പഥികന്റെ കാൽപാട്



Sunday, October 9, 2011

താടിക്കാരൻ ഇനി മിസ്. കേരള





മിസ്.കേരള പട്ടം എലിസബത്ത് താടിക്കാരന്‌. ആദ്യമായാണ്‌ ഒരു താടിക്കാരൻ മിസ്.കേരള ആകുന്നത്.

താടിയുള്ള അപ്പനെ എല്ലാർക്കും പേടിയാണെന്ന അടിസ്ഥാനതത്ത്വമാണ്‌  തന്റെ വിജയത്തിന്‌ പിന്നിലെന്ന് താടിക്കാരൻ ഒരു സ്വകാര്യ അഭിമുഖത്തിൽ വ്യക്തമാക്കി.

എലിസബത്തിന്റെ വിജയത്തിൽ ലോകത്തിലെ പ്രധാനതാടിക്കാർ സന്തോഷം പ്രകടിപ്പിച്ചു. സാഹിത്യത്തിലും രാഷ്ട്രീയത്തിലും സ്പോർട്സിലും തത്വചിന്തയിലുമെന്ന പോലെ എന്ന പോലെ സൗന്ദര്യത്തിലും താടിക്കാർ കടന്ന് വരുന്നത് താടിയെ കൂടുതൽ ജനകീയവല്ക്കരിക്കുമെന്ന് മറ്റു താടിക്കാർ അറിയിച്ചു.


ലോകത്തെ പ്രധാന താടിക്കാരുടെ സംഘടനയായ WBBF (World Beard Bearers Foundation) എലിസബത്തിന്‌ ആജീവനാന്ത അംഗത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഷേവ് ചെയ്യാൻ മടിയുള്ളവരാണ്‌ താടി വളർത്തുന്നത് എന്ന ക്ലീൻഷേവ് കാരുടെ ആക്ഷേപത്തിനുള്ള ശക്തമായ മറുപടിയാണ്‌ ഈ താടിക്കാരൻ എന്ന് ഒരു പത്രക്കുറിപ്പിൽ WBBF അറിയിച്ചു.


പ്രധാനമന്ത്രി മൻമോഹൻ സിങ്ങ്, നടൻ ഹരിശ്രീ അശോകൻ, ക്രിക്കറ്റ് താരം ഹാഷിം അംല,
ബാബാ രാംദേവ്, കണ്ണാടി ഗോപകുമാർ എന്നിവരാണ്‌ WBBFന്റെ ഇപ്പോഴത്തെ ഭാരവാഹികൾ.താടി വടിച്ചാൽ അംഗത്വം നഷ്ടപ്പെടും എന്ന നിബന്ധനയുള്ള ഈ സംഘടനയിലെ എന്നും വിശ്വസിക്കാവുന്ന ഒരംഗമാണ്‌ എലിസബത്തെന്ന് കണ്ണാടി ഗോപകുമാർ തലയാട്ടിക്കൊണ്ട് പറഞ്ഞു.


താടി വച്ച സ്ത്രീത്വം താൻ വിഭാവനം ചെയ്യുന്ന സ്വർഗ്ഗരാജ്യത്തിലുള്ളതാണെന്നും ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ വേണ്ടിയാണ്‌ സാരിയുടുത്ത് രാംലീല ഉദ്യാനത്തിലൂടെ തെക്കുവടക്ക് ഓടിനടന്നതെന്നും ഇപ്പോൾ എലിസബത്ത് തന്റെ ജീവിതാഭിലാഷം നിറവേറ്റിയെന്നും ബാബാ രാംദേവ് എലിസബത്തിനയച്ച ആശംസാ സന്ദേശത്തിൽ അറിയിച്ചു.

ഒരു രോമം പോലും വളർത്താതെ താടിക്കാരനായ എലിസബത്തിന്റെ താടി പരിശോധനക്ക് വിധേയമാക്കുമെന്ന് ശാസ്ത്രസംഘടനയായ CERN അറിയിച്ചു. തല്കാലം ഉപയോഗത്തിലില്ലാത്ത ലാർജ് ഹൈഡ്രജൻ കൊളൈഡർ (LHC) ഇതിനായി മാറ്റി വച്ചിട്ടുണ്ടെന്ന് CERN വ്യക്തമാക്കി.

കേരളത്തിലെ ഈ താടിക്കാരനെ അൽ ഖ്വൈദ യിലേക്ക് റിക്രൂട്ട് ചെയ്യാനും അതു വഴി പ്രശസ്ത താടിക്കാരൻ ഉസാമാ ബിൽ ലാദന്റെ മരണം സൃഷ്ടിച്ച വിടവു നികത്താനും തയ്യാറാണെന്ന് അൽ ജസീറ ടിവി .അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേയുള്ള പോരാട്ടത്തിൽ എന്നും കനത്ത സംഭാവനകൾ നല്കിയിട്ടുള്ള കേരളത്തിന്റെ പുത്തൻ പ്രതീക്ഷയാണ്‌ ഈ താടിക്കാരൻ എന്ന് ഒരു പ്രത്യേക ബുള്ളറ്റിനിൽ അൽ ജസീറ കൂട്ടിച്ചേർത്തു. 



ഇശോ മിശിഹക്കു ശേഷം ലോകം കണ്ട പ്രസിദ്ധന(യാ)യ ക്രിസ്ത്യൻ താടിക്കാരനാകാൻ എലിസബത്തിനു കഴിയട്ടേ എന്ന് ഭദ്രാസനാധിപൻ ഫാദർ മാർ ഗ്രിഗേറിയസ് ഫർണാണ്ടസ് ആശംസിച്ചു.  

മാക്സിനും എംഗൽസിനും ലെനിനും ശേഷം താടിയുള്ള ഒരു താത്വികാചാര്യനെ തേടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും എലിസബത്തിനു പിന്നാലെയുണ്ട്. താടിയില്ലാത്ത താത്വികന്മാരായ ഇ എം എസിനും പി ഗോവിന്ദപ്പിള്ളക്കും ജനങ്ങളിൽ കനത്ത സ്വാധീനം ചെലുത്താനായിട്ടില്ലെന്ന തിരിച്ചറിവാണു ഇതിനു പിന്നിൽ.
 
പുത്തൻ തലമുറയിലെ ഈ താടിക്കാരന്‌ താടി ഇല്ലാത്ത ഈ പഥികന്റെ വക ആശംസകൾ.


http://www.deccanchronicle.com/channels/cities/kochi/elizabeth-thadikaran-wins-miss-kerala-title-347 

ഓ.ടോ : ഫ്രഞ്ച് താടിവച്ച് നടക്കണമെന്നത് എന്റെ ചിരകാലാഭിലാഷമായിരുന്നു. പലതവണ പ്രായപൂർത്തി എത്തിയിട്ടും ഫ്രഞ്ച് താടിക്ക് കണക്ഷൻ വരാത്തതിനാൽ ഫോട്ടോയിലെങ്കിലും ആ ലുക്കൊപ്പിക്കാൻ വേണ്ടിയാണ്‌ ഞാൻ ഫോട്ടോഷോപ്പ് പഠിച്ചത്. താടിക്ക് സൗന്ദര്യത്തിലുള്ള സ്ഥാനം നന്നെ ചെറുപ്പത്തിലേ മനസ്സിലാക്കിയ ഞാനിന്നാരായി ?

ശംഭോ മഹാദേവാ !!

25 comments:

  1. താടി പുരാണം കലക്കി നാട്ടാരോ...ന്നാലു താടി ഇത്രേം വല്യ സംഭവാർന്നുന്നു അറിഞ്ഞില്യാ ട്ടോ :(

    ReplyDelete
  2. ഈശ്വരാ ഒരു മീശക്കാരന്‍ ഇനി എന്നാണാവോ മിസ്സ് "കേറള" ആകുന്നത്........

    ReplyDelete
  3. ഞാനും നാളെ മുതല്‍ താടിവേക്കാന്‍ തീരമാനിച്ചു

    ReplyDelete
  4. അദ് കൊള്ളാലോ..!
    എഴുത്ത് നന്നായിരിക്ക്ണ്..
    ആശംസോള്...!!
    പുലരി

    ReplyDelete
  5. ശൂ... ഇനി ഇപ്പൊ ഞാന്‍ താടി വളര്‍ത്തണോ... ഏയ് ....

    ReplyDelete
  6. രസകരായിരിയ്ക്കുന്നൂ...ആശംസകള്‍.

    ReplyDelete
  7. ഈ താടിക്കാരന്റെ പേർ ടി.വി യിൽ ഫ്ലാഷ്ന്യൂസ് ആയി സ്ക്രോൾ ചെയ്തു തുടങ്ങിയപ്പോഴേ എനിക്ക് ചിരി വന്ന് തുടങ്ങിയതാ... അതിപ്പോൾ പൊട്ടിച്ചിരിയായി മാറി... നന്നായിട്ടുണ്ട് അതുൽ...

    ReplyDelete
  8. വിശ്വവിഖ്യാതമായ താടി...

    ReplyDelete
  9. സൌന്ദര്യ മത്സരത്തില്‍ പഥികന് എന്ത് കാര്യം എന്ന് തലക്കെട്ട് കണ്ടപ്പോള്‍ വിചാരിച്ചു. വായിച്ചപ്പോള്‍ അല്ലെ സംഗതിയുടെ ഗുട്ടന്‍സ്‌ മനസിലായത്.
    ഓ.ടോ : ഫ്രെഞ്ച് താടി വെയ്ക്കാന്‍ ഇനി കാന്തം വായിലിട്ട് ഒന്ന് നടന്നു നോക്കൂ...........

    ReplyDelete
  10. പഥികാ...നർമ്മവും നന്നായി വഴങ്ങുന്നുണ്ടല്ലോ....അൽ ഖ്വൈദയും,ഇശോ മിശിഹായ്ക്കു ശേഷമുള്ള താടിക്കാരനും എനിക്കങ്ങ് നന്നായി ഇഷ്ടപ്പെട്ടു..ആശംസകൾ

    ReplyDelete
  11. നര്‍മ ഭാവന നന്നായിട്ടുണ്ട് :)

    ReplyDelete
  12. :) നർമ്മം എനിക്കിഷ്ടായി.

    ReplyDelete
  13. സീതേ...താടിക്കാരൻ അല്ലാത്തതിനാൽ ഇപ്പോ വിഷമം തോന്നുന്നുണ്ടോ ?
    ശ്രീക്കുട്ടാ...ആദ്യ വരവിനു നന്ദി...
    ഷാബൂ...നന്ദി...
    കൊമ്പാ..ആൾ ദി ബെസ്റ്റ്..അപ്പൊ അടുത്ത മൽസരത്തിനു പ്രതീക്ഷിക്കാമല്ലോ അല്ലേ ?
    ശ്രീ..പ്രഭൻ...നന്ദി
    ലുട്ടുമോനേ..വലിയ താടിക്കാരൻ ആകാൻ ആശംസിക്കുന്നു..
    വർഷിണീ..നന്ദി...
    അജിത് ചേട്ടാ..താടി തന്നെ ജീവിതം :)
    ഹാഷിക്കേ...നന്ദി...കാലചക്രത്തിന്റെ തിരിച്ചിലിൽ എനിക്കും താടിക്ക് കണക്ഷൻ വന്നു :)
    ഷിബൂ..ആ പറഞ്ഞതിന്റെ അർത്ഥം എന്താ ? ഞാൻ അടിസ്ഥാനപരമായൊരു ജോക്കർ ആണെന്നോ ....വരവിനു നന്ദി കേട്ടോ...:)
    രമേഷ്ജി..നന്ദി...
    എഴുത്തുകാരി ചേച്ചീ...സന്തോഷം വരവിനും കമന്റിനും

    ReplyDelete
  14. ഒരിക്കല്‍ ഈ ക്ലബ്ബില്‍ ഞാനും ഉണ്ടായിരുന്നു.

    ReplyDelete
  15. യാത്രകള്‍ അല്ലാതെ ഇതുപോലെ ഒന്ന് കൂടി ഉണ്ടല്ലേ..ഹഹ ..താടിയെ കുറിച്ച് എന്ത് പറയാനാ..... കൂടെ ഉള്ള ആള്‍ ഫ്രഞ്ച് താടി വച്ച് ആണ് നടപ്പ് ...

    ReplyDelete
  16. nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    ReplyDelete
  17. ഹും ഒരു താടി വെച്ച് കളയാം ,,,ഹേ വെക്കാതെ പിന്നെ കളയാനാവുമോ
    ആശംസകള്‍

    ReplyDelete
  18. വെറുതെയല്ല താടിയുള്ള അപ്പനെ പേടിയുണ്ട് എന്ന് പറയുന്നത്. കലക്കന്‍ എഴുത്ത്.

    ( ഞാനും താടി വെക്കാറുണ്ട്, ശബരിമലയ്ക്കുള്ള വ്രതം തുടങ്ങുമ്പോഴാണെന്നു മാത്രം )

    ReplyDelete
  19. thaadikkaaran kollaamallo.thathvachinthayilum aadmiiyathayilum buddhi jiviyilum othumgiyirunnathaadi kramena saundaryatthilum kadannukudiyathinte adyalakshanam.

    ReplyDelete
  20. അപ്പോൾ താടിയുള്ള അപ്പനെ പേടിയുണ്ടെന്ന് മനസ്സിലായില്ലേ..ഭായ്

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...