്‍ ഒന്നും തന്നെ എഴുതാനില്ലേ?
    ഗുരുപവനപുരിയിലെ.....തൃശൂരിലെ....ആലുവയിലെ....തിരോന്തരത്തെ..ഒക്കെ, വിശേഷങ്ങള്‍ പാട് കാണുമല്ലോ!
    എന്നിട്ടാണോ,വിഷയ ദാരിദ്ര്യം?
    ആന്റണിയെക്കുറിച്ച് എഴുതിയത് വിഷമിപ്പിച്ചു !
    പ്രണയം,വരികളിലൂടെ നന്നായി പറഞ്ഞു !
    ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  16. വീണ്ടും സ്വാഗതം അതുൽ...

    അപ്പോൾ ഇനി ബൂലോഗത്തിൽ വീണ്ടും വിഹരിക്കാം അല്ലേ... ഇത്തവണ നാട്ടിൽ പോയിട്ട് തീവണ്ടിക്കഥകളൊന്നും ഉണ്ടായില്ലേ? നാലര മണിക്കൂർ കൊണ്ട് തിരോന്തരത്ത്ന്ന് തൃശൂരിൽ എത്തുന്ന ജനശതാബ്ദിയിൽ യാത്രയൊന്നും ചെയ്തില്ലേ?

    ReplyDelete
  17. കവിതകൾ ഇനിയും പോരട്ടെ...നന്നായിട്ടുണ്ട്..

    ReplyDelete
  18. എന്നാലും സങ്കടമായിപ്പോയി. ഒരു മഹാകവിയല്ലേ നഷ്ടമായതു്. :)

    ReplyDelete
  19. Enthanu Chetta ee ..."Romal Kinavu"???? ;)

    Chummaaa....thamasichatha... Nannayittundu...!!!

    ReplyDelete
  20. ഞാനപ്പോഴേ പറഞ്ഞതാ നാട്ടിൽ പോണതൊക്കെ കൊള്ളാം നാട്ടാർടെ തല്ലു വാങ്ങിക്കൂട്ടരുതെന്നു..അതേയ് തലയ്ക്കിട്ട് നല്ല വീക്ക് കിട്ട്യാർന്നോ നാട്ടാരാ...ശ്ശോ ന്നാലും വിളപ്പിൻശാല പൂട്ടിച്ചൂല്ലോ നാട്ടിപ്പോയപ്പോ...വല്ല ആവശ്യോം ഉണ്ടാർന്നോ...ഹും..പോട്ടെ ഒക്കെം ക്ഷമിച്ച്..പക്ഷേ കവിതേൽ കേറി പിടിക്കണ്ടാ...ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...

    ReplyDelete
  21. ശിലായുഗത്തീന്ന് അടുത്ത യുഗത്തിലേയ്ക്ക് കടക്കാനെന്താ ഇത്ര താമസം?

    ReplyDelete
  22. പഥികൻ ജീ ആദ്യത്തെ കവിത എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഇവിടത്തെ മഹാകവികളുടെ അത്ര നിലവാരം വേണ്ടാ, ഇതുപോലൊക്കെ മതി എന്നെന്റെ അഭിപ്രായം

    ReplyDelete
  23. ഇപ്പൊ കവിതയും ഏറ്റെടുത്തു ല്ലേ...:) നന്നായി ട്ടോ ...!!

    ReplyDelete
  24. ലാസ്റ്റ്‌ ബാളില്‍ കണ്ണും പൂട്ടി സിക്സര്‍ അടിച്ചാല്‍ ആള്‍റൗണ്ടർ ആകുമോ ?
    ചുമ്മാ പറഞ്ഞതാ ആശംസകള്‍

    ReplyDelete
  25. നല്ല കവിതകള്‍..താളമുള്ളതും ലാളിത്യമുള്ളതും ഭംഗിയുള്ളതുമാണിത്...അടിപൊളി. പോസ്റ്റിലെ നര്‍മ്മവും ആസ്വാദ്യകരം തന്നെ..ആശംസകള്‍..

    ReplyDelete
  26. http://sweeetsongs.blogspot.in/2012/02/blog-post_26.html

    പഥികന്‍ ശിലായുഗ കവിത എഴുതിയതു കണ്ടപ്പോള്‍ ഒരാഗ്രഹം ഒരു ശിലായുഗഗായകനാകാന്‍.

    അതു ദാ ഇങ്ങനെ ഒപ്പിച്ചു.

    ReplyDelete
  27. ഇത് ശിലാ യുഗം അല്ല കലി യുഗം തന്നെ..
    ആശംസകള്‍...

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...