പഥികന്റെ കാൽപാട്



Tuesday, December 31, 2013

കശപിശ

വർഷാന്ത്യം ജീവിതത്തിലെ ലാഭനഷ്ടക്കണക്കുകൾ ഒത്തുനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കിയത്. 2013 ഇൽ ഒരു ബ്ലോഗ് പോസ്റ്റ് പോലുമില്ല....സാഹചര്യങ്ങളുടെ സമ്മർദ്ദവും പരിതസ്ഥിതിയുടെ പരുപരുപ്പും മൂലം ആശയശുഷ്കമായ മനസ്സിൽ ഈ ചുരുങ്ങിയ നിമിഷങ്ങളിൽ ഒരു കുറിപ്പെഴുതാനാവില്ലല്ല്ലോ എന്ന തിരിച്ചറിവാണ് ഈ പോസ്റ്റിനാധാരം...

7 ആം ക്ലാസ്സിൽ വച്ച് ഡയറിയിൽ കുത്തിക്കുറിച്ച ഒരു കവിത കയ്യെഴുത്ത് പ്രതി സഹിതം പോസ്റ്റുന്നു...2014 ഈ ബ്ലോഗിനൊരു പുതു വസന്തമായിരിക്കും എന്ന് ഈ പോസ്റ്റ് സാക്ഷിയാക്കി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.. ജയ് ഹിന്ദ് !!















കശപിശ

പറയുക പറയുക സോദരരേ..
പണിയെന്താണേ ഇക്കാലം..
പുതുതായങ്ങനെ പൊങ്ങിവരുന്നൊരു
പള്ളിപൊളിക്കും പണിയാണേ...

പറയൂ നിന്തൊഴിലെന്താണേ..
പകലിൽ കൊള്ള തുടങ്ങുന്നോ
പഹയൻ തമ്പ്രാൻ തൻ വീട്ടിൻ
പുരക്കു കല്ലെറി പതിവാണേ..

പൌലോസച്ചാ പറയില്ലേ
പതിവായ് നിന്തൊഴിലെന്താണേ..
പറയാമല്ലോ ക്ഷേത്രത്തിൽ
പട്ടയൊഴിക്കും തൊഴിലാണേ..

പറയൻ ചാത്താ പറയുന്നോ
പാരിൽ നിൻ തൊഴിലെന്താണേ..
പറയാം കുന്നിൻ മണ്ടേന്ന്
പള്ളീനോക്കി കല്ലെറിയും..

പക്കീരുകാ‍ക്കാ പറയുന്നോ
പണ്ടേ നിന്നുടെ തൊഴിലെന്ത് ?
പറയാം സിക്കിൻ താടീല്
പിടിവലി കൂടും പണിയാണ്..

പലവിധമുണ്ടേ ജാതിക്കാർ
പലവിധമുണ്ട് മതക്കരും
പലപലതാണീ ഇന്ത്യാക്കാർ
പലതരമിങ്ങനെ കശപിശയും...

എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ..!

9 comments:

  1. കശപിശ ഉണ്ടാവാതിരിക്കട്ടെ!
    പുതുവത്സരാശംസകള്‍

    ReplyDelete
  2. ''ഇന്ത ഭൂമി സമം നമുക്ക്,
    തെരുവുക്കുൾ മതച്ചണ്ടെയ്,ജാതിച്ചണ്ടെയ് വമ്പെതുക്ക്''..??!!

    ഏഴാം ക്ലാസ്സിനേക്കാൾ പക്വതയുണ്ടീ കവിതയിലെ വരികൾക്ക്.

    നല്ല കവിത

    പുതുവത്സരാശംസകൾ...

    ReplyDelete
  3. 2014 നന്മനിറഞ്ഞതും അനുഗ്രഹപൂര്‍ണ്ണവും ആയിത്തീരാന്‍ ആശംസകള്‍


    (ഏഴാം ക്ലാസിലെ എഴുത്ത് കൊള്ളാം കേട്ടോ!!)

    ReplyDelete
  4. ഹ ഹ ഹ അപ്പൊ ആൾ കൊച്ചിലെ തന്നെ പുലിയായിരുന്നു അല്ലെ? 
    വെറുതെ  അല്ല

    ഇനി 14 ലെങ്കിലും കുറെ പോസ്റ്റുകൾ വരട്ടെ
    ഹാപ്പി ന്യൂ ഈയർ

    ReplyDelete
  5. best wishes for a better blogging

    ReplyDelete
  6. പലവിധമുണ്ടേ ജാതിക്കാർ
    പലവിധമുണ്ട് മതക്കരും
    പലപലതാണീ ഇന്ത്യാക്കാർ
    പലതരമിങ്ങനെ കശപിശയും...

    അത് കലക്കി.

    ReplyDelete
  7. ദേ പറഞ്ഞവാക്കു പാലിച്ചേ :) അടുത്ത പോസ്റ്റ്‌ വേഗം വന്നോട്ടെ !!.

    ReplyDelete
  8. നല്ല കവിത ...

    'പലവിധമുണ്ടേ ജാതിക്കാർ
    പലവിധമുണ്ട് മതക്കരും
    പലപലതാണീ ഇന്ത്യാക്കാർ
    പലതരമിങ്ങനെ കശപിശയും...'

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...