പഥികന്റെ കാൽപാട്Saturday, May 26, 2012

നിഴൽ

എന്റെ നിഴൽ എന്തു കൊണ്ടാണ് എന്നെ അനുസരിക്കാത്തത് ?
ഇരുട്ടിൽ ഞാൻ ഒറ്റയ്ക്കാകുമ്പോൾ മറഞ്ഞു കളയുന്നത് ?
ഞാൻ വെളിച്ചത്തോടടുക്കുമ്പോൾ വളർന്നു വലുതായി
എന്നിൽ നിന്ന് അകന്നകന്നു പോകുന്നത് ?
എന്തു കൊണ്ടാണ് ഞാൻ മണ്ണോടടിയുമ്പോൾ മാത്രം
നിഴൽ എന്നിലലിയുന്നത് ?

...

22 comments:

 1. നിഴലങ്ങനെയാണ്‌ പഥികാ!

  ReplyDelete
 2. നിഴലിന് ഒരു നിയമമുണ്ട്. അത് അനുസരിച്ചേ പറ്റു അതിന്. മനുഷ്യരെപ്പോലെയല്ല എന്ന് സാരം

  ReplyDelete
 3. നിഴലിന്‍റെ വികൃതികള്‍..............
  ആശംസകളോടെ

  ReplyDelete
 4. ചോദ്യം കൊള്ളാം...പക്ഷെ എന്റെ കയ്യില്‍ ഉത്തരമില്ല !

  ReplyDelete
 5. എന്തു കൊണ്ടാണ്

  ReplyDelete
 6. ഈ കുസൃതി (കാര്യം )ചോദ്യം നിയ്ക്ക് ഇഷ്ടമായി..
  പ്രേതങ്ങള്‍ക്ക് നിഴലില്ലത്രെ..
  സത്യമൊ എന്നറിയാന്‍ ഞാനെന്‍റെ നിഴലിനെ പരീക്ഷ്യ്ക്കാറുമുണ്ട്..എപ്പോഴെങ്കിലും ന്റ്റെ നിഴലെന്നെ വിട്ടകന്നോ എന്നറിയാന്‍..
  ഓരോരൊ നൊസ്സുകള്‍...അല്ലാതെന്താ...ആശംസകള്‍ ട്ടൊ..!

  ReplyDelete
 7. അല്ലേലും ഈ നിഴലുകള്‍ ഇങ്ങനാണ് അതുലെ , ഒരു അനുസരണ ഇല്ല ....:)

  ReplyDelete
 8. ഞാന്‍ അപ്പൊഴേ പറഞ്ഞതാ ആ അഗ്നിപര്‍വതത്തിന്റെ മുകളില്‍ ഒന്നും പോകണ്ടാന്ന് ചൂടടിച്ചതാ അല്ലെ സാരമില്ല ഹ ഹ ഹ :)

  ReplyDelete
 9. നമ്മുടെ നിറമില്ലയ്മയാണ് നിഴല്‍ അതിനെ വഴക്ക് പറയണ്ട

  ReplyDelete
 10. നിഴല്‍ സമയമാവുമ്പോള്‍ നമ്മോടു ചേരും,ല്ലേ!

  ReplyDelete
 11. വന്നു രണ്ടുവാക്കു പറഞ്ഞ എല്ലാ കൂട്ടുകാർക്കും നന്ദി....ചില സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ (:)) കൊണ്ട് എഴുത്തും വായനയുമൊന്നും നടക്കുന്നില്ല...ഞാനിവിടെത്തന്നെയുണ്ടെന്ന് കാണിക്കാനാണീപോസ്റ്റ്...കവിതയാണെന്ന് തെറ്റിദ്ധരിക്കതേ..

  ReplyDelete
 12. ആ എനിക്കറിയാന്‍ പാടില്ല

  ReplyDelete
 13. ഈ നിഴല്‍ ഇനി വല്ല ന്യൂ ജെനറേഷന്‍ സിനിമ വല്ലോം കണ്ടോ?

  ReplyDelete
 14. നിഴലിനു സ്ഥലകാലബോധമില്ലല്ലോ പഥികാ... ചിലപ്പോൾ മുന്നിലും,മറ്റു ചിലപ്പോൾ പിന്നിലും ചാഞ്ഞും ചരിഞ്ഞുമൊക്കെ...

  ReplyDelete
 15. നിഴലാട്ടമില്ലാ‍ത്ത ഒരു അസ്സൽ നിഴൽക്കൂത്ത്...!

  ReplyDelete
 16. നിന്‍ നിഴല്‍ നിന്നെയും കൊണ്ടേ പോകൂ ........എന്തായാലും അതിനെ വിശ്വസിക്കാം വിട്ടു പോകില്ല ഒരിക്കലും ...
  സ്വന്തമെന്നു പറയാന്‍ ചിലപ്പോ അതൊക്കെ തന്നെയേ കാണൂ..... നല്ല ചിന്ത ആശംസകള്‍ ...........

  ReplyDelete
 17. സുപ്രഭാതം....
  വെളിച്ചത്തില്‍ നിന്നും നിഴല്‍ പിറക്കുന്നു...ഒരു കറുത്ത രൂപമായ്...
  വെട്ടമില്ലെങ്കില്‍ നിഴല്‍ എവിടെ....?

  ഇടയ്ക്ക് ഒരു ചിന്തയില്‍ നിന്നും ഉണരുന്നതോ ആഴ്ന്നിറങ്ങുന്നതോ നല്ലതാണ്‍...ആശംസകള്‍...!

  ReplyDelete
 18. വരികള്‍ ഇഷ്ടപ്പെട്ടു കേട്ടൊ. കവിതയോ കഥയോ കുറിപ്പോ എന്തായാലും......

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...