പഥികന്റെ കാൽപാട്Saturday, April 21, 2012

വിഷു / ഈസ്റ്റർ ആഘോഷം - മലയാളി സമാജം മ്യൂണിക്

കണി കാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞ തുകിൽ ചാർത്തി
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ ..


വിഷുവിന്റെ ഐശ്വര്യവും ഈസ്റ്ററിന്റെ പ്രതീക്ഷകളും നിറഞ്ഞ ഗൃഹാതുരസ്മരണകൾ അയവിറക്കി കേരളസമാജം മ്യൂണിക്  വീണ്ടും ഒത്തു കൂടി. ഏപ്രിൽ 21 ശനിയാഴ്ച ജോസഫ് പ്ലാറ്റ്സിലുള്ള സെന്റ്.ജോസഫ് കിർഷെയിലായിരുന്നു ഈ സമാഗമം.


ഉച്ചയൂണിനാണ് എല്ലാവരും ഒത്തു കൂടിയത്, കൂട്ടായ്മയുടെ പൂർണ്ണതയായി സമാജം അഗങ്ങൾ പാചകം ചെയ്ത വിഭവങ്ങളാണ് ഉച്ചഭക്ഷണത്തിനുണ്ടായിരുന്നത്.


കണ്ണും മനസ്സും നിറച്ച വിഷുക്കണിയോടെയായിരുന്നു ആഘോഷപരിപാടികളുടെ തുടക്കം.


തുടർന്ന് ഫാദർ മറീനിയോസ് ഈസ്റ്റർ ദീപം തെളിയിച്ച് ആശംസകൾ നേർന്നു.


കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകിയത് കേരളസമാജം മുൻ പ്രസിഡന്റ് ട്രീസാ കണ്ണൂക്കാടനും  കേരളാഗവണ്മെന്റ്  മുല്ലപ്പെരിയാറ് വിദഗ്ധസമിതി ചെയർമാൻ ശ്രീ. പരമേശ്വരൻ നായരും ചേർന്നായിരുന്നു.


വിവിധ കലാപരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു സാംസ്കാരികവിരുന്ന്.കുട്ടികൾക്കായി ഒരു ചിത്രരചനാമത്സരവും സംഘാടകർ ഒരുക്കിയിരുന്നു.
സെന്റ്.ജോസഫ് കിർഷെയിലെ മലയാളം വിദ്യാർത്ഥികളുടെ കുഞ്ഞുണ്ണിക്കവിതാപാരായണം കാണികൾക്ക് കൌതുകമായി.
ചായസൽ‌ക്കാരത്തെ തുടർന്ന് ശ്രീ. പരമേശ്വരൻ നായർ മുല്ലപ്പെരിയാർ പ്രശ്നത്തെക്കുറിച്ച് ഒരു ലഘുപ്രഭാഷണം നടത്തി.


കുട്ടികളുടെ ഫാൻസി ഡ്രസ് മത്സരത്തിനു ശേഷം പതിവുപോലെ തമ്പോലയൊടെ പരിപാടികൾ അവസാനിച്ചു..ഇനി ഓണത്തിനു കാണാമെന്ന് പറഞ്ഞ് എല്ലാവരും വിട ചൊല്ലി.

(1969 മുതൽ മ്യൂണിക്ക് മലയാളികളുടെ ശബ്ദമായി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള സമാജം മ്യൂണിക്ക് 
വെബ്സൈറ്റ് :  http://www.keralasamajammunich.de/)

13 comments:

 1. മലയാളി എവിടെയായാലും മലയാളി തന്നെ...തന്റേതായ ആഘോഷങ്ങളിൽ നിന്നും മാറി നിൽക്കാനാവില്യാ..വിഷുവും ഈസ്റ്ററും പെരുന്നാളും ഓണവുമെല്ലാം മനസു തുറന്ന് ആഘോഷിച്ചില്ലെങ്കിൽ എന്ത് മലയാളി...ഈ പങ്കു വയ്ക്കലിനു നന്ദി നാട്ടാരാ

  ReplyDelete
  Replies
  1. സുസ്വാ‍ഗതം....സൌദിയിലുമുണ്ടോ മലയാളി അസ്സോസിയേഷനുകൾ..?

   Delete
 2. ആശംസകള്‍...(ഇത്തിരി വൈകിയാലെന്താ !!)

  സമാജത്തില്‍ ഗ്രൂപ്പുണ്ടോ. 69 മുതല്‍ എന്ന് പറഞ്ഞപ്പോള്‍ അതിശയം. ഇവിടെ ആയിരുന്നെങ്കില്‍ പത്തായിട്ട് പിളര്‍ന്നേനെ

  ReplyDelete
  Replies
  1. ഗ്രൂപ്പുണ്ടോ എന്നറിയില്ല....ഞാൻ പുതിയ ആളാ :)

   Delete
 3. മനം നിറഞ്ഞു..ഹൃദയം നിറഞ്ഞ ആശംസകള്‍...!

  ReplyDelete
 4. പഥികൻ...ലോകത്തിന്റെ ഏത് കോണിലായാലും, മലയാളിയെ എന്നും ഒന്നിച്ചുകൂട്ടുന്നത് നമ്മുടെ പ്രിയകരങ്ങളായ ഇത്തരം ആഘോഷദിവസങ്ങളാണ്.. നാട്ടിൽ ജാതിയും, മതവും തിരിച്ച് ആഘോഷങ്ങൾ നടത്തുമ്പോൾ, പ്രവാസ്സികൾ ജാതി, മത വ്യത്യാസമില്ലതെ ഒരു കൂട്ടായ്മയായി ആഘോഷങ്ങൾ നടത്തുന്നുവെന്നത് എന്തുകൊണ്ടും അഭിനന്ദനീയമാണ്..

  പങ്കുവയ്ക്കലിന് നന്ദി.. ഒപ്പം താമസിച്ചുപോയ വിഷു ആശംസകളും... സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
  Replies
  1. നന്ദി ഷിബൂ...കേരളം അക്ഷരാ‍ാർത്ഥത്തിൽ ഭ്രാന്താലയാമായി മാറിയ ഇക്കാലത്ത് ജാതി, മത വ്യത്യാസമില്ലതെ ഒരു കൂട്ടായ്മയായി ആഘോഷങ്ങൾ നടത്തുന്നുവെന്നത് എന്തുകൊണ്ടും മാതൃകയാണ്..

   Delete
 5. യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ
  മലയാളി സമാജമാണെന്നാണ് മ്യൂണിക്കിലേതെന്ന് പറഞ്ഞ് കേട്ടിട്ടുള്ളത്...!

  ReplyDelete
  Replies
  1. ആദ്യത്തതേതാ മുരളിയേട്ടാ ? ഞാൻ മ്യൂണിക് മലയാളി അസ്സോസിയേഷനിൽ പുതുതാണ് ..അതു കൊണ്ട് തന്നെ കൂടുതല്ലൊന്നും അറിയില്ല.

   പിന്നെ ഈ ലോകമലയാളി അസ്സോസിയേഷനുകൾക്ക് എന്തെങ്കിലും ഒരു കൊൺസോർഷ്യം ഉള്ളതായി അറിയാമോ ?

   Delete
 6. ജാതി മത ഭേദമില്ലാതെ ആഘോഷങ്ങളിൽ പങ്കെടുക്കണമെങ്കിൽ കേരളം വിട്ടു പോകണം എന്ന് വരുന്നത് സങ്കടമാണ്. എങ്കിലും അതാണ് സത്യം...... ജാതിയും മതവും മനുഷ്യ ജീവിതത്തിൽ ഇത്രയും പിടി മുറുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, അതുൽ.

  ഈ ആഘോഷങ്ങൾ കണ്ട് സന്തോഷിയ്ക്കുന്നു. വൈകിപ്പോയ ആശംസകൾ

  ReplyDelete
 7. എല്ലാവിധ ആശംസകളും നേരുന്നു !

  ReplyDelete
 8. അപ്പോൾ മ്യൂണിക്കിലും ഇമ്മിണി മലയാളികളുണ്ടല്ലേ? വിഷു ആഘോഷങ്ങൾ പൊടിപൊടിച്ചു എന്നറിഞ്ഞതിൽ സന്തോഷം...

  എച്ച്മു പറഞ്ഞത് ശരിയാ... ജാതിയും മതവും മനുഷ്യജീവിതത്തിൽ നീരാളികളെ പോലെ പിടി മുറുക്കുന്ന കാഴ്ച്ച വാർത്തകളിൽ കാണുമ്പോൾ ലജ്ജ തോന്നുന്നു... പിറകോട്ടാണോ കേരളത്തിന്റെ യാത്ര...?

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...