പഥികന്റെ കാൽപാട്



Showing posts with label വർഗ്ഗീയം. Show all posts
Showing posts with label വർഗ്ഗീയം. Show all posts

Tuesday, December 31, 2013

കശപിശ

വർഷാന്ത്യം ജീവിതത്തിലെ ലാഭനഷ്ടക്കണക്കുകൾ ഒത്തുനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കിയത്. 2013 ഇൽ ഒരു ബ്ലോഗ് പോസ്റ്റ് പോലുമില്ല....സാഹചര്യങ്ങളുടെ സമ്മർദ്ദവും പരിതസ്ഥിതിയുടെ പരുപരുപ്പും മൂലം ആശയശുഷ്കമായ മനസ്സിൽ ഈ ചുരുങ്ങിയ നിമിഷങ്ങളിൽ ഒരു കുറിപ്പെഴുതാനാവില്ലല്ല്ലോ എന്ന തിരിച്ചറിവാണ് ഈ പോസ്റ്റിനാധാരം...

7 ആം ക്ലാസ്സിൽ വച്ച് ഡയറിയിൽ കുത്തിക്കുറിച്ച ഒരു കവിത കയ്യെഴുത്ത് പ്രതി സഹിതം പോസ്റ്റുന്നു...2014 ഈ ബ്ലോഗിനൊരു പുതു വസന്തമായിരിക്കും എന്ന് ഈ പോസ്റ്റ് സാക്ഷിയാക്കി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.. ജയ് ഹിന്ദ് !!















കശപിശ

പറയുക പറയുക സോദരരേ..
പണിയെന്താണേ ഇക്കാലം..
പുതുതായങ്ങനെ പൊങ്ങിവരുന്നൊരു
പള്ളിപൊളിക്കും പണിയാണേ...

പറയൂ നിന്തൊഴിലെന്താണേ..
പകലിൽ കൊള്ള തുടങ്ങുന്നോ
പഹയൻ തമ്പ്രാൻ തൻ വീട്ടിൻ
പുരക്കു കല്ലെറി പതിവാണേ..

പൌലോസച്ചാ പറയില്ലേ
പതിവായ് നിന്തൊഴിലെന്താണേ..
പറയാമല്ലോ ക്ഷേത്രത്തിൽ
പട്ടയൊഴിക്കും തൊഴിലാണേ..

പറയൻ ചാത്താ പറയുന്നോ
പാരിൽ നിൻ തൊഴിലെന്താണേ..
പറയാം കുന്നിൻ മണ്ടേന്ന്
പള്ളീനോക്കി കല്ലെറിയും..

പക്കീരുകാ‍ക്കാ പറയുന്നോ
പണ്ടേ നിന്നുടെ തൊഴിലെന്ത് ?
പറയാം സിക്കിൻ താടീല്
പിടിവലി കൂടും പണിയാണ്..

പലവിധമുണ്ടേ ജാതിക്കാർ
പലവിധമുണ്ട് മതക്കരും
പലപലതാണീ ഇന്ത്യാക്കാർ
പലതരമിങ്ങനെ കശപിശയും...

എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ..!